/indian-express-malayalam/media/media_files/zIFJGx3CPUFwlyGc3z0B.jpeg)
തമിഴ്‌നാട് തീരത്തും വടക്കൻ കേരളത്തിന് സമീപവും നിലനിൽക്കുന്ന രണ്ട് ചക്രവാത ചുഴികളാണ് ഇപ്പോഴുള്ള അതിതീവ്ര മഴയ്ക്ക് കാരണം
Kerala News Highlights: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരും. 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മുന്നറിയിപ്പുകൾ പിൻവലിക്കും വരെ മലയോര വിനോദ സഞ്ചാരമേഖലയിലേക്കുള്ള യാത്ര വിലക്ക് തുടരും. തമിഴ്‌നാട് തീരത്തും വടക്കൻ കേരളത്തിന് സമീപവും നിലനിൽക്കുന്ന രണ്ട് ചക്രവാത ചുഴികളാണ് ഇപ്പോഴുള്ള അതിതീവ്ര മഴയ്ക്ക് കാരണം.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട് മുതൽ കാസർകോട് വരെയുള്ള 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മറ്റന്നാൾ ഇടുക്കി, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലർട്ടും നൽകി. മഴയ്‌ക്കൊപ്പം ഇടിമിന്നലിലും കാറ്റിനും സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും തുടരുകയാണ്.
സംസ്ഥാനത്ത് തുടരെ ചികിത്സാ പിഴവ് പരാതികൾ; ഉന്നതതല യോ​ഗം വിളിച്ച് ആരോ​ഗ്യമന്ത്രി
സംസ്ഥാനത്തെ പല ജില്ലകളിൽ തുടർച്ചെയുണ്ടായ ചികിത്സാ പിഴവ് പരാതികളിൽ ഇടപെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. ഉന്നതതല യോ​ഗം നാളെ തിരുവനന്തപുരത്ത് ചേരും. ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്കെതിരായ പരാതികൾ യോ​ഗത്തിൽ ആരോ​ഗ്യമന്ത്രി പരിശോധിക്കും. പ്രിൻസിപ്പാൾ മുതൽ ഡെപ്യൂട്ടി സൂപ്രണ്ട് വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിന് എത്തണമെന്നും മന്ത്രിയുടെ നിർദ്ദേശമുണ്ട്.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയിൽ
സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിനെതിരായ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ. ഇത് രണ്ടാം തവണയാണ് സമര രംഗത്തുള്ള ഡ്രൈവിങ് സ്കൂൾ ഉടമകൾ പുതിയ പരിഷ്ക്കാരങ്ങൾക്കെതിരായി കോടതിയെ സമീപിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ഗതാഗത കമ്മീഷണർ ഇറക്കിയ സർക്കുലര്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
ജസ്റ്റിസ് എൻ.നഗരേഷിന്റെ ബെഞ്ചാണ് ഹർജികൾ ഇന്ന് വീണ്ടും പരിഗണിക്കുന്നത്. നേരത്തെ ആദ്യ ഹർജി പരിഗണിച്ചപ്പോൾ സർക്കുലർ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
- May 21, 2024 23:17 IST
IPL 2024: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിൽ
ഐപിഎല്ലിൽ ആദ്യ ക്വാളിഫയർ മത്സരത്തിൽ ആധികാരിക ജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിൽ കടന്നു. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം 13.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് കൊൽക്കത്ത മറികടന്നത്.
Skipper seals the show 😎
— IndianPremierLeague (@IPL) May 21, 2024
Shreyas Iyer & his side are going to Chennai for the ultimate battle 👏👏
Recap the match LIVE on @StarSportsIndia and @JioCinema 💻📱#TATAIPL | #KKRvSRH | #Qualifier1 | #TheFinalCallpic.twitter.com/ET5b8kC3hq - May 21, 2024 22:25 IST
സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരും
സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരും. 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മുന്നറിയിപ്പുകൾ പിൻവലിക്കും വരെ മലയോര വിനോദ സഞ്ചാരമേഖലയിലേക്കുള്ള യാത്ര വിലക്ക് തുടരും. തമിഴ്‌നാട് തീരത്തും വടക്കൻ കേരളത്തിന് സമീപവും നിലനിൽക്കുന്ന രണ്ട് ചക്രവാത ചുഴികളാണ് ഇപ്പോഴുള്ള അതിതീവ്ര മഴയ്ക്ക് കാരണം.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട് മുതൽ കാസർകോട് വരെയുള്ള 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മറ്റന്നാൾ ഇടുക്കി, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലർട്ടും നൽകി. മഴയ്‌ക്കൊപ്പം ഇടിമിന്നലിലും കാറ്റിനും സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും തുടരുകയാണ്.
- May 21, 2024 21:24 IST
കൊൽക്കത്തയ്ക്ക് 160 റൺസ് വിജയലക്ഷ്യം
Kolkata Knight Riders vs Sunrisers Hyderabad IPL 2024 Live Score: ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മിച്ചൽ സ്റ്റാർക്കിൻ്റെ നേതൃത്വത്തിലുള്ള ഓൾറൗണ്ട് ബൗളിങ് പ്രകടനമാണ് കെകെആറിനെ 159 റൺസിന് പുറത്താക്കിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കെകെആറിനെതിരെ ടോസ് നേടിയ പാറ്റ് കമ്മിൻസിൻ്റെ സൺറൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പവർപ്ലേയിൽ മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി.
- May 21, 2024 20:11 IST
കൊച്ചി-ദോഹ: പുതിയ വിമാന സർവീസുകളുമായി ആകാശ എയര്‍
കൊച്ചിയിൽ നിന്ന് ദോഹയിലേക്കും തിരിച്ചും പുതിയ വിമാന സർവീസുകൾ ആരംഭിച്ച് ആകാശ എയര്‍. കൊച്ചിക്കും ദോഹക്കുമിടയില്‍ മുംബൈ വഴി നാല് പ്രതിവാര വണ്‍-സ്‌റ്റോപ്പ് വിമാന സര്‍വീസുകളാണ് ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ കൊച്ചിക്കും ദോഹക്കുമിടയില്‍ വിനോദ സഞ്ചാര മേഖലയിലെ മികച്ച സാധ്യതകൾ കൂടി കണക്കിലെടുത്താണ് പുതിയ സർവീസുകൾ. ബിസിനസ്, വിനോദം തുടങ്ങി വിവിധ വിഭാഗങ്ങളിലെ യാത്രക്കാരാണ് ടൂറിസം മേഖലക്ക് ഈ കുതിപ്പ് നല്‍കുന്നത്.
ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് മുംബൈ വഴിയുള്ള കൊച്ചി- ദോഹ വിമാന സര്‍വീസുകള്‍. കൊച്ചിയിൽ നിന്ന് ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.10ന് പുറപ്പെടുന്ന വിമാനം മുംബൈ വഴി കണക്ട് ചെയ്ത് രാത്രി 7.40ന് ദോഹയിൽ എത്തിച്ചേരും. തിരികെ ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8.40ന് ദോഹയിൽ നിന്ന് പുറപ്പെടുന്ന വിമാനം മുംബൈ വഴി കണക്ട് ചെയ്ത് പിറ്റേദിവസം രാവിലെ 11.20നാണ് കൊച്ചിയിൽ എത്തിച്ചേരുക.
- May 21, 2024 20:09 IST
മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടിയാണ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സ്വർണകാന്ത ശർമ്മയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സിസോദിയ ഗുരുതരമായ അധികാര ദുർവിനിയോഗവും വിശ്വാസ വഞ്ചനയും കാട്ടിയെന്ന് കേസിൽ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു.
- May 21, 2024 20:07 IST
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുത്തു
ഐപിഎല്‍ 2024 ക്വാളിഫയർ ഒന്നില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ഇരുടീമുകളും ഇറങ്ങുന്നത്. ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിലെത്താനാകും
- May 21, 2024 18:04 IST
യദുവിനെതിരായ പരാതി: മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തി
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. വൈകിട്ട് മൂന്ന് മണിക്ക് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി എടുത്തത്. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് നടപടി.
ആദ്യം കന്‍റോണ്‍മെന്‍റ് പൊലീസ് അന്വേഷിച്ച കേസ് മ്യൂസിയം പൊലീസിന് കൈമാറിയിരുന്നു. എത്രയും വേഗം കേസിൽ കുറ്റപത്രം നൽകാനാണ് പൊലീസിന്റെ ശ്രമം. യദു ഓടിച്ച ബസ് മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
- May 21, 2024 18:02 IST
നാളെ ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ പല ജില്ലകളിൽ തുടർച്ചെയുണ്ടായ ചികിത്സാ പിഴവ് പരാതികളിൽ ഇടപെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. ഉന്നതതല യോഗം നാളെ തിരുവനന്തപുരത്ത് ചേരും. ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്കെതിരായ പരാതികൾ യോഗത്തിൽ ആരോഗ്യമന്ത്രി പരിശോധിക്കും. പ്രിൻസിപ്പാൾ മുതൽ ഡെപ്യൂട്ടി സൂപ്രണ്ട് വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിന് എത്തണമെന്നും മന്ത്രിയുടെ നിർദ്ദേശമുണ്ട്.
- May 21, 2024 12:17 IST
സുധാകരനെതിരായ നിയമ നടപടി തുടരുമെന്ന് ഇ.പി ജയരാജൻ
തനിക്കെതിരെയുണ്ടായ കൊലപാതക ശ്രമം സംബന്ധിച്ച കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍. ഹൈക്കോടതിയുടെ വിധി അന്തിമമാണെന്നൊന്നും ആരും കരുതേണ്ട. വിധിക്കതിരെ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും അപ്പീൽ നൽകാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ജയരാജൻ വ്യക്തമാക്കി.
- May 21, 2024 10:54 IST
പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു
പെരിയാറില്‍ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. ഫാക്ടറികളിൽ നിന്നുള്ള രാസമാലിന്യം കലര്‍ന്നതിനെതുടര്‍ന്നാണ് മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നതെന്നാണ് വിവരം. രാത്രിയിലാണ് മീനുകള്‍ ചത്തുപൊങ്ങുന്നത്. പെരിയാറില്‍ കൊച്ചി എടയാര്‍ വ്യവസായ മേഖലയിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. മത്സ്യകൃഷി ഉള്‍പ്പെടെ നടത്തിയ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us