/indian-express-malayalam/media/media_files/2025/01/24/3e31SoZ1XiPkRPJDvESK.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
അതിരപ്പള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു. പരിക്കേറ്റ ആനയെ പിടികൂടി ചികിത്സ നല്‍കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ആനയെ മയക്കുവെടി വെച്ചത്. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ അരുണ്‍ സഖറിയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് മയക്കുവെടിവെച്ചത്. മൂന്നു ദിവസമായി ആനയെ പിടികൂടാൻ ശ്രമം തുടരുകയായിരുന്നു. ആനയ്ക്ക് ചികിത്സ ആരംഭിച്ചതായാണ് വിവരം.
- Jan 24, 2025 20:06 IST
പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണ്‍വിലക്ക്; ഉത്തരവ് ഇറക്കി
പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തി. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്താലും പരീക്ഷ ഹാളില്‍ അനുവദിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. പരീക്ഷ ക്രമക്കേട് തടയാനാണ് പുതിയ നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
- Jan 24, 2025 19:44 IST
നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ; പത്ത് പദ്ധതികളുമായി വനം വകുപ്പ്; നരഭോജി കടുവയെ പിടികൂടാന്‍ വന്‍ സന്നാഹം
നരഭോജി കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി കൂട് സ്ഥാപിച്ചു. 28 കാമറകളും നാല് ലൈവ് കാമറകളും പ്രദേശത്ത് സ്ഥാപിച്ചു. രാത്രിയിലും പ്രദേശത്ത് നിരീക്ഷണം തുടരുമെന്ന് ജില്ലാ കലക്ടര്‍ മേഘശ്രീ അറിയിച്ചു.
- Jan 24, 2025 17:10 IST
വയനാട്ടില്‍ വന്‍ പ്രതിഷേധം; കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്
വയനാട്ടിലെ മാനന്തവാടിയില്‍ കടുവ യുവതിയെ കൊന്നുതിന്ന സംഭവത്തില്‍ സ്ഥലത്ത് നാട്ടുകാരുടെ വന്‍ പ്രതിഷേധം. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് നാട്ടുകാര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറും ഡിഎഫ്ഒയും ഉറപ്പുനല്‍കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകാന്‍ അനുവദിക്കാതെയാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. മൃതദേഹം എത്തിച്ച പ്രിയദര്‍ശിനി എസ്റ്റേറ്റ് ഓഫീസ് വളഞ്ഞാണ് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നത്. അതിനിടെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. കടുവയെ വെടിവെച്ചു കൊല്ലുന്നത് വരെ പ്രതിഷേധം തുടരുമെന്നതാണ് നാട്ടുകാരുടെ നിലപാട്.
- Jan 24, 2025 17:09 IST
തിങ്കളാഴ്ച മുതല്‍ റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം
സർക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍ വ്യക്തമാക്കി . വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്
- Jan 24, 2025 13:57 IST
കേരളത്തിൽനിന്ന് ആശുപത്രി മാലിന്യം തള്ളുന്നു: പരിശോധനയുമായി തമിഴ്നാട്
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കേരളത്തിൽ നിന്നെത്തിച്ചതെന്ന് സംശയിക്കുന്ന ആശുപത്രി മാലിന്യങ്ങൾ കണ്ടെത്തിയതിനു പിന്നാലെ അതിർത്തിയിൽ കർശന പരിശോധനയുമായി തമിഴ്നാട്. കേരളത്തിലേക്ക് ചരക്കുമായി വരുന്ന ലോറികളിൽ ചിലത് ആശുപത്രി മാലിന്യങ്ങളുമായാണ് തമിഴ്നാട്ടിലേക്ക് മടങ്ങുന്നതെന്ന പരാതി വ്യാപകമായതോടെയാണ് പരിശോധന ആരംഭിച്ചത്. കുമളിക്ക് പുറമേ കമ്പംമെട്ട്, ബോഡിമെട്ട് ചെക് പോസ്റ്റുകളിലെല്ലാം അധികൃതർ വാഹന പരിശോധന നടത്തി.
- Jan 24, 2025 13:22 IST
കഠിനംകുളത്ത് യുവതിയെ കുത്തിയത് ലൈംഗിക ബന്ധത്തിനിടെ
കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ മൊഴി പുറത്ത്. വീടിനുള്ളില്‍വച്ച് യുവതിയെ കൊലപ്പെടുത്തി പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ മൊഴിയിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലൈംഗിക ബന്ധത്തിനിടെ യുവതിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്.
- Jan 24, 2025 12:31 IST
മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം
വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. മാനന്തവാടിയിലാണ് സംഭവം.
- Jan 24, 2025 11:33 IST
പി.വി അൻവറിന്‍റെ കെട്ടിടത്തിന് നിർമ്മാണത്തിന് അനുമതിയില്ലെന്ന് പഞ്ചായത്ത്
പി.വി അൻവറിന്‍റെ കെട്ടിടത്തിന് നിർമ്മാണത്തിന് അനുമതിയില്ലെന്ന് പഞ്ചായത്ത്. ആലുവ എടത്തലയിലെ കെട്ടിടത്തിന് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് വിജിലൻസിന്‍റെ കത്തിന് പഞ്ചായത്ത് മറുപടി നൽകി. അനധികൃത നിർമ്മാണത്തിനെതിരായ പരാതിയിൽ നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് പഞ്ചായത്തിന് വിജിലൻസ് കത്ത് നൽകിയത്.
- Jan 24, 2025 11:01 IST
ബ്രൂവറി വിവാദം; പ്രതിപക്ഷം പരിഹാസ്യരാകുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്
ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷം പരിഹാസ്യരാകുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്. അഴിമതി എന്താണെന്ന് പ്രതിപക്ഷം ഇതുവരെ പറയുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ കൃത്യമായി മറുപടി പറഞ്ഞതാണെന്നും മന്ത്രി പറഞ്ഞു. എന്തുകൊണ്ട് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു.
- Jan 24, 2025 10:06 IST
ബ്ലാസ്റ്റേഴ്സ് ഇന്ന് കൊല്‍ക്കത്ത ഈസ്റ്റ് ബംഗാളിനെതിരെ
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊല്‍ക്കത്ത ഈസ്റ്റ് ബംഗാളിനെ നേരിടും. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗോള്‍രഹിത സമനിലയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us