scorecardresearch

Kerala News Highlights: കൊമ്പന്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധ; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala News Today Live updates: ആനയുടെ മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നുവെന്നും തലച്ചോറിനേറ്റ അണുബാധ മരണത്തിനിടയാക്കിയെന്നും പ്രഥാമിക പോസ്റ്റുമാർട്ടം റിപ്പോർട്ട്

Kerala News Today Live updates: ആനയുടെ മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നുവെന്നും തലച്ചോറിനേറ്റ അണുബാധ മരണത്തിനിടയാക്കിയെന്നും പ്രഥാമിക പോസ്റ്റുമാർട്ടം റിപ്പോർട്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Wild Elephant, Elephant

ചിത്രം: സ്ക്രീൻഗ്രാബ്

Kerala News Highlights: മസ്തകത്തിൽ മുറിവേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞ അതിരപ്പള്ളിയിലെ കാട്ടാനയുടെ മരണകാരണം തയച്ചോറിനേറ്റ അണുബാധയെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്. ആനയുടെ മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നുവെന്നും തലച്ചോറിനേറ്റ അണുബാധ മരണത്തിനിടയാക്കിയെന്നും പ്രഥാമിക പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം, മറ്റു ആന്തരീകാവയവങ്ങൾക്ക് അണുബാധയില്ല.

Advertisment

കഴിഞ്ഞ ദിവസമാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ചത്. അവിടെ ചികിത്സയിലിരിക്കെയാണ് കാട്ടുകൊമ്പൻ ചരിഞ്ഞത്. കൊമ്പന്റെ മസ്തകത്തിൽ ഒരടി താഴ്ചയിലുള്ള മുറിവുണ്ടായിരുന്നതിൽ കൊമ്പൻ പൂർണമായും ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിലായിരുന്നു. ആന ഭക്ഷണമെടുത്ത് തുടങ്ങിയെന്നത് കഴിഞ്ഞ ദിവസത്തെ ആശ്വാസ വാർത്തയായെങ്കിലും ശ്രമങ്ങളെല്ലാം വിഫലമാക്കിക്കൊണ്ട് വെള്ളിയാഴ്ച കൊമ്പൻ ചരിയുകയായിരുന്നു. 

  • Feb 22, 2025 21:04 IST

    അന്താരാഷ്ട്ര നാടകോത്സവത്തിന് അരങ്ങുണരുന്നു

    കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക് 2025) ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 2 വരെ തൃശൂരില്‍ നടക്കും. ഫെബ്രുവരി 23ന് വൈകീട്ട് അഞ്ചു മണിക്ക് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, സെക്രട്ടറി കരിവള്ളൂര്‍ മുരളി എന്നിവരുടെ സാന്നിധ്യത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തെന്നിന്ത്യന്‍ സിനിമാ താരവും തിയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനും നിര്‍മാതാവുമായ എം നാസര്‍ മുഖ്യാതിഥിയാകും.



  • Feb 22, 2025 18:59 IST

    റെയിൽ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്; പ്രതികൾ പിടിയിൽ

    കുണ്ടറയിൽ റെയിൽ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ‌ എന്നിവരെയാണ് കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സിസി‍ടിവി ദൃശ്യങ്ങളിൽ കണ്ടവർ തന്നെയാണ് പിടിയിലായിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.



  • Advertisment
  • Feb 22, 2025 17:50 IST

    വീണ്ടും നിക്ഷേപ തട്ടിപ്പ്; ഇരിങ്ങാലക്കുടയിലെ സ്ഥാപനം തട്ടിയത് 150 കോടിയിലധികം

    തൃശ്ശൂരില്‍ വീണ്ടും നിക്ഷേപ തട്ടിപ്പ്. ഇരിങ്ങാലക്കുടയിലെ ബില്യണ്‍ ബീസ് എന്ന സ്ഥാപനത്തിന്റെ ഉടമകള്‍ നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയെന്ന് പരാതി. വന്‍പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്നും 150 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപന ഉടമകള്‍ വിദേശത്തേക്ക് കടന്നതായും നിക്ഷേപകര്‍ പറയുന്നു.



  • Feb 22, 2025 14:53 IST

    ഉയർന്ന തിരമാല- കള്ളക്കടൽ ജാഗ്രതാ നിർദേശം

    കന്യാകുമാരി തീരത്ത് നാളെ (23/02/2025) ഉച്ചയ്ക്ക്  02.30 മുതൽ രാത്രി 11.30 വരെ 0.9  മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.



  • Feb 22, 2025 12:57 IST

    വിദ്യാർത്ഥികളെ  പഠിക്കാൻ അധ്യാപകർക്ക് സാധിക്കണം: സ്പീക്കർ എഎൻ ഷംസീർ

    ഒരു വിദ്യാർത്ഥി തന്റെ പഠനത്തിന്റെ അടിത്തറ നിർമ്മിക്കുന്നത് എൽ.പി,യു. പി ക്ലാസ്സുകളിലാണെന്നും അവരെ  പൂർണമായി പഠിക്കാൻ അധ്യാപകർക്ക് സാധിക്കണമെന്നും നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. വളയം യു പി സ്കൂളിന്റെ ശതാബ്‌ദി ആഘോഷ സമാപനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. സ്കൂൾ ലോഗോ പ്രകാശനവും സ്പീക്കർ നിർവഹിച്ചു.  വിദ്യാർത്ഥികളുടെ അഭിരുചികൾ മനസിലാക്കി കൊണ്ടുള്ള അധ്യാപനമാണ് വേണ്ടത്. കേരളത്തിലെ വിദ്യാർത്ഥികളെ മത്സര പരീക്ഷകൾ നേരിടാൻ സജ്ജരാക്കേണ്ടതുണ്ട്. അതിനുള്ള എല്ലാ ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു



  • Feb 22, 2025 12:54 IST

    കേരള സംഗീത നാടക അക്കാദമി സംസ്ഥാന അമേച്വര്‍ നാടകമത്സര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

    കേരള  സംഗീത നാടക അക്കാദമി കെ.ടി മുഹമ്മദ് തിയേറ്ററില്‍  സംഘടിപ്പിച്ച സംസ്ഥാന അമേച്വര്‍ നാടകമത്സരത്തിന്റെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അക്കാദമിയില്‍ ആറ് ദിവസങ്ങളിലായി നടന്ന  സംസ്ഥാന അമേച്വര്‍ നാടകമത്സരത്തില്‍ നിന്നുമാണ് 14 വിഭാഗങ്ങളിലേക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.  ആദ്യപടിയായി ജനുവരി,ഫെബ്രുവരി മാസങ്ങളിലായി ഉത്തരമേഖല, മധ്യമേഖല, ദക്ഷിണ മേഖലകളില്‍  നടത്തിയ നാടകമത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 18 നാടകസംഘങ്ങളാണ് നാടകം അവതരിപ്പിച്ചത്. ഇതില്‍നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച  ആറ് നാടകങ്ങളാണ് സംസ്ഥാനതല മത്സരത്തില്‍ മാറ്റുച്ചരത്. ടി.എം അബ്രഹാം ജൂറി ചെയര്‍മാനും അക്കാദമി അംഗവും നാടകപ്രവര്‍ത്തകനുമായ സഹീര്‍ അലി മെമ്പര്‍ സെക്രട്ടറിയും നാടകപ്രവര്‍ത്തകരായ ഡോ സി.കെ തോമസ്, സുധി ദേവയാനി, റഫീക്ക് മംഗലശ്ശേരി എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് വിധിനിര്‍ണ്ണയം നടത്തിയത്.



  • Feb 22, 2025 12:10 IST

    പതിനാലുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

    നരുവാമൂട്ടിൽ പതിനാലുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അലോഹനാഥാണ് മരിച്ചത്. രാവിലെ മുറിയിലെത്തിയ അമ്മയും സഹോദരിയുമാണ് കുട്ടിയെ കട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടത്. കഴുത്തിന്റെ ഒരു ഭാ​ഗത്ത് മുറിവും ശരീരത്തിൽ നീലനിറവുമുണ്ടായിരുന്നുവെന്നാണ് വിവരം.



  • Feb 22, 2025 10:53 IST

    പി വി അന്‍വറിനൊപ്പം പാണക്കാടെത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്ക

    പി വി അന്‍വറിനൊപ്പം പാണക്കാടെത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. എംപിമാരായ മഹുവ മൊയിത്ര, ഡെറിക് ഒബ്രിയാന്‍ എന്നിവരാണ് മുന്‍ എംഎല്‍എക്കൊപ്പം പാണക്കാട്ടെത്തിയത്. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.



  • Feb 22, 2025 09:40 IST

    വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് കത്തി യുവാവിന് ദാരുണാന്ത്യം

    കോട്ടയം ജില്ലയിലെ വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് കത്തി യുവാവിന് ദാരുണാന്ത്യം. വൈക്കം മൂത്തേടത്തുകാവ് റോഡിൽ ഇന്നു പുലർച്ചെയാണ് സംഭവം. ടിവിപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീഹരി (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു.



national news News Kerala News news live

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: