scorecardresearch

Kerala News Highlights: എസ്ബിഐക്ക് തിരിച്ചടി; ഇലക്ടറൽ ബോണ്ട് നമ്പരുകൾ പുറത്തുവിടാൻ സുപ്രീം കോടതി നിർദേശം

Malayalam Latest News Today | Kerala News Live Updates | ഓരോ ഇലക്ടറൽ ബോണ്ടിലും പ്രിൻ്റ് ചെയ്തിട്ടുള്ള ആൽഫാന്യൂമറിക് കോഡുകൾ  പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീം കോടതി നിർദേശം

Malayalam Latest News Today | Kerala News Live Updates | ഓരോ ഇലക്ടറൽ ബോണ്ടിലും പ്രിൻ്റ് ചെയ്തിട്ടുള്ള ആൽഫാന്യൂമറിക് കോഡുകൾ  പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീം കോടതി നിർദേശം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Electoral Bond, SC

Malayalam Latest News Today | Kerala News Live Updates | Petrol and diesel price today

Kerala News Highlights: ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ രേഖകളെല്ലാം പുറത്തുവിടണമെന്ന് എസ്ബിഐക്ക് സുപ്രീം കോടതി നോട്ടിസ്. തിങ്കളാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും, ഓരോ ഇലക്ടറൽ ബോണ്ടിലും പ്രിൻ്റ് ചെയ്തിട്ടുള്ള ആൽഫാന്യൂമറിക് കോഡ്  പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു. 

Advertisment

പുറത്തുവിട്ട രോഖയിൽ എന്തുകൊണ്ടാണ് സീരിയൽ നമ്പർ ഉൾപ്പെടുത്താതിരുന്നതെന്നും എസ്ബിഐ-യോട് സുപ്രീം കോടതി ആരാഞ്ഞു. ഇലക്ടറൽ ബോണ്ട് നമ്പറുകൾ പ്രസിദ്ധീകരിച്ചാൽ മാത്രമാണ് സംഭാവന നൽകിയവരെ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെടുത്താനും മനസിലാക്കാനും സാധിക്കൂ. ബാങ്കിന്റെ അഭിഭാഷകൻ എവിടെയെന്നും കോടതി ചോദിച്ചു. കേസിൽ ബാങ്ക് കക്ഷി അല്ലെന്നാണ് സോളിസിറ്റർ ജനറൽ മറുപടി നൽകിയത്.

ഇലക്ടറൽ ബോണ്ടുകൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനായി പ്രശാന്ത് ഭൂഷണാണ് കേസ് വാദിച്ചത്. ഹർജിക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്ന് പ്രശാന്ത് ഭൂഷൺ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞിരുന്നു.

സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം വ്യാഴാഴ്ച രാത്രിയോടെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ പുറത്തുവിട്ടത്. വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലാണ് അപ്‌ലോഡ് ചെയ്തത്. 2019 ഏപ്രിൽ 12 മുതൽ 2024 ജനുവരി 11 വരെയുള്ള കാലയളവിലുള്ള ഇലക്ടറൽ ബോണ്ടുകളുടെ മൂല്യം സംബന്ധിച്ച വിവരമാണ് കോടതി ആവശ്യപ്രകാരം പുറത്തു വിട്ടത്.

Advertisment

പെട്രോളിനും ഡീസലിനും വില കുറഞ്ഞു; രാവിലെ ആറു മണി മുതല്‍ പ്രാബല്യത്തിൽ

 രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകുറച്ച് കേന്ദ്രം. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപവീതമാണ് വില കുറച്ചിരിക്കുന്നത്. പുതിയ നിരക്കുകൾ ഇന്ന് രാവിലെ ആറ് മണി മുതല്‍ പ്രാബല്യത്തിൽ വന്നു. ഇതോടെ കൊച്ചിയിൽ പെട്രോളിന് 105 രൂപ 50 പൈസയും, ഡീസൽ 94 രൂപ 50 പൈസയുമാണ് പുതുക്കിയ വില. ഡല്‍ഹിയില്‍ നിലവിലെ പെട്രോൾ വിലയായ 96 രുപയിൽ നിന്ന് 94 രൂപയിലേക്ക് ഒരു ലിറ്റര്‍ പെട്രോളിന്റെ വില എത്തുമെന്ന് സര്‍ക്കാര്‍ അറിയിപ്പ് വന്നിരുന്നു.

ദ്രവീകൃത പെട്രോളിയം വാതകത്തിന്റേയും (എൽപിജി) കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിന്യും (സിഎൻജി) വില അടുത്തിടെ കുറച്ചതോടെ, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പെട്രോൾ, ഡീസൽ വിലയിൽ കുറവുണ്ടാകുമെന്ന ഊഹാപോഹങ്ങൾ നേരത്തേ തന്നെ പരന്നിരുന്നു. 

അന്താരാഷ്ട്ര വനിതാ ദിനത്തിൽ പാചക വാതക വില സിലിണ്ടറിന് 100 രൂപ കുറച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) പാചക ഇന്ധനമായി ഉപയോഗിക്കുന്ന ഏകദേശം 33 കോടി കുടുംബങ്ങൾക്ക് ഗുണം ചെയ്യുന്നതാണ് വിലക്കുറവെന്നും പ്രഖ്യാപനം നടത്തിക്കൊണ്ട് മോദി പറഞ്ഞു. 

  • Mar 15, 2024 21:38 IST

    സിഎഎ നടപ്പാക്കില്ലെന്ന് സ്റ്റാലിൻ

    പൗരത്വ ഭേദഗതി നിയമം  നടപ്പാക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ. ഇസ്ലാമോഫോബിയക്ക് നിയമസാധുത നൽകാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. രാജ്യത്തെ മതേതര സംസ്ക്കാരത്തെ നശിപ്പിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇത് തീർത്തും ഭരണഘടനാവിരുദ്ധമാണെന്നും ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. 



  • Mar 15, 2024 19:50 IST

    പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് രാഹുൽ ഗാന്ധി

    പാർട്ടി ആവശ്യപ്പെട്ടാൽ തന്റെ മുൻ മണ്ഡലമായ അമേഠിയിൽ നിന്നു കൂടി മത്സരിക്കാൻ തയ്യാറെന്ന് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ തീരുമാനമെടുക്കണ്ടത് കോൺഗ്രസ് നേതൃത്വമാണ്. താൻ അമേഠിയിൽ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം മല്ലികാർജ്ജുൻ ഖർഗെയും തിരഞ്ഞെടുപ്പ് സമിതിയും ചേർന്ന് എടുക്കുമെന്നും രാഹുൽ ഗാന്ധി.  



  • Mar 15, 2024 18:39 IST

    മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി

    കോയമ്പത്തൂരില്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നടത്താമെന്ന് മദ്രാസ് ഹൈക്കോടതി. റോഡ് ഷോയ്ക്ക് കോയമ്പത്തൂർ പൊലീസാണ് അനുമതി നിഷേധിച്ചിരുന്നത്. ഇപ്പോള്‍ ഉപാധികളോടെയാണ് അനുമതി നല്‍കുന്നതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് അറിയിച്ചിട്ടുണ്ട്. റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച പൊലീസ് നടപടി ചോദ്യം ചെ്യ്ത് ബിജെപി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്റ് സമർപ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 



  • Mar 15, 2024 17:43 IST

    ക്ഷേമ പെൻഷൻ നാളെ മുതൽ

    സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും. ഒരു മാസത്തെ പെൻഷൻ തുകയായ 1600 രൂപ നാളെ മുതൽ ലഭ്യമാകും. അതിന് ശേഷം ഏപ്രിൽ ആദ്യ ആഴ്ച്ചയിൽ രണ്ട് മാസത്തെ പെൻഷൻ തുകയായ 3200 രൂപയും വിതരണം ചെയ്യും. 



  • Mar 15, 2024 16:37 IST

    മുരളീധരനായി പരവതാനി വിരിച്ചെന്ന് പത്മജ

    സഹോദരനും കോൺഗ്രസ് നേതാവുമായ കെ.മുരളീധരനായി ബിജെപിയിലേക്കുള്ള പരവതാനി വിരിച്ച ശേഷമാണ് താൻ കോൺഗ്രസ് വിട്ടതെന്ന് പത്മജ വേണുഗോപാൽ. കെ.കരുണാകരന്റെ മക്കളെ കോൺഗ്രസിന് വേണ്ട. ഇക്കാര്യം മുരളീധരന് വഴിയെ മനസ്സിലാവുമെന്നും പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതു സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവേ പത്മജ പറഞ്ഞു. 



  • Mar 15, 2024 14:21 IST

    കേരള സർവകലശാല കലോത്സവം; കോഴ ആരോപണത്തിൽ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

    കേരള സർവകലാശാല കലോത്സവത്തിൽ കോഴവാങ്ങിയെന്ന ആരോപണത്തിൽ പ്രതികളായ മൂന്നുപേർക്കും കോടതി മുൻകൂർ ജാമ്യം അനുവധിച്ചു. രണ്ടും മൂന്നും പ്രതികളായ ജോമറ്റ് മൈക്കിൾ, സൂരജ് എന്നിവർക്കാണ് ഹൈക്കോടതി ഉപാധിയോടെ ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. സംഭവവുമായി ബന്ധമില്ലെന്ന പ്രതികളുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. എല്ലാ ശനിയാഴ്ചയും പ്രതികൾ, തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനില്‍ ഹാജരാകണമെന്നും നിർദേശമുണ്ട്.



  • Mar 15, 2024 13:14 IST

    തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ; സോഷ്യൽ മീഡിയയിൽ തത്സമയ സംപ്രേക്ഷണം: ഇലക്ഷൻ കമ്മീഷൻ

    മാർച്ച് 16 വൈകിട്ട് മൂന്നുമണിക്ക് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. പ്രഖ്യാപനം ഇലക്ഷൻ കമ്മീഷന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീർ സിങ് സന്ധുവും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. 



  • Mar 15, 2024 12:29 IST

    ആലപ്പുഴ ജില്ലാ കളക്ടർ ജോൺ സാമുവലിനെ സ്ഥാനം മാറ്റി

    ആലപ്പുഴ ജില്ലാ കളക്ടർ ജോൺ വി സാമുവലിനെ സ്ഥാനം മാറ്റി. അലക്സ് വർഗ്ഗീസാണ് പകരം ജില്ലാ കളക്ടറായി ചുമതലയേൽക്കുന്നത്. ജോൺ വി സാമുവലിന് നിലവിൽ മറ്റു ചുമതലകളൊന്നും നൽകിയിട്ടില്ല. രണ്ടുവർഷത്തിനിടെ ആലപ്പുഴയിൽ എത്തുന്നത് ഏഴാമത്തെ കളക്ടർ.



  • Mar 15, 2024 11:16 IST

    ഇലക്ടറൽ ബോണ്ട് നമ്പർ പുറത്ത് വിടണം; നിർദേശവുമായി സുപ്രീം കോടതി

    ന്യൂഡല്‍ഹി: ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് തിരികെ നൽകാൻ സുപ്രീം കോടതി വെള്ളിയാഴ്ച നിർദേശം നൽകി. ബോണ്ടുകളുടെ കണക്കുകൾ വെളിപ്പെടുത്തുന്നത് സംബന്ധിച്ച ചോദ്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നോട്ടീസ് നൽകുന്നതിനിടെയാണ്, സുപ്രീം കോടതിയുടെ നിർദേശം.

    ഓരോ ഇലക്ടറൽ ബോണ്ടിലും പ്രിൻ്റ് ചെയ്തിട്ടുള്ള ആൽഫാന്യൂമറിക് കോഡ് എസ്ബിഐ പുറത്തു വിട്ടിരുന്നില്ല. സംഭാവന നൽകുന്നവരെ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെടുത്താൻ സഹായിക്കുന്ന ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

    ഇലക്ടറൽ ബോണ്ടുകൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി പ്രശാന്ത് ഭൂഷണാണ് കേസ് വാദിച്ചത്. ഹർജിക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേബം ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞിരുന്നു. 



  • Mar 15, 2024 10:55 IST

    പോസ്കോ കേസ്; ആരോപണം നിഷേധിച്ച് യെദിയൂരപ്പ

    കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരായ പോസ്കോ കേസിൽ ആരോപണം നിഷേധിച്ച് യെദിയൂരപ്പ. കഴിഞ്ഞ മാസം ബെംഗളൂരുവിലെ തൻ്റെ വസതിയിൽ വച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമപ്രകാരം യെദിയൂരപ്പയ്ക്കെതിരെ വ്യാഴാഴ്ച കേസെടുത്തത്.



  • Mar 15, 2024 10:10 IST

    ഇലക്ടറൽ ബോണ്ടിൽ ചോദ്യങ്ങളുയർത്തി ഹർജിക്കാർ; സാന്‍റിയാഗോ മാര്‍ട്ടിന്‍ എന്തിന് കോടികൾ വാരിയെറിഞ്ഞു

    ഇലക്ട്രൽ ബോണ്ടുകളുടെ വിവരങ്ങൾ ഒഴിവാക്കാൻ ഒത്തുകളി നടന്നെന്ന ആരോപണവുമായി ഹർജിക്കാർ. ബോണ്ടുകളുടെ സീരിയൽ നമ്പർ എന്തിന് മറച്ചെന്നും, ഏറ്റവും കൂടുതൽ സംഭാവനം ചെയ്ത സാന്റിയാഗോ മാർട്ടിന്റെ കമ്പനിയായ ഫ്യൂച്ചർ ഗെയിമിങ് ആന്‍റ് സർവീസ് എന്തിന് കോടികൾ വാരിയെറിഞ്ഞെന്നും അന്വേഷിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം സുപ്രീം കോടതിയെ അറിയിക്കുമെന്നും പരാതിക്കാർ വ്യക്തമാക്കി.



International News Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: