scorecardresearch

Kerala News Highlights: 'ഫയലുകൾ വെച്ചു താമസിപ്പിക്കാൻ അനുവദിക്കില്ല'; ഉദ്യോഗസ്ഥരോട് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരത്ത് ഉപ വിദ്യാഭ്യാസ ഡയറക്ടർമാർ അടക്കമുള്ള പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ നിർദ്ദേശങ്ങൾ

തിരുവനന്തപുരത്ത് ഉപ വിദ്യാഭ്യാസ ഡയറക്ടർമാർ അടക്കമുള്ള പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ നിർദ്ദേശങ്ങൾ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
v shivankutty, ldf, ie malayalam

Kerala Malayalam News Today Live Updates

Kerala news Highlights: വിദ്യാഭ്യാസ വകുപ്പിലെ ഫയലുകളുടേയും നടപടികളുടേയും കാലതാമസത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശവുമായി മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ വെച്ചു താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന്തൊഴിലും വകുപ്പ് മന്ത്രി ഉദ്യോഗസ്ഥ തല യോഗത്തിൽ പറഞ്ഞു. തിരുവനന്തപുരത്ത് ഉപ വിദ്യാഭ്യാസ ഡയറക്ടർമാർ അടക്കമുള്ള പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ നിർദ്ദേശങ്ങൾ 

Advertisment

ഫയൽ അദാലത്തിലൂടെ നിയമപ്രകാരം പരിഹരിക്കാനാവുന്ന എല്ലാ ഫയലുകളും തീർപ്പാക്കണമെന്നും വകുപ്പിന്റെ കീഴിൽ സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതികളിലെ കാലതാമസം ഒഴിവാക്കണമെന്നും മന്ത്രി വ്യക്തമാക്കി. 

കശ്മീരിൽ പുലർച്ചെ തീവ്രവാദി ആക്രമണം; ഒരു സൈനികന് പരിക്ക്

തിങ്കളാഴ്ച പുലർച്ചെ ജമ്മു കശ്മീരിലെ രജൗരി ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികന് പരിക്ക്. ശൗര്യ ചക്ര അവാർഡ് ജേതാവ് പർഷോതം കുമാറിൻ്റെ വീടിന് സമീപം സുരക്ഷാ സേന സ്ഥാപിച്ച പോസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുണ്ട ഖവാസ് ഗ്രാമത്തിൽ പുലർച്ചെ 3.10 ഓടെയാണ് ആക്രമണം ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

പർഷോതം കുമാറിൻ്റെ വീടായിരുന്നോ തീവ്രവാദികളുടെ ലക്ഷ്യം എന്ന ചോദ്യത്തിന്, ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ മറുപടി നൽകി. കലക്കോട്ട് ഒരു ഭീകരനെ വധിക്കാൻ സഹായിച്ചതിനായിരുന്നു പർഷോതം കുമാറിനെ ശൗര്യ ചക്ര നൽകി ആദരിച്ചത്. ആക്രമണം നടക്കുമ്പോൾ അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നോ എന്നകാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Advertisment
  • Jul 22, 2024 21:18 IST

    108 ജീവനക്കാരുടെ സമരത്തിൽ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

    പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കിലാക്കുന്ന തരത്തിൽ 108 ജീവനക്കാർ അടിക്കടി സമരം ചെയ്യുന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് നിർദ്ദേശം നൽകിയിരിക്കുന്നത്. 



  • Jul 22, 2024 19:46 IST

    അർജുനായുള്ള തിരച്ചിൽ;പുഴയിൽ നിന്ന് സിഗ്നൽ ലഭിച്ചെന്ന് സൈന്യം

    മംഗളൂരൂ: ഏഴുദിവസമായി അർജുനായി തുടരുന്ന തിരച്ചലലിൽ വഴിത്തിരിവ്. ഗംഗാവലി പുഴയ്ക്കടിയിൽ നിന്ന് സിഗ്നൽ ലഭിച്ചെന്ന് സൈന്യം അറിയിച്ചു. എന്നാൽ, ഇത് അർജുന്റെ ലോറിയുടെ തന്നെയാണോയെന്ന് വിശദമായ പരിശോധനയിൽ മാത്രമേ വ്യക്തമാകു. ചൊവ്വാഴ്ച  സിഗ്നൽ കിട്ടിയ സ്ഥലത്ത് നാവിക സേന വിശദമായ പരിശോധന നടത്തും. കരയിൽ നിന്ന് 40 മീറ്റർ അകലെ മാറിയാണ് സിഗ്നൽ ലഭിച്ചത്. 

     



  • Jul 22, 2024 19:17 IST

    കൃഷ്ണ തങ്കപ്പന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ്

    തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കുത്തിവെയ്പിനു പിന്നാലെ അബോധാവസ്ഥയിലാവുകയും പിന്നീട് മരണപ്പെടുകയും ചെയ്ത കൃഷ്ണ തങ്കപ്പന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചികിത്സാപ്പിഴവ് സംബന്ധിച്ച് പരാതി നല്‍കിയിട്ടും ആരോഗ്യവകുപ്പ് അതേക്കുറിച്ച് അന്വേഷിച്ചില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.



  • Jul 22, 2024 18:20 IST

    ആർ ഡി എക്സ് സംവിധായകൻ ഒരു കോടി നൽകണമെന്ന് നിർമ്മാതാക്കൾ

    കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ആർഡിഎക്സിന്റെ സംവിധായകൻ നഹാസ് ഹിദായത്തിൽ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കൾ. സോഫിയ പോളിന്റെ നിർമ്മാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് നഹാസ് ഹിദായത്തിൽനിന്ന് വൻതുക ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. പരാതിയിന്മേൽ നഹാസിന് കോടതി സമൻസ് അ‌യച്ചു. 



  • Jul 22, 2024 13:29 IST

    നീറ്റ് ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ല: വിദ്യാഭ്യാസമന്ത്രി

    നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോക്സഭയിൽ. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും, സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. 



  • Jul 22, 2024 12:04 IST

    ചാലക്കുടിയിൽ റെയിൽവേ പാലത്തിൽ അപകടം; നാലുപേർക്കായി തിരച്ചിൽ

    തൃശൂര്‍ ചാലക്കുടി പുഴയ്ക്ക് മുകളിലൂടെ പേകുന്ന റെയിൽവേ പാലത്തിൽ അപകടം. പാലത്തിലൂടെ നടന്ന നാലു പേര്‍ക്ക് അപകടം സംഭവിച്ചതായി ലോക്കോ പൈലറ്റ് അറിയിച്ചു. പ്രദേശത്ത് തിരിച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.



  • Jul 22, 2024 11:13 IST

    സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന്

    ബജറ്റ് അവതരണത്തിനു മുന്നോടിയായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക അവലോകന റിപ്പോർട്ട് പാർലമെന്റിന്റെ ഇരുസഭകളിലും ഇന്ന് അവതരിപ്പിക്കും. ചട്ടം അനുസരിച്ച് ബജറ്റിന് ഒരു ദിവസം മുൻപാണ് ധനമന്ത്രാലയം ഈ റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. വിവിധ സാമ്പത്തിക മേഖലകളിലെ പ്രകടനത്തെക്കുറിച്ചും തൊഴിൽ, ജിഡിപി വളർച്ച, പണപ്പെരുപ്പം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും സാമ്പത്തിക സർവേ റിപ്പോർട്ടിലുണ്ടാകും. 



  • Jul 22, 2024 11:06 IST

    സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയ ബൈഡനെ പ്രശംസിച്ച് ഒബാമ

    യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയ പ്രസിഡൻ്റ് ജോ ബൈഡനെ പ്രശംസിച്ച് മുൻ യുഎസ് പ്രസിഡൻ്റ് ബരാക് ഒബാമ. എന്നാൽ, വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക് നോമിനിയായി അംഗീകരിക്കാനുള്ള ബൈഡൻ്റെ തീരുമാനത്തെ താൻ പിന്തുണച്ചോ എന്ന് ഒബാമ വ്യക്തമാക്കിയില്ല. 



  • Jul 22, 2024 10:28 IST

    നിപ പ്രതിരോധം; വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കി

    മലപ്പുറത്ത് നിപ ബധിച്ച് മരിച്ച പതിനാലുകാരന്റെ വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യവകുപ്പ്. പുതിയ റൂട്ട് മാപ്പി‍ലുള്ള സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്‍റെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജൂലൈ 11 മുതല്‍ ജൂലൈ 19വരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ഇപ്പോള്‍ പുറത്തിറക്കിയത്. 



national news News Kerala News news live

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: