scorecardresearch

Kerala News Highlights: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ കനക്കും; ഇന്ന് ഏഴ് ജില്ലക​ളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലക​ളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്

സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലക​ളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rain |  Express photo by Pradip Das

സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലക​ളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Kerala News Highlights: സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലക​ളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത ദിവസങ്ങളിലെ യെല്ലോ അലർട്ട്  അറിയിപ്പ്

Advertisment

05-06-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
06-06-2024:  തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
07-06-2024: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
08-06-2024: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ
09-06-2024:  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

തോൽവിയിൽ രമ്യാ ഹരിദാസിനെ പ്രതിക്കൂട്ടിലാക്കി പാലക്കാട് ഡിസിസി

ആലത്തൂര്‍ മണ്ഡലത്തിലെ തോൽവിയിൽ രമ്യാ ഹരിദാസിനെ പ്രതിക്കൂട്ടിലാക്കി കോൺഗ്രസ് ജില്ലാ നേതൃത്വം. പാലക്കാട് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പനാണ് സ്ഥാനാർത്ഥിയായിരുന്ന രമ്യയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വിനയായി മാറിയതെന്നും ഡിസിസി അദ്ധ്യക്ഷൻ ആരോപിച്ചു. 

മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാര്‍ത്ഥി വേണ്ട രീതിയില്‍ പരിഗണിച്ചില്ല. എ.വി ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ തിരിച്ചടിയായിട്ടില്ലെന്നും ആകെ കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫിന് കിട്ടിയതെന്നും എ തങ്കപ്പൻ പറഞ്ഞു.

  • Jun 05, 2024 23:08 IST

    India vs Ireland Live Score: ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം

    India vs Ireland Live Score: അയർലൻഡിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ. 12.2 ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുത്തു. 



  • Jun 05, 2024 21:28 IST

    India vs Ireland Live Score: അയർലൻഡിലെ 96ൽ എറിഞ്ഞൊതുക്കി ഇന്ത്യ

    India vs Ireland Live Score, T20 World Cup 2024 Match Today: ആദ്യ ലോകകപ്പ് മത്സരത്തിൽ അയർലൻഡിലെ 96ൽ എറിഞ്ഞൊതുക്കി ഇന്ത്യൻ ബോളർമാർ. ജയിക്കാൻ ഇന്ത്യയ്ക്ക് 97 റൺസെടുക്കണം. ഹാർദിക് പാണ്ഡ്യയ്ക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു. അർഷ്ദീപ് സിങ്ങും ബുമ്രയും രണ്ട് വീതം വിക്കറ്റെടുത്തു. IRE 96 (16),  CRR: 6.



  • Advertisment
  • Jun 05, 2024 21:03 IST

    India vs Ireland Live Score: അയർലൻഡിന് 8 വിക്കറ്റ് നഷ്ടം

    India vs Ireland Live Score, T20 World Cup 2024 Match Today: അയർലൻഡിന് 8 വിക്കറ്റ് നഷ്ടം. ഹാർദിക് പാണ്ഡ്യയ്ക്ക് മൂന്ന് വിക്കറ്റ്. അർഷ്ദീപ് സിങ് രണ്ട് വിക്കറ്റെടുത്തു. IRE 50/8 (11.2),   CRR: 4.41.



  • Jun 05, 2024 20:49 IST

    India vs Ireland Live Score: അയർലൻഡ് പതറുന്നു; 6 വിക്കറ്റ് നഷ്ടമായി

    India vs Ireland Live Score, T20 World Cup 2024 Match Today: അയർലൻഡിന് ആറ് വിക്കറ്റ് നഷ്ടം. ഹാർദിക് പാണ്ഡ്യയും അർഷ്ദീപ് സിങ്ങും രണ്ട് വീതം വിക്കറ്റെടുത്തു. IRE 46/6 (9.4), CRR: 4.76.



  • Jun 05, 2024 20:21 IST

    India vs Ireland Live: അയർലൻഡിന് രണ്ടു വിക്കറ്റ് നഷ്ടം

    India vs Ireland Live Score, T20 World Cup 2024 Match Today: ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ അയർലൻഡിന് രണ്ടു വിക്കറ്റ് നഷ്ടം. പേസർ അർഷ്ദീപ് സിങ്ങാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. IRE 13/2 (4.1),  CRR: 3.12



  • Jun 05, 2024 19:33 IST

    India vs Ireland Live: അയർലൻഡിന് ബാറ്റിങ്, സഞ്ജു ടീമിലില്ല

    India vs Ireland Live Score, T20 World Cup 2024 Match Today: ടോസ് നേടിയ ഇന്ത്യ അയർലൻഡിനെ ആദ്യം ബാറ്റിങ്ങിന് അയച്ചു. സഞ്ജു സാംസൺ ഇന്ന് കളിക്കുന്നില്ല. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. മൂന്നാമനായി വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ബാറ്റ് ചെയ്യാനെത്തും.



  • Jun 05, 2024 18:40 IST

    നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി നിശ്ചയിച്ച് എൻഡിഎ യോഗം

    ഡൽഹിയിൽ ഇന്ന് ചേർന്ന എൻഡിഎ യോഗത്തിൽ നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി നിശ്ചയിച്ചു. 



  • Jun 05, 2024 18:39 IST

    രണ്ട് വയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോളൊഴിച്ച് തീകൊളുത്തി

    ഇടുക്കി പൈനാവിൽ രണ്ട് വയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോളൊഴിച്ച് തീകൊളുത്തി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശിക്കും പരുക്കേറ്റു. അന്നക്കുട്ടി (57), കൊച്ചുമകൾ ദിയ (2) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.



  • Jun 05, 2024 17:57 IST

    'കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് സിപിഎമ്മും കോൺഗ്രസും തിരിച്ചറിയണം'

    കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് സിപിഎമ്മും കോൺഗ്രസും തിരിച്ചറിയണമെന്നും ജനത്തെ പഴിചാരരുതെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. പണമൊഴുക്കി വോട്ട് വാങ്ങിയെന്ന് ആരോപണം ഉന്നയിക്കുന്നവർ തെളിവുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "ഹിന്ദു വോട്ടർമാരുടെ ഇടയിൽ ചാഞ്ചല്യമുണ്ടാക്കി എന്നുപറയുന്നവർക്കും കമ്മിഷന് പരാതി നൽകാം. വൻമുന്നേറ്റത്തിൽ ആറ്റിങ്ങലിലെ ജനതക്ക് നന്ദി," വി. മുരളീധരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

    കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് സിപിഎമ്മും കോൺഗ്രസും തിരിച്ചറിയണം; ജനത്തെ പഴിചാരരുത്; പണമൊഴുക്കി വോട്ട് വാങ്ങിയെന്ന് ആരോപണം ഉന്നയിക്കുന്നവർ തെളിവുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കണം. ഹിന്ദുവോട്ടർമാരുടെ ഇടയിൽ ചാഞ്ചല്യമുണ്ടാക്കി എന്നുപറയുന്നവർക്കും കമ്മിഷന് പരാതി നൽകാം. വൻമുന്നേറ്റത്തിൽ ആറ്റിങ്ങലിലെ ജനതക്ക് നന്ദി ഡൽഹിയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ

    Posted by V Muraleedharan on Wednesday, June 5, 2024



  • Jun 05, 2024 17:51 IST

    കേരളത്തിൽ എൻഡിഎയുടെ വോട്ട് വിഹിതം വർദ്ധിച്ചോ?

    കേരളത്തിൽ എൻഡിഎയുടെ വോട്ട് വിഹിതത്തിൽ വർദ്ധനവുണ്ടെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി. വികസനോന്മുഖ രാഷ്ട്രീയത്തെ ജനങ്ങൾ തിരിച്ചറിയുന്നതായും കേരളത്തിൽ എൻഡിഎ യുടെ വോട്ട് വിഹിതത്തിൽ വൻ വർദ്ധനവുണ്ടെന്നും അവർ ഫേസ്ബുക്കിലൂടെ അറിയിച്ചു. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, ആറ്റിങ്ങൽ, കാട്ടാക്കട, തൃശ്ശൂർ, ഒല്ലൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂർ എന്നീ നിയോജകമണ്ഡലങ്ങളിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് അനിഷേധ്യ ശക്തിയായി എൻഡിഎ മാറിയെന്നും പാർട്ടി വിലയിരുത്തി.

    വികസനോന്മുഖ രാഷ്ട്രീയത്തെ ജനങ്ങൾ തിരിച്ചറിയുന്നു. കേരളത്തിൽ എൻഡിഎ യുടെ വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്. നേമം, കഴക്കൂട്ടം,...

    Posted by BJP Keralam on Wednesday, June 5, 2024



  • Jun 05, 2024 17:25 IST

    തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയാഹ്ളാദ പ്രകടനം തുടങ്ങി, വീഡിയോ

    തൃശ്ശൂരിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയാഹ്ളാദ പ്രകടനം തുടങ്ങി. പതിനായിരത്തോളം വരുന്ന ബിജെപി പ്രവർത്തകരും വാഹന റാലിയുടെ ഭാഗമായി കൂടെയുണ്ട്. തുറന്ന വാഹനത്തിൽ നിന്നു കൊണ്ടാണ് സുരേഷ് ഗോപിയുടെ യാത്ര.



  • Jun 05, 2024 16:52 IST

    ഇന്ന് സഞ്ജു സാംസൺ കളിക്കുമോ?

    Sanju Samson | T20 World Cup 2024



  • Jun 05, 2024 16:49 IST

    ഇന്ത്യ-അയർലൻഡ് ആദ്യ ടി20 ലോകകപ്പ് മത്സരം ഇന്ന്

    ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോൾ മലയാളി ആരാധകർ കാത്തിരിക്കുന്നത് സഞ്ജു സാംസൺ കളിക്കുമോ എന്നറിയാനാണ്. ലോകകപ്പില്‍ അട്ടിമറികള്‍ക്ക് പേരുകേട്ട അയര്‍ലന്‍ഡ് ആണ് ആദ്യ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി സ്‌റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം.

    India vs Ireland | t20 world cup 2024



  • Jun 05, 2024 16:48 IST

    നരേന്ദ്ര മോദിയുടെ രാജി സ്വീകരിച്ച് രാഷ്ട്രപതി

    ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നൽകി. രാജി രാഷ്ട്രപതി സ്വീകരിച്ചു. പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി.



  • Jun 05, 2024 13:31 IST

    മുരളീധരന്റേത് ത്യാഗമെന്ന് കുഞ്ഞാലിക്കുട്ടി

    തൃശ്ശൂരിലെ കനത്ത പരാജയത്തിന് ശേഷം കെ മുരളീധരനെ പിന്തുണച്ച് മുസ്‍ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കെ മുരളീധരന്‍ നിരാശപ്പെടേണ്ടതില്ലെന്നും അദ്ദേഹം മികച്ച പോരാളിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തൃശൂരില്‍ മത്സരിക്കാനുള്ള തീരുമാനം മുരളി സംഘടനയ്ക്കായി നടത്തിയ ത്യാഗമാണ്. വടകരയാണ് മത്സരിച്ചിരുന്നതെങ്കില്‍ മുരളി വന്‍ മാര്‍ജിനില്‍ ജയിക്കുമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 



  • Jun 05, 2024 12:38 IST

    ട്രോളിംഗ് നിരോധനം

    സംസ്ഥാനത്ത് കടലിൽ ജൂൺ 10 മുതൽ ജൂലൈ 31 വരെ (ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ - രണ്ടു ദിവസവും ഉൾപ്പെടെ) 52 ദിവസം ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കും.



  • Jun 05, 2024 12:05 IST

    വർഗീയത ഏശിയില്ലെന്ന് ഷാഫി

    വടകരയിലെ യുഡിഎഫിന്റെ വിജയം വർഗീയത പ്രചരിപ്പിക്കാൻ നടന്ന ശ്രമങ്ങൾക്കെതിരെയുള്ള തിരിച്ചടിയെന്ന് നിയുക്ത എം.പി ഷാഫി പറമ്പിൽ. വർഗീയത പ്രചരിപ്പിച്ച് വടകരയുടെ ഐക്യത്തെ തകർക്കാൻ ശ്രമിച്ചവർക്കെതിരെ കണ്ടെത്താനുളള നിയമ നടപടികൾ തുടരുമെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. 



  • Jun 05, 2024 11:19 IST

    എൻഡിഎയിൽ തന്നെ തുടരുമെന്ന് നായിഡു

    എൻഡിഎയ്ക്കൊപ്പം തന്നെ ഉറച്ചുനിൽക്കുമെന്ന് ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു. ഇപ്പോഴത്തെ രാഷ്ട്രീയ യാത്ര തുടരുമെന്നും താൻ ഒരുപാട് രാഷ്ട്രീയ സാഹചര്യങ്ങൾ കണ്ടറിഞ്ഞ പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനാണെന്നും നായിഡു പറഞ്ഞു. നിലവിൽ എൻഡിഎ യോഗത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. 



national news International Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: