scorecardresearch

Kerala News Live Updates: ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണു

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രിയും സഞ്ചരിച്ച ഹെലികോപ്റ്റർ കനത്ത മൂടൽമഞ്ഞിൽ പർവത പ്രദേശങ്ങൾ മുറിച്ചുകടക്കുന്നതിനിടെ ഞായറാഴ്ച തകർന്നു വീണു

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രിയും സഞ്ചരിച്ച ഹെലികോപ്റ്റർ കനത്ത മൂടൽമഞ്ഞിൽ പർവത പ്രദേശങ്ങൾ മുറിച്ചുകടക്കുന്നതിനിടെ ഞായറാഴ്ച തകർന്നു വീണു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Iran President | Ibrahim Raizi | helicopter accident

ഒരു ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (Photo: X/ Mario Nawfal)

Kerala News Live Updates: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രിയും സഞ്ചരിച്ച ഹെലികോപ്റ്റർ കനത്ത മൂടൽമഞ്ഞിൽ പർവത പ്രദേശങ്ങൾ മുറിച്ചുകടക്കുന്നതിനിടെ ഞായറാഴ്ച തകർന്നു വീണു. ഒരു ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. 

Advertisment

അസർബൈജാനുമായുള്ള ഇറാൻ അതിർത്തി സന്ദർശിച്ച് മടങ്ങുന്ന വഴിയാണ് ഹെലികോപ്റ്റർ അപകടത്തെത്തുടർന്ന് റെയ്‌സിയുടെയും വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്‌ഡൊല്ലാഹിയാൻ്റെയും ജീവൻ അപകടത്തിലായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. "ഞങ്ങൾ ഇപ്പോഴും പ്രതീക്ഷയിലാണ്, പക്ഷേ ക്രാഷ് സൈറ്റിൽ നിന്ന് വരുന്ന വിവരങ്ങൾ വളരെ ആശങ്കാജനകമാണ്," പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെ വച്ചായിരുന്നു അപകടം. രാജ്യം മുഴുവൻ പ്രസിഡന്റിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയിലാണ്. ഇറാനിലെ ദേശീയ ടിവി അതിൻ്റെ പതിവ് പരിപാടികളെല്ലാം നിർത്തി വച്ച്, കനത്ത മൂടൽമഞ്ഞിൽ മലയോര മേഖലയിൽ പുരോഗമിക്കുന്ന രക്ഷാ പ്രവർത്തനങ്ങളുടെ തത്സമയ ദൃശ്യങ്ങളുടെ സംപ്രേഷണമാണ് നടത്തിവരുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ രക്ഷാപ്രവർത്തകർ അപകടസ്ഥലത്ത് എത്തിയതായി ദേശീയ ചാനൽ റിപ്പോർട്ട് ചെയ്തു.

63കാരനായ റൈസി 2021ലാണ് ഇറാന്റെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. അധികാരമേറ്റതു മുതൽ ധാർമ്മിക നിയമങ്ങൾ കർശനമാക്കാൻ അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ രക്തരൂക്ഷിതമായ അടിച്ചമർത്തലിന് മേൽനോട്ടം വഹിക്കുകയും ലോകശക്തികളുമായുള്ള ആണവ ചർച്ചകളിൽ ശക്തമായി മുന്നോട്ട് പോകുകയും ചെയ്തിരുന്നു.

Advertisment

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണ് ഇടിച്ചിറക്കിയെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ തിരിച്ചിറക്കിയെന്നാണ് നേരത്തെ ഇറാൻ വാർത്താ ഏജൻസി അറിയിച്ചത്.

പന്തീരാങ്കാവ് ഗാർഹിക പീഡനം; പ്രതിയുടെ കാർ കസ്റ്റയിലെടുത്ത് പൊലീസ്

നവവധു ക്രൂരമായ ശാരീരിക പീഡനത്തിനിരയായ പന്തീരാങ്കാവിലെ ഗാർഹിക പീഡനക്കേസിൽ നിർണ്ണായക നീക്കങ്ങളുമായി പൊലീസ്. യുവതിയുടെ ഭർത്താവും പ്രതിയുമായ രാഹുലിന്റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്ത. കൂടുതൽ ഫോറൻസിക് പിരശോധനകൾക്കായാണ് വാഹനം കസ്ററഡിയിലെടുക്കുന്നതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. 

രാഹുലിന്റെ കാറിൽ പൊലീസ് രക്തക്കറ കണ്ടെത്തിയിരുന്നു. രക്തക്കറ പെൺകുട്ടിയുടേതാണെന്നാണ് പൊലീസ് അറിയിക്കുന്നത്. കാർ പൊലീസ് കസ്റ്റഡ‍ിയിലെടുത്തു. കൂടുതൽ വിവരങ്ങൾക്കായി ഫോറൻസിക് സംഘം കാറിൽ പരിശോധന നടത്തി വരികയാണ്.

  • May 19, 2024 18:16 IST

    ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

    2024 മെയ് 19 മുതൽ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 41 മുതൽ 61 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നേരിയ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



  • May 19, 2024 18:08 IST

    അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി കൊച്ചിയില്‍ പിടിയില്‍

    അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി കൊച്ചിയില്‍ പിടിയില്‍. തൃശ്ശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ എന്നയാളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്.  അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കടത്തിയ സംഘത്തിലെ പ്രധാന കണ്ണിയാണ് സബിത്ത് നാസര്‍. ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തിയ ശേഷം വൃക്ക കച്ചവടം ആണ് സംഘം നടത്തിവന്നിരുന്നത്. കൂടുതൽ വായിക്കാം

     



  • May 19, 2024 16:27 IST

    ഇടുക്കിയില്‍ രാത്രികാല യാത്രയ്ക്ക് നിരോധനം

    വേനല്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ രാത്രികാല യാത്രയ്ക്ക് നിരോധനം. മഴമുന്നറിയിപ്പുകള്‍ പിന്‍വലിക്കും വരെയാണ് നിരോധനം. മലയോര മേഖലയില്‍ രാത്രി 7 മുതല്‍ രാവിലെ 6 വരെ യാത്ര നിരോധിച്ചു. വിനോദസഞ്ചാര മേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയില്‍ ട്രക്കിങ്, ഓഫ് റോഡ് യാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കി അടക്കം മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യാത്രാ നിരോധനം. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.



  • May 19, 2024 16:18 IST

    ഡല്‍ഹി പൊലീസ് അരവിന്ദ് കേജ്രിവാളിന്റെ വീട്ടിലെത്തി

    ആം ആദ്മി പാര്‍ട്ടി എംപി സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്. ഇതുസംബന്ധിച്ച് കുടുതല്‍ പരിശോധനക്ക് അരവിന്ദ് കേജ്രിവാളിന്റെ വസതിയിലെത്തി ദില്ലി പൊലീസ്. വീട്ടിലെ സിസിടിവി ഡിവിആർ ദില്ലി പൊലീസ് പിടിച്ചെടുത്തു. പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് എത്തിയത്. 

    കേസില്‍ അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായിരുന്നു. ഡല്‍ഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്വാതിയുടെ ദേഹത്ത് പരിക്കുകളുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. സ്വാതി മലിവാളിന്റെ ദേഹത്ത് മൂന്നിടത്ത് പരിക്കുണ്ട്. ഇടത് കാലിലും കീഴ്ത്താടിയിലും കണ്ണിന് താഴെയും ചതവുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് വൈദ്യപരിശോധന നടത്തിയത്.



  • May 19, 2024 15:37 IST

    കുറുനരി ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

    പത്തനംതിട്ടയിൽ കുറുനരി ആക്രമണത്തിൽ 4 പേർക്ക് പരിക്ക്. ഞായറാഴ്ച കോട്ടാങ്ങലിയിലെ ജനവാസ മേഖലയിലാണ് കുറുനരി ആക്രമണം ഉണ്ടായത്. സ്ത്രീകൾക്ക് ഉൾപ്പെടെ പരിക്കേറ്റു. നാട്ടുകാരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കുറുനരിയെ പിടികൂടി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.



  • May 19, 2024 14:42 IST

    എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം നിയന്ത്രണവിധേയം

    എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ്. പ്രതിരോധ പ്രവർത്തനങ്ങൾ വിജയം കാണുന്നുണ്ട് എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ജല അതോറിറ്റിയുടെ കുടിവെള്ളത്തിൽ നിന്ന് രോഗം പടർന്ന വേങ്ങൂർ പഞ്ചായത്തിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. ഒരു മാസത്തിനിടെ വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചത് 221 പേർക്കാണ്. 31 പേർ ചികിത്സയിലാണ്. നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം നടക്കുന്നുണ്ട്.



  • May 19, 2024 12:57 IST

    താൻ മൂലം സഭയ്ക്ക് ഒരു പോറൽ പോലുമേൽക്കില്ലെന്ന് മാർ സെവേറിയോസ് മെത്രാപ്പൊലീത്ത

    തനിക്കെതിരായ സഭാ നടപടിയിൽ വൈകാരിക പ്രതികരണവുമായി മാർ സെവേറിയോസ് മെത്രാപ്പൊലീത്ത. താൻ മൂലം സഭയ്ക്ക്  ഒരു പോറലും ഏൽക്കില്ലെന്നും ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. വൈകാരികമായിട്ടായിരുന്നു മെത്രാപ്പൊലീത്തയുടെ പ്രതികരണം. സസ്പെൻഷൻ സ്റ്റേ ചെയ്തതിന് പിന്നാലെ റാന്നി ക്നാനനായ വലിയ പള്ളിയിൽ ശുശ്രൂഷകൾക്ക് ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു വിങ്ങിപ്പൊട്ടിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ഏറെ വേദനിപ്പിച്ച സംഭവങ്ങളാണ് ഉണ്ടായതെന്നും വിശ്വാസികൾ തനിക്കൊപ്പം ഉണ്ടെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. 



  • May 19, 2024 11:40 IST

    മന്ത്രിസ്ഥാനം തന്റെ ഔദാര്യമാണെന്ന് ശശീന്ദ്രൻ മറക്കരുതെന്ന് തോമസ്.കെ.തോമസ് 

    ഒരിടവേളയ്കക്ക് ശേഷം എൻസിപിയിലെ മന്ത്രിസ്ഥാനത്തിന് വീണ്ടും അവകാശവാദം ഉന്നയിച്ച് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരണോ എന്ന് സ്വയം അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. കുട്ടനാട്ടിൽ നിന്ന് താൻ കൂടി ജയിച്ചതുകൊണ്ടാണ് ശശീന്ദ്രൻ ഇപ്പോഴും മന്ത്രിസ്ഥാനത്തിരിക്കുന്നതെന്ന കാര്യം മറക്കരുത്. ഒറ്റ എംഎൽഎ മാത്രമായിരുന്നെങ്കിൽ രണ്ടരവർഷമേ കിട്ടുമായിരുന്നുള്ളൂ. അതിനാൽ തന്നെ മന്ത്രിസ്ഥാനത്ത് തുടരാനാവുന്നത് തോമസ്.കെ.തോമസിന്റെ ഔദാര്യത്തിലാണെന്ന് ഓർമ്മ വേണമെന്നും കുട്ടനാട് എംഎൽഎ പറഞ്ഞു. 



national news International Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: