scorecardresearch

Kerala News Today Highlights: നേതാക്കളുടെ "ധാർഷ്ട്യം" തിരിച്ചടിയായി; സംസ്ഥാന ഘടകത്തിനെതിരെ സിപിഎം കേന്ദ്ര നേതൃത്വം

Live News Today Malayalam: സഹകരണ ബാങ്കുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും അഴിമതിയും തിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതിഫലിച്ചെന്നും സി.സി വ്യക്തമാക്ക

Live News Today Malayalam: സഹകരണ ബാങ്കുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും അഴിമതിയും തിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതിഫലിച്ചെന്നും സി.സി വ്യക്തമാക്ക

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
CPIM, CPM, CPI(M), CPIM west bengal, cpm west bengal committee, CPM west bengal mla, സിപിഎം ബംഗാൾ, സിപിഎമ്മിന്റെ രാജ്യസഭ എംപി മാർ, cpm members in rajyasabha,Sitharam Yechuri, CPI(M), CPM general secretary, Congress, west bengal, MP, Rajysabha, Sitharam Yechuri, സീതാറാം യെച്ചൂരി, CPIM, സിപിഐഎം, ബിജെപി, BJP, Presidential Election, രാഷ്ട്രപതി തിരഞ്ഞെടുപ്പ്

Kerala News Today

Kerala News Today Highlights: ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ കേരളത്തിലെ നേതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി സിപിഐ എം കേന്ദ്രകമ്മിറ്റി. സംസ്ഥാനത്തെ പല പാർട്ടി നേതാക്കൾക്കും ധാർഷ്ട്യമാണെന്ന് വിമർശിച്ച കേന്ദ്രകമ്മിറ്റി അതാണ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പ്രധാന കാരണമെന്നും കുറ്റപ്പെടുത്തി. പൊതുസമൂഹത്തിന് മുന്നിൽ നേതാക്കളുടെയും അണികളുടെയും പെരുമാറ്റം മോശമായത് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നും സിസി തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വിമർശിച്ചു. 

Advertisment

ബിജെപിയും കോൺഗ്രസും നവമാധ്യമങ്ങളെ നന്നായി ഉപയോഗിച്ചപ്പോൾ സിപിഎം നിലവാരം പുലർത്തിയില്ലെന്നായിരുന്നു സോഷ്യൽ മീഡിയ ഇടപെടലിനെക്കുറിച്ചുള്ള കേന്ദ്രകമ്മിറ്റിയുടെ പ്രധാന വിമർശനം. സോഷ്യൽ മീഡിയ ഇടപെടൽ രീതി പുനപരിശോധിക്കണമെന്നും കേന്ദ്ര കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി. സഹകരണ ബാങ്കുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും അഴിമതിയും തിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതിഫലിച്ചെന്നും സി.സി വ്യക്തമാക്കി. 

കോഴിക്കോട് ടിപ്പർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം; 53 പേർക്ക് പരിക്ക്

കോഴിക്കോട് എലത്തൂരിൽ ടിപ്പർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് മറിഞ്ഞു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന ബസും, കോഴിക്കോട് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Advertisment

ബിൽ സാജ് എന്ന ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. കോരപ്പുഴയ്ക്കും എലത്തൂരിനും സമീപമുള്ള പെട്രോൾ പമ്പിന് മുന്നിലാണ് അപകടം. ദീർഘ ദൂരം നേർരേഖയിലുള്ള​ റോഡിലൂടെ രണ്ട് വാഹനങ്ങളും അമിത വേഗത്തിലെത്തിയതാണ് അപകടത്തിന് കാരണം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

  • Jul 04, 2024 20:02 IST

    മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാർഹമെന്ന് എഐഎസ്എഫ് 

    എസ്എഫ്ഐ യെ സംരക്ഷിക്കുന്ന പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഐഎസ്എഫ്. മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രതികരണം പ്രതിഷേധാർഹമാണെന്നായിരുന്നു എഐഎസ്എഫിന്റെ പ്രതികരണം. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു. ക്യാമ്പസുകളിലെ അക്രമ സംഭവങ്ങൾ അപമാനകരമാണെന്ന് വ്യക്തമാക്കിയ എഐഎസ്എഫ് ഇത് വിദ്യാർത്ഥി സംഘടനകൾക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നും വ്യക്തമാക്കി. 



  • Jul 04, 2024 17:21 IST

    സിനിമകൾ ചെയ്യുന്നത് തുടരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി 

    കേന്ദ്രമന്ത്രി പദം വഹിക്കുമ്പോഴും സിനിമയിൽ നിന്നും വിട്ടുനിൽക്കാനില്ലെന്ന് വ്യാക്തമാക്കി സുരേഷ് ഗോപി. സിനിമകൾ ചെയ്യുന്നത് തുടരും. ഉദ്ഘാടനങ്ങൾക്ക് സിനിമാ താരമെന്ന തരത്തിൽ മാത്രം ക്ഷണിച്ചാൽ മതിയെന്നും ചടങ്ങുകൾക്ക് തന്റെ സഹപ്രവർത്തകർ വാങ്ങുന്നതുപോലെ പ്രതിഫലം വാങ്ങുമെന്നും സുരേഷ് ഗോപി പറഞ്ഞു. 



  • Jul 04, 2024 14:22 IST

    ഒഴുക്കിൽപെട്ട് കാണാതായ രണ്ടാമത്തെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി

    കണ്ണൂർ പടിയൂരിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിനിയുടെ മൃതദേഹവും കണ്ടെത്തി. ഇരിക്കൂർ സിബ്ഗ കോളേജ് ബിരുദ വിദ്യാർഥിനി ചക്കരക്കൽ സ്വദേശിനി സൂര്യ (23) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൂവം കടവിൽ നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്. മറ്റൊരു വിദ്യാർഥിനി എടയന്നൂർ സ്വദേശിനി ഷഹർബാനയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ചയാണ് ഇരുവരെയും ഒഴുക്കിൽപെട്ട് കാണാതായത്.



  • Jul 04, 2024 13:04 IST

    കൊയിലാണ്ടി ഗുരുദേവ കോളജിന് പൊലീസ് സംരക്ഷണം നല്‍കാൻ ഹൈക്കോടതി ഉത്തരവ്

    കൊയിലാണ്ടിയിലെ ഗുരുദേവ കോളജിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശനമായി ഇടപെടാന്‍ നടത്താൻ ജില്ലാ പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പാളിനും വിദ്യാര്‍ത്ഥികള്‍ക്കും സംരക്ഷണം നല്‍കണം. പ്രിന്‍സിപ്പാള്‍ അടക്കമുള്ളവര്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോളേജ് മാനേജ്മെന്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കേസില്‍ എതിര്‍ കക്ഷിയായ എസ്എഫ്ഐക്ക് കോടതിനോട്ടീസ് അയച്ചു. കോളജില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കൊളേജ് പൊലീസ് സംരക്ഷണം തേടി കോടതിയെ സമീപിച്ചത്.



  • Jul 04, 2024 12:57 IST

    ഹത്രാസ് സന്ദർശിക്കാൻ രാഹുൽ ഗാന്ധി; ദുരിതബാധിതരെ കാണും

    പ്രാർത്ഥനാ യോഗത്തിനിടെയുണ്ടായ അപകടത്തിൽ 121 പേർ മരിച്ച, ഉത്തർപ്രദേശിലെ ഹത്രാസ് സന്ദർശിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംഭവ സ്ഥലം സന്ദർശിക്കുകയും ദുരിതബാധിതരെ നേരിട്ട് കാണുകയും ചെയ്യും.



  • Jul 04, 2024 12:27 IST

    ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റാൽ രാജി; വാക്കുപാലിച്ച് കിരോഡി ലാൽ മീണ

    ലോക്സഭ തെരഞ്ഞെടുപ്പിൽ തൻ മേൽനോട്ടംവഹിച്ച മണ്ഡലങ്ങളിൽ ബിജെപി തോറ്റാൽ രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് മാസങ്ങൾക്ക് ശേഷം രാജസ്ഥാൻ ക്യാബിനറ്റ് മന്ത്രി സ്ഥാനം രാജിവച്ച്, കിരോഡി ലാൽ മീണ. വാർത്താ ചാനലിന് നൽകിയ പ്രസ്താവനയിൽ മീണ രാജി സ്ഥിരീകരിച്ചു. രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല.



  • Jul 04, 2024 11:33 IST

    കലയുടെ കൊലപാതകം; 'ദൃശ്യം 2' മോഡൽ പദ്ധതി നടന്നോ എന്ന് സംശയം

    ഇരമത്തൂർ സ്വദേശി കലയുടെ കൊലപാതകത്തിൽ തെളിവ് നശിപ്പിക്കാൻ 'ദൃശ്യം 2' മോഡൽ പദ്ധതി നടന്നോ എന്ന സംശയത്തിൽ പൊലീസ്. കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ച ഒന്നാം പ്രതിയും ഭർത്താവുമായ അനിൽ, മൃതദേഹം ആരും അറിയാതെ അവിടെനിന്ന് മാറ്റിയോ എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. കൂട്ടുപ്രതികൾക്കൊപ്പമാണ് പ്രതി മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.



  • Jul 04, 2024 09:56 IST

    സജി ചെറിയാൻ്റെ പ്രസ്താവന സര്‍ക്കാർ നിലപാടല്ലെന്ന് വ്യക്തമാക്കി മന്ത്രി വി.ശിവൻകുട്ടി

    എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾ പോലും പത്താം ക്ലാസ് പാസാകുന്നു എന്ന മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടല്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കുട്ടികൾ കഷ്ടപ്പെട്ട് പഠിക്കുന്നത് കൊണ്ടാണ് പത്താം ക്ലാസ് പരീക്ഷയിൽ വിജയം നേടുന്നത്. അതുകൊണ്ടാണ് അവര്‍ക്കെല്ലാം പ്ലസ് ടു പഠനത്തിനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കുന്നത്. മന്ത്രി സജി ചെറിയാൻ പ്രസംഗത്തിന്റെ ഒരു ഒഴുക്കിനു വേണ്ടി അങ്ങനെ പറഞ്ഞതാകാമെന്നും ശിവൻകുട്ടി പറഞ്ഞു.



International News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: