scorecardresearch

Kerala News Highlights: ക്ഷേമ പെൻഷൻ: സർക്കാർ പിൻവാങ്ങുന്നതായി പ്രതിപക്ഷം; കൊടുക്കുമെന്ന് ധനമന്ത്രി

ക്ഷേമ പെൻഷൻ കുടിശ്ശിക സംബന്ധിച്ച് നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അടിയന്തര സ്വഭാവം ഇല്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സമയബന്ധിതമായി കുടിശ്ശിക കൊടുക്കുമെന്നും ധനമന്ത്രി പറഞ്ഞു

ക്ഷേമ പെൻഷൻ കുടിശ്ശിക സംബന്ധിച്ച് നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അടിയന്തര സ്വഭാവം ഇല്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സമയബന്ധിതമായി കുടിശ്ശിക കൊടുക്കുമെന്നും ധനമന്ത്രി പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala Budget 2018, Budget 2018, Kerala, കേരള ബജറ്റ് 2018, ബജറ്റ് 2018, ഇടതുഭരണം, പ്രതിപക്ഷം

സമയബന്ധിതമായി കുടിശ്ശിക കൊടുക്കുമെന്നും ധനമന്ത്രി പറഞ്ഞു (ഫയൽ ചിത്രം)

Kerala News, Top News, Headlines today: ക്ഷേമ പെൻഷൻ കുടിശ്ശിക സംബന്ധിച്ച് നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അടിയന്തര സ്വഭാവം ഇല്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സമയബന്ധിതമായി കുടിശ്ശിക കൊടുക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

Advertisment

"വിഷയത്തിൽ പ്രതിപക്ഷം മുതലെടുപ്പ് നടത്തുകയാണ്. ഉമ്മൻചാണ്ടിയുടെ കാലത്ത് 18 മാസം കുടിശ്ശിക ഉണ്ടായിരുന്നു. നിലവിൽ 5 മാസത്തെ കുടിശ്ശിക ഉണ്ട്. ഇതിൽ ഒരു ഗഡു ഉടൻ കൊടുക്കും. പ്രതിപക്ഷം മുതലക്കണ്ണീർ ഒഴുക്കുകയാണ്. സാമ്പത്തിക മേഖലയിൽ കേന്ദ്രത്തിന്  നിഷേധാത്മക സമീപനമാണുള്ളത്. ഒരു മാസം പെൻഷൻ കൊടുക്കാൻ 900 കോടി വേണം. കേന്ദ്രത്തിനെതിരെ ഒരുമിച്ച് സമരം ചെയ്യാൻ പ്രതിപക്ഷം തയ്യാറുണ്ടോ," ധനമന്ത്രി ചോദിച്ചു.

പെൻഷൻ കുടിശ്ശിക വിഷയത്തിന് അടിയന്തര പ്രാധാന്യം ഇല്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്ന പി.സി. വിഷ്ണു നാഥ് രംഗത്തെത്തി. "തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും സർക്കാൻ ഒരു പാഠവും പഠിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ്‌ ധനമന്ത്രിയുടെ നിലപാട്. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് 18 മാസത്തെ കുടിശ്ശിക ഉണ്ടെന്ന പ്രസ്താവന തെറ്റാണ്. പെൻഷൻ അവകാശമല്ല സഹായമാണെന്ന് ഹൈക്കോടതിയിൽ സർക്കാർ സത്യർ വാങ്മൂലം നൽകി. ക്ഷേമ പെൻഷനിൽ നിന്ന് സർക്കാർ മെല്ലെ പിൻവാങ്ങുകയാണ്," വിഷ്ണു നാഥ് എംഎൽഎ പറഞ്ഞു.

  • Jun 20, 2024 20:22 IST

    മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം

    മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. വ്യാഴാഴ്ചയാണ് ഡൽഹി കോടതി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്‌രിവാളിൻ്റെ ജാമ്യാപേക്ഷയിൽ ഡൽഹി കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസിൽ കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 3 വരെ റൂസ് അവന്യൂ കോടതി ബുധനാഴ്ച നീട്ടിയിരുന്നു.



  • Jun 20, 2024 19:41 IST

    നീറ്റ് പരീക്ഷകൾ റദ്ദാക്കില്ല; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

    നീറ്റ് പരീക്ഷകൾ റദ്ദാക്കില്ലെന്നും, പുനഃപരീക്ഷ നടത്തില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ബിഹാർ പൊലീസ് ചില നിർണായക വിവിരങ്ങൾ നൽകിയതായി മന്ത്രി വ്യക്തമാക്കി.



  • Advertisment
  • Jun 20, 2024 19:07 IST

    രേണുകാസ്വാമി കൊലക്കേസ്; നടൻ ദർശൻ തൂഗുദീപയ്ക്ക് ജാമ്യമില്ല

    രേണുകാസ്വാമി കൊലക്കേസിൽ, പ്രതി ദർശൻ തൂഗുദീപയ്ക്ക് ജാമ്യമില്ല. ബെംഗളുരുവിലെ അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് കന്നഡ സൂപ്പർ സ്റ്റാറായ ദർശനെയും, മറ്റ് മൂന്ന് പ്രതികളെയും രണ്ട് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ശനിയാഴ്ച വരെ ഇവർ പൊലീസ് കസ്റ്റഡിയിൽ തുടരും.



  • Jun 20, 2024 16:38 IST

    പ്രളയത്തിൽ നിലമ്പൂര്‍ വനത്തില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് ബയോ ടോയിലറ്റുകള്‍ ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

    പ്രളയദുരിതത്തില്‍ നിലമ്പൂര്‍ വനത്തില്‍ ഒറ്റപ്പെട്ട 300 ആദിവാസി കുടുംബങ്ങള്‍ക്ക് ബയോ ടോയിലറ്റുകള്‍ ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. അടുത്തമാസം 17ന് മുമ്പായി ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. 2019ലെ പ്രളയത്തില്‍ പാലം തകര്‍ന്ന് വനത്തില്‍ ഒറ്റപ്പെട്ട 300 ആദിവാസി കുടുംബങ്ങള്‍ക്ക് ടോയിലറ്റുകള്‍ ഒരുക്കാനാണ്, ചീഫ് ജസ്റ്റീസ് അധ്ക്ഷനായ ബഞ്ചിന്റെ ഉത്തരവ്.



  • Jun 20, 2024 14:45 IST

    ഇടതുപക്ഷം നേരിട്ടത് കനത്ത തോൽവി, ബിജെപിക്ക് സീറ്റ് നേടാനായത് അപകടകരം: സിപിഎം

    സംസ്ഥാനത്ത് ഇടതുപക്ഷം നേരിട്ടത് കനത്ത തോൽവിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിജെപിക്ക് സംസ്ഥാന ഒരു സീറ്റ് നേടാനായെന്നത് അപകടകരമായ സാഹചര്യമാണ്. ഇടതു മുന്നണിക്ക് പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കാനായില്ല. ദേശീയ രാഷ്ട്രീയം ചർച്ചയായത് യുഡിഎഫിന് ഗുണം ചെയ്തെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.



  • Jun 20, 2024 14:39 IST

    കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 37 ആയി

    തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 37 ആയി ഉയർന്നു. ആശുപത്രികളില്‍ ചികിത്സയിലുള്ള 5 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. നൂറോളം പേരാണ് ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്.



  • Jun 20, 2024 13:13 IST

    കെ. രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒ.ആര്‍. കേളു മന്ത്രിയാകും

    ലോക്സഭാ എംപിയായി കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒ.ആര്‍. കേളു മന്ത്രിയായി ചുമതലയേല്‍ക്കും. പട്ടികജാതി ക്ഷേമ വകുപ്പായിരിക്കും കേളുവിന് നല്‍കുക. സിപിഎം സംസ്ഥാന സമിതി അംഗമാണ് ഒ.ആര്‍. കേളു. 



  • Jun 20, 2024 12:12 IST

    കുർബാന തർക്കത്തിൽ കടുത്ത നടപടി പാടില്ലെന്ന് 5 ബിഷപ്പുമാർ

    സിറോ മലബാർ സഭയിലെ കുർബാന തർക്കത്തിൽ കടുത്ത നടപടി പാടില്ലെന്ന് അഞ്ച് ബിഷപ്പുമാർ. ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ സഭ സിനഡിന് കത്ത് നൽകി. സിനഡ് ചേരും മുമ്പ് മേജർ അർച്ച് ബിഷപ്പ് സർക്കുലർ പുറത്തിറക്കിയത് ശരിയായില്ലെന്നും ഇവർ പറയുന്നു.



  • Jun 20, 2024 11:51 IST

    ഇന്ന് ലോക അഭയാര്‍ത്ഥി ദിനം

    ഇന്ന് ജൂണ്‍ 20, ലോക അഭയാര്‍ത്ഥി ദിനമാണ്. ആഗോള അഭയാര്‍ത്ഥി പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിനും കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവര്‍ക്കും സുരക്ഷിതമായ ഇടം നല്‍കുന്നതിനുമുള്ള പ്രതീക്ഷയോടെയാണ് ഈ ദിനം ആചരിക്കുന്നത്.



national news International Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: