/indian-express-malayalam/media/media_files/TETFRyDBSFswPT5pJ12s.jpg)
മുഖ്യമന്ത്രി പിണറായി വിജയൻ (ഫയൽ ചിത്രം)
Kerala News Highlights: ഇന്ന് കോണ്‍ഗ്രസായിരുന്നവര്‍ നാളെയും കോണ്‍ഗ്രസായിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കുമെന്നും ഇത്രയും നാണം കെട്ട പാര്‍ട്ടി വെറെയുണ്ടോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. "എത്രയോ പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുന്നു. ഒരു സംസ്ഥാന ഭരണം കോൺഗ്രസിന് കൊടുത്താൽ, കോൺഗ്രസ് അത് ബിജെപിക്ക് കൊടുക്കും. ഇങ്ങനെ ഒരു നാണം കെട്ട പാർട്ടി ഉണ്ടോ? കോൺഗ്രസിനെ ജയിപ്പിച്ചാൽ കോൺഗ്രസായി നിൽക്കുമോ? ബിജെപിയായി മാറില്ലേ? വേണമെങ്കിൽ ബിജെപിയാകും എന്ന് പറഞ്ഞത് കെ. സുധാകരനാണ്. ഇപ്പോൾ എന്തായി?," മുഖ്യമന്ത്രി ചോദിച്ചു.
"രണ്ട് പ്രധാന നേതാക്കളുടെ മക്കൾ ബിജെപിയിൽ പോയി. ഇനി എത്ര പേര് പോകാൻ ഉണ്ട്? എത്രപേർ വിലപേശൽ നടത്തുന്നുണ്ടാകും? ഇന്ന് കോൺഗ്രസ് ആയവർ നാളെ കോൺഗ്രസ് ആയിരിക്കും എന്ന് എങ്ങനെ വിശ്വസിക്കും? ജനാധിപത്യം സംരക്ഷിക്കുന്നതിന് പാർലമെന്‍റിൽ എൽഡിഎഫ് വേണം. വന്യജീവി ആക്രമണം ശരിയായി പരിഹരിക്കണം എങ്കിൽ വന്യജീവി നിയമങ്ങളിൽ മാറ്റം വേണം. ഇന്ദിര ഗാന്ധിയുടെ കാലത്താണ് ഈ നിയമങ്ങൾ ഉണ്ടാക്കിയത്. ജയറാം രമേശ് അത് കൂടുതൽ ശക്തമാക്കി. ഈ നിയമങ്ങൾ ഭേദഗതി ചെയ്യണം എന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അത് പറ്റില്ലെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. ഇന്നത്തെ അവസ്ഥക്ക് കാരണം കോൺഗ്രസും ബിജെപിയുമാണ്," മുഖ്യമന്ത്രി വിമർശിച്ചു.
"കോൺഗ്രസ് കൊണ്ടുവന്ന നിയമം ബിജെപി സംരക്ഷിക്കുന്നു. ഇവിടെ മനുഷ്യന് വിലയില്ലാത്ത അവസ്ഥയാണ്. മനുഷ്യന് പ്രാധാന്യം നൽകിയുള്ള ഭേദഗതി വേണം. 18 പേരിൽ ആരെങ്കിലും ഭേദഗതിക്കായി പാർലമെന്‍റിൽ വാദിച്ചോ? വയനാട് എംപി രാഹുൽ ഗാന്ധി ഒരു തവണ എങ്കിലും ഇക്കാര്യം പാർലമെന്റിൽ ഉന്നയിച്ചോ? സംസ്ഥാന സർക്കാർ പരിധിക്കുള്ളിൽ നിന്ന് എല്ലാം ചെയ്യുന്നുണ്ട്. പക്ഷേ നിയമഭേദതിയാണ് ആവശ്യം. ഏതെങ്കിലും ഘട്ടത്തിൽ ഇസ്രായേലിനെ പിന്തുണച്ച ചരിത്രം ഉള്ള ആളല്ല പന്ന്യൻ രവീന്ദ്രൻ," പിണറായി വിജയൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയോടെ; പദ്ധതി പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളും വേഗത്തിലാക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
രാജ്യത്ത് പൊതുതിരഞ്ഞെടുപ്പിനുള്ള തീയതിയുടെ പ്രഖ്യാപനം അടുത്തയാഴ്ച്ചയോടെ ഉണ്ടാകുമമെന്ന് സൂചന. ഇത് സംബന്ധിച്ച് അവസാന വട്ട ഒരുക്കങ്ങളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപായി രണ്ടാം മോദി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം ചൊവ്വാഴ്ച്ച ചേരും. തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലവിൽ വരുന്നതിനാൽ വിവിധ കേന്ദ്ര പദ്ധതികളുടെ പ്രഖ്യാപനങ്ങളും പൂർത്തീകരിച്ചവയുടെ ഉദ്ഘാടനങ്ങളും ബുധനാഴ്ച്ചയ്ക്കകം നടത്താൻ പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സാഹചര്യങ്ങൾ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ മുഖ്യ കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും.ജമ്മുവിലെ ഒരുക്കങ്ങൾ പൂർണ്ണമായും പരിശോധിച്ച ശേഷം ഉടൻ തന്നെ കമ്മീഷൻ യോഗം ചേരുകയും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നുമാണ് വിവരം.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് സുപ്രധാനമായ സിഎഎ ചട്ടങ്ങളുടെ വിജ്ഞാപനം കേന്ദ്രം പുറത്തിറക്കാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ചില വൻകിട പദ്ധതികളുടെ പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തുമെന്നും സൂചനയുണ്ട്. ഒപ്പം നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും ദ്രുതഗതിയിൽ പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.
- Mar 09, 2024 19:43 IST
കേരളത്തിൽ കോൺഗ്രസ്-ബിജെപി അന്തർധാര: എം.വി. ഗോവിന്ദൻ
കേരളത്തിൽ കോൺഗ്രസ്-ബിജെപി അന്തർധാരയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. "കേരളത്തിലെ പ്രധാന ശത്രു ഇടതുപക്ഷം ആണെന്നാണ് കോൺഗ്രസ് പറഞ്ഞത്. ബിജെപിയും അതു തന്നെയാണ് പറഞ്ഞത്. അതിൽ അഭിമാനമുണ്ട്. കോൺഗ്രസിൽ നിന്ന് ആരൊക്കെയാണ് ബിജെപിയിൽ ചേക്കേറുക എന്ന് പറയാൻ കഴിയില്ല. പത്മജ വേണുഗോപാൽ മുഹൂർത്തം നോക്കി ഡൽഹിക്ക് പോയി. ഇടതുപക്ഷത്തിന് അതിൽ സന്തോഷമില്ല," എം.വി. ഗോവിന്ദൻ പറഞ്ഞു.
 - Mar 09, 2024 19:01 IST
യുഎഇയില്‍ 2,592 തടവുകാര്‍ മോചിതരാകും
റമദാന്‍ മാസത്തോട് അനുബന്ധിച്ച് യുഎഇയില്‍ 2,592 തടവുകാര്‍ മോചിതരാകും. യുഎഇ പ്രസിഡന്‍റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ഇത് സംബന്ധിച്ച ഉത്തരവിറക്കി. 735 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്. ദുബൈയില്‍ 691 തടവുകാരെ മോചിപ്പിക്കാനാണ് യുഎ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവിട്ടത്.
ഷാർജയിൽ 484 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ജയിലിൽ നല്ലനടപ്പിന്റെ അടിസ്ഥാനത്തിലാണ് മോചനം. അജ്മാനിൽ 314 തടവുകാർക്കാണ് സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി മോചനം നൽകുന്നത്. 368 പേർക്കാണ് റാസൽ ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി മോചനം നൽകിയത്.
 - Mar 09, 2024 18:25 IST
മഹാശിവരാത്രി റാലിയ്ക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു
രാജസ്ഥാനിലെ കോട്ടയിൽ ഇന്നലെ നടന്ന മഹാശിവരാത്രി റാലിയ്ക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു. 2 കുട്ടികളുടെ നില അതീവ ഗുരുതരമാണ്. ഇതിൽ ഒരു കുട്ടിക്ക് 100 ശതമാനം പൊള്ളലേറ്റു. റാലിക്കിടെ കുട്ടികളിൽ ഒരാളുടെ കൈയിലിരുന്ന 20 അടി നീളം വരുന്ന പൈപ്പ് വൈദ്യൂതി ലൈനിൽ കൂട്ടിമുട്ടിയാണ് അപകടം ഉണ്ടായത്. പൈപ്പ് ഏന്തിയ കുട്ടിയെ രക്ഷിക്കാൻ ബാക്കിയുള്ള കുട്ടികൾ ശ്രമിച്ചതാണ് അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്.
 - Mar 09, 2024 18:05 IST
വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു; 15 പേർ കടലിൽ വീണു
വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകരുകയായിരുന്നു.
 - Mar 09, 2024 17:38 IST
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത വര്‍ധിപ്പിച്ചു
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും ക്ഷാമ ബത്ത വര്‍ധിപ്പിച്ചു. ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമ ബത്ത ഏഴില്‍നിന്ന് ഒമ്പത് ശതമാനമായി ഉയര്‍ത്തി. പെന്‍ഷന്‍കാര്‍ക്കും ഇതേ നിരക്കില്‍ ക്ഷാമാശ്വാസം വര്‍ധിക്കുമെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സര്‍ക്കാര്‍ കോളേജ് അധ്യാപകര്‍, എന്‍ജിനിയറിങ് കോളേജ്, മെഡിക്കല്‍ കോളേജ് തുടങ്ങിയവയിലെ അധ്യാപകര്‍ തുടങ്ങിയവരുടെ ക്ഷാമ ബത്ത 17 ശതമാനത്തില്‍ നിന്ന് 31 ശതമാനമായി ഉയര്‍ത്തി. വിരമിച്ച അധ്യാപകര്‍ക്കും ഇതേ നിരക്കില്‍ ക്ഷാമാശ്വാസം ഉയരും.
 - Mar 09, 2024 16:49 IST
നടൻ അജിത് കുമാറിനെ ഡിസ്ച്ചാർജ് ചെയ്തു
തമിഴ് നടൻ അജിത് കുമാറിനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജ് ചെയ്തു. നടന്‍റെ ആരോഗ്യനിലയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും വീട്ടിലേക്ക് മടങ്ങിയെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണത്തിനായി മാര്‍ച്ചില്‍ തന്നെ താരം അസർബൈജാനിലേക്ക് പോകും. ചെവിയ്ക്ക് താഴെ നീര്‍വീക്കം കണ്ടെത്തുകയും ശസ്ത്രക്രീയ നടത്തുകയും ചെയ്തിരുന്നു.
 - Mar 09, 2024 15:25 IST
പ്രവർത്തകരോട് കയർത്ത് സുരേഷ് ഗോപി
തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ബിജെപി പ്രവർത്തകരോട് സ്ഥാനാർത്ഥിയായ സുരേഷ് ഗോപി. പ്രചരണത്തിനെത്തിയ പ്രദേശത്ത് ആളുകൾ കുറഞ്ഞപോയതാണ് താരത്തെ ചൊടിപ്പിച്ചത്. ഇത്തരത്തിലാണെങ്കിൽ താൻ തിരുവനന്തപുരത്തേക്ക് പോയി അവിടെ രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവർത്തിക്കുമെന്നും പ്രവർത്തകരോട് കയർത്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു.
 - Mar 09, 2024 14:02 IST
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്തികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. മാവേലിക്കരയിൽ ബൈജു കലാശാല, ചാലക്കുടി കെ.എം ഉണ്ണികൃഷ്ണൻ എന്നിവർ മത്സരിക്കും. ഇടിക്കി, കോട്ടയം ജല്ലകളിലെ സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും.
 - Mar 09, 2024 12:47 IST
അന്വേഷണത്തെ സ്വാഗതം ചെയ്ത് കുടുംബം
സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് കുടുംബം. സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് കുടുംബത്തിന് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് പ്രതികരിച്ചു. കേന്ദ്ര ഏജൻസിയിൽ നിന്നും കുറ്റമറ്റ രീതിയിലുള്ള അന്വേഷണമാണ് പ്രതീക്ഷുന്നതെന്നും ജയപ്രകാശ് പ്രതികരിച്ചു.
 - Mar 09, 2024 12:09 IST
സിദ്ധാര്‍ത്ഥന്റെ മരണം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ്, മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ, സിബിഐ അന്വേഷണം ഉത്തരവിട്ട് മുഖ്യമന്ത്രി. ഇന്ന് രാവിലെയാണ് സിദ്ധാര്‍ത്ഥന്റെ അച്ഛൻ മുഖ്യമന്ത്രിയെ കണ്ടത്. ആവശ്യമെങ്കിൽ കേസ് സിബിഐയ്ക്ക് കൈമാറാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.
 - Mar 09, 2024 11:02 IST
ബെഹ്റയുടെ ഇടപെടലിന് തെളിവുണ്ടെന്ന് കെ.സി
പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന് ഇടനില നിന്നത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റയാണെന്ന കെ.മുരളീധരന്റെ വെളിപ്പെടുത്തൽ ശരിവെച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇക്കാര്യത്തിൽ ബെഹ്റയുടെ ഇടപെടലുണ്ടായി എന്നതിന് വ്യക്തമായ തെളിവുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായും ബെഹ്റയ്ക്കുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. പിണറായി വിജയന് ബിജെപിയുമായുള്ള ഡീലിങിന് ഡൽഹിയിൽ പ്രത്യേക സംവിധാനമുണ്ടെനനും കെ.സി വേണുഗോപാൽ ആരോപിച്ചു.
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us