/indian-express-malayalam/media/media_files/qeEGq8wrgfY50eIHnuZM.jpg)
Kerala News Live Updates
Kerala News Highlights: തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.
റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്നും മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. ഈ കേസ് ജൂണിൽ പരിഗണിക്കും.
കാസർകോട് പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ തിരിച്ചറിഞ്ഞു
വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. കുടക് സ്വദേശിയായ യുവാവാണ് പ്രിതിയെന്ന് പൊലീസ് അറിയിച്ചു. മുൻപും പോസ്കോ കേസുകളിലടക്കം പ്രതിയാണ് ഇയാൾ. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബന്ധുവാണ് ഇയാളെ തിരിച്ചറിഞ്ഞത്.
പ്രതിക്കായെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും, കുട്ടിയുടെ മൊഴിയെ തുടർന്ന് ആദ്യം കസ്റ്റഡിയിലെടുത്തയാൾ പ്രതിയല്ലെന്നും പൊലീസി വ്യക്തമാക്കി. കഴിഞ്ഞയാഴ്ച, കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. വീടിനകത്ത് കയറിയ അക്രമി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് സ്ഥലം വിട്ടു.
ആഭപണങ്ങൾ കവർന്നശേഷം വീടിന് 500 മീറ്റർ അകലെയായി പെൺകുട്ടിയെ ഉപേക്ഷിച്ചു. തൊട്ടടുത്ത വീട്ടിലെത്തി കുട്ടി വിവരം പറഞ്ഞതോടെ, അയൽവാസികളാണ് കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ചത്. സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും, വീട്ടിലേക്ക് നടന്നുപൊകാനും പ്രതി പറഞ്ഞതായി കുട്ടി മൊഴി നൽകിയിരുന്നു.
എഡിറ്ററുടെ കുറിപ്പ്:
സുപ്രീം കോടതി ഉത്തരവിന് അനുസരിച്ച്, ബലാത്സംഗം /ലൈംഗികാതിക്രമം എന്നിവയക്ക് ഇരയായ വ്യക്തിയെയോ ബാലനീതി നിയമത്തിന്റെ പരിധിയിൽ വരുന്ന കുട്ടിയെയോ തിരിച്ചറിയുന്നതോ അതിലേക്കു നയിക്കുന്നതോ ആയ ഒരു വിവരവും പരസ്യമാക്കാനോ വെളിപ്പെടുത്താനോ പാടില്ല.
- May 20, 2024 20:57 IST
അടുത്ത 3 മണിക്കൂറിൽ 10 ജില്ലകളിൽ മഴ കനക്കും
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- May 20, 2024 19:36 IST
തിരുവനന്തപുരത്ത് ഫയര്‍ ഫോഴ്സ് കൺട്രോൾ റൂം തുറന്നു
സംസ്ഥാനത്ത് തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഫയര്‍ ഫോഴ്സ് കൺട്രോൾ റൂം തുറന്നു. തിരുവനന്തപുരത്ത് ഫയർ ഫോഴ്സ് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമായ ഘട്ടത്തിൽ 0471 2333101 എന്ന നമ്പറിൽ വിളിക്കാം.
- May 20, 2024 18:23 IST
ഇടുക്കിയിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരാൾ മരിച്ചു
ഇടുക്കിയിലും വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരാൾ മരിച്ചു. പനി ബാധിച്ച് ചികിത്സയിലിരുന്ന ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈൽ പനി ബാധിച്ചത്. വൃക്ക മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ടാണ് കോഴിക്കോടെത്തിയത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ബാധിച്ചത് വെസ്റ്റ് നൈൽ പനി എന്ന് സ്ഥിരീകരിച്ചത്.
- May 20, 2024 18:13 IST
അഞ്ച് മണിവരെ 56.68 ശതമാനം പോളിങ്
ബിഹാര്‍ 52.35%
ജമ്മു കാശ്മീര്‍ 54.21%
ജാര്‍ഖണ്ഡ് 61.90%
ലഡാക്ക് 67.15%
മഹാരാഷ്ട്ര 48.66%
ഒഡീഷ 60.55%
ഉത്തര്‍പ്രദേശ് 55.80%
പശ്ചിമബംഗാള്‍ 73.00%
- May 20, 2024 17:47 IST
സിപിഎം സ്മാരകം: ന്യായീകരിച്ച് പി. ജയരാജന്‍
കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സിപിഎം സ്മാരകം പണിയുന്നു എന്ന വാര്‍ത്തകളില്‍ ന്യായീകരണവുമായി പി. ജയരാജന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് സിപിഎം നേതാവ് ജയരാജന്റെ പ്രതികരണം. ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആര്‍എസ്എസും സ്മാരകം പണിതിട്ടുണ്ട്. കണ്ണൂരിലെ സംഘര്‍ഷങ്ങളുടെ ചരിത്രത്തെ പീനല്‍കോഡിന്റെ അളവുകോലില്‍ വിലയിരുത്താനാവില്ല. രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെയാണെന്നും പി. ജയരാജന്‍ വിശദീകരിച്ചു.
- May 20, 2024 17:14 IST
ആമിർ ഖാനും കിരൺ റാവുവും മുംബൈയിൽ വോട്ട് രേഖപ്പെടുത്തി
നടൻ ആമിർ ഖാനും മുൻ ഭാര്യയും സംവിധായികയുമായ കിരൺ റാവുവും മുംബൈയിൽ വോട്ട് രേഖപ്പെടുത്തി. "എല്ലാ ഇന്ത്യക്കാരോടും പുറത്തുവന്ന് വോട്ട് രേഖപ്പെടുത്താനും, ജനാധിപത്യത്തിൻ്റെ ഭാഗമാകാനും ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലാവരും വോട്ട് ചെയ്യണം," ഖാൻ പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
VIDEO | Lok Sabha Elections 2024: Here's what actor Aamir Khan said after casting his vote, along with ex-wife Kiran Rao at a polling booth in Mumbai.
— Press Trust of India (@PTI_News) May 20, 2024
"I want to appeal to all the Indians to come out and cast vote and be part of the big democracy. Everyone should vote." pic.twitter.com/ehU8N2zCL0 - May 20, 2024 16:54 IST
വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു
എറണാകുളം ജില്ലയിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ഇരുന്ന ഒരാൾ കൂടി മരിച്ചു. വേങ്ങൂർ പതിനൊന്നാം വാർഡിൽ ഉൾപ്പെടുന്ന ചൂരത്തോട് കരിയാംപുറത്ത് വീട്ടിൽ കാർത്യായനി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം സംഭവിച്ചത്.
- May 20, 2024 16:25 IST
കള്ളവോട്ട് ആരോപണം: സമാജ് വാദി പാര്‍ട്ടി, ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരിലെ പോളിങ്ങ് ബൂത്തില്‍ സമാജ് വാദി പാര്‍ട്ടി ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഉത്തർപ്രദേശിൽ കോൺഗ്രസിൻ്റെ ഏക സിറ്റിങ് സീറ്റായ റായ്ബറേലിയിൽ ഉച്ചയ്ക്ക് ഒരു മണിവരെ രേഖപ്പെടുത്തിയത് 39.69 ശതമാനം പോളിങ്ങ്. സ്മൃതി ഇറാനി മത്സരിക്കുന്ന അമേഠിയിൽ പോളിങ്ങ് മന്ദഗതിയിലാണ് 38.21 ശതമാനമാണ് അമേഠിയിലെ പോളിങ്ങ് നിരക്ക്.
- May 20, 2024 16:04 IST
അഞ്ചാംഘട്ട വോട്ടെടുപ്പിൽ പശ്ചിമ ബംഗാൾ സംഘർഷഭരിതം
പശ്ചിമ ബംഗാളിലെ പാർട്ടികളിൽ നിന്നുള്ള പരാതികൾ ഉച്ചയ്ക്ക് ഒരു മണി വരെ 1000 കടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇവിഎമ്മുകളുടെ തകരാർ, പോളിംഗ് ബൂത്തുകളിൽ ഏജൻ്റുമാരെ തടയൽ, ഏജൻ്റുമാരെ ആക്രമിക്കൽ, വിവിധ മണ്ഡലങ്ങളിൽ വോട്ട് ചെയ്യാൻ പോകുന്നതിൽ നിന്ന് വോട്ടർമാരെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്യൽ തുടങ്ങിയ പരാതികളാണ് പശ്ചിമ ബംഗാളിലെ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. ബംഗാവോൺ, ഹൂഗ്ലി, ആറാംബാഗ് മണ്ഡലങ്ങളിൽ നടക്കുന്ന ചെറിയ രാഷ്ട്രീയ സംഘർഷങ്ങൾക്കെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.
- May 20, 2024 12:59 IST
ജാതി അധിക്ഷേപം; സത്യഭാമയുടെ അറസ്റ്റ് വിലക്കി ഹൈക്കോടതി
ജാതി അധിക്ഷേപ കേസിൽ നർത്തകി സത്യഭാമയുടെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി വിലക്കി. ഈ മാസം 27വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പ്രോസിക്യൂഷന് നിർദേശം നൽകി. അറസ്റ്റ് തടയണമെന്ന ആവശ്യത്തിൽ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നൽകി. സത്യഭാമയുടെ മുൻകൂർ ജാമ്യഹർജിയാണ് കോടതി പരിഗണിച്ചത്. ജാതീയമായി അധിക്ഷേപിച്ചെന്ന ആർ.എൽ.വി രാമക്ഷ്ണൻ്റെ പരാതിയിലാണ് സത്യഭാമക്കെതിരെ കേസേടുത്തത്. താൻ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നാണ് സത്യഭാമയുടെ വാദം. പ്രതിയുടെമുൻകൂർ ജാമ്യാപേക്ഷ നെടുമങ്ങാട് കോടതി നേരത്തെ തള്ളിയിരുന്നു.
- May 20, 2024 11:58 IST
മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് ആശ്വാസം, ഹര്‍ജിതള്ളി
മസാല ബോണ്ട് കേസില്‍ തെരഞ്ഞെടുപ്പിന് മുൻപ് മുൻ ധനമന്ത്രി തോമസ് ഐസക്കിനെ
ചോദ്യം ചെയ്യണമെന്ന ഇ.ഡിയുടെ ഹര്‍ജി ഹൈക്കോടതിതള്ളി. തെരഞ്ഞെടുപ്പിന് മുന്‍പ് ഐസക്കിനെ ശല്യം ചെയ്യരുതെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെയായിരുന്നു ഇ.ഡിയുടെ അപ്പീൽ. തെരഞ്ഞെടുപ്പിന് മുൻപ് കേസ് പരിഗണനയ്ക് വന്നെങ്കിലും ഡിവിഷൻ ബഞ്ച് ഇടപെട്ടിരുന്നില്ല. കേസ് സിംഗിള്‍ ബഞ്ച് പരിഗണിച്ചാല്‍ മതിയെന്ന് ചീഫ് ജസ്റ്റീസ് ആശിഷ് ദേശായിയും ജസ്റ്റീസ് വി.ജി അരുണും അടങ്ങുന്ന ബഞ്ചാണ് വ്യക്തമാക്കിയത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us