scorecardresearch

Kerala News Highlights: കോട്ടയം മെഡിക്കൽ കോളേജിൽ മൂന്ന് വയസുകാരി മരിച്ച സംഭവം: ചികിത്സാപ്പിഴവെന്ന് കുടുംബം

Kerala News Today Live updates, Breaking News Malayalam: കുട്ടി മരിച്ചത് ആശുപത്രി അധികൃതരുടെ പിഴവ് മൂലമാണെന്ന് ബന്ധുക്കൾ ആരോപിച്ചു

Kerala News Today Live updates, Breaking News Malayalam: കുട്ടി മരിച്ചത് ആശുപത്രി അധികൃതരുടെ പിഴവ് മൂലമാണെന്ന് ബന്ധുക്കൾ ആരോപിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kottayam Medical College

Kerala News Today Live Updates

Kerala News Highlights: കോട്ടയം മെഡിക്കല്‍ കോളജിൽ‍ ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗൂരുതര ആരോപണവുമായി കുടുംബം. കുട്ടി മരിച്ചത് ആശുപത്രി അധികൃതരുടെ പിഴവ് മൂലമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. കട്ടപ്പന ഇടുക്കികവല സ്വദേശി വിഷ്ണു സോമന്റെ മകള്‍ ഏക അപര്‍ണ്ണികയാണ് മരണപ്പെട്ടത്. കഠിനമായ വയറുവേദനയെ തുടർന്ന് ഒരാഴ്ചമുമ്പാണ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് മരണം സംഭവിച്ചത്.

Advertisment
  • Feb 19, 2025 20:59 IST

    എലപ്പുള്ളി മദ്യനിര്‍മാണശാലയില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

    എലപ്പുള്ളിയിലെ മദ്യശാല നിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സര്‍ക്കാര്‍ തീരുമാനമെടുത്ത വിഷയമാണെന്ന് മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തില്‍ അറിയിച്ചു. സിപിഐയുടേയും ആര്‍ജെഡിയുടേയും എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് പദ്ധതിയില്‍ പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ആക്ഷേപങ്ങള്‍ എല്ലാത്തവിധം മദ്യശാല തീരുമാനം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 



  • Feb 19, 2025 20:56 IST

    കൈക്കൂലി കേസില്‍ എറണാകുളം ആര്‍ടിഒ കസ്റ്റഡിയില്‍

    കൈക്കൂലിക്കേസില്‍ എറണാകുളം ആര്‍ടിഒ കസ്റ്റഡിയില്‍. ബസിന്റെ പെര്‍മിറ്റ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതിനാണ് നടപടി. എറണാകുളം ആര്‍ടിഒ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയ ശേഷമാണ് നടപടി. കൈക്കൂലി വാങ്ങാനെത്തിയ ഏജന്റ് സജിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



  • Advertisment
  • Feb 19, 2025 20:54 IST

    ശമ്പളം കിട്ടാത്തതിന്റെ മനോവിഷത്തില്‍ അധ്യാപിക ജീവനൊടുക്കി

    കോഴിക്കോട് കട്ടിപ്പാറയില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. 29 വയസ്സായിരുന്നു. ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. താമരശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലെ അധ്യാപികയാണ് അലീന.

    കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്. അലീനയെ വൈകീട്ട് മൂന്നുമണിയോടെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് പ്രധാന അധ്യാപകന്‍ ടീച്ചറെ പലവട്ടം വിളിച്ചെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് പിതാവ് ബെന്നിയെ അറിയിക്കുകയായിരുന്നു. പുറത്തുപോയ ബെന്നി തിരിച്ചെത്തിയപ്പോള്‍ മകളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.



  • Feb 19, 2025 19:50 IST

    രാഷ്ട്രീയം കളിക്കാനല്ല ലേഖനം എഴുതിയത്; എന്റെ വിഷയത്തില്‍ നേതാക്കള്‍ ഒറ്റക്കെട്ടായതില്‍ സന്തോഷം; തരൂര്‍

    തന്റെ ലേഖനത്തില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശശി തരൂര്‍ എംപി. വിവാദമുണ്ടാക്കാനോ രാഷ്ട്രീയം കളിക്കാനോ അല്ല ലേഖനമെഴുതിയത്. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച പോസിറ്റിവായിരുന്നു. കൂടിക്കാഴ്ചയെ പറ്റി കൂടുതല്‍ പറയാനില്ലെന്നും തന്റെ വിഷയത്തിലെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നായതില്‍ സന്തോഷമുണ്ടെന്ന് ശശി തരൂര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

    രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായി. താന്‍ ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നും തരൂര്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ താനും രാഹുലും മാത്രമാണ് ഉണ്ടായിരുന്നത്. നല്ല കൂടിക്കാഴ്ചയായിരുന്നു. വാതില്‍ അടച്ച് സംസാരിച്ച കാര്യം പുറത്തുപറയുന്നത് ശരിയല്ല. തനിക്ക് ആരുമായും പ്രശ്‌നവുമില്ല. പ്രശ്‌നമുള്ളവര്‍ പറയട്ടെ. ചിലവിഷയങ്ങള്‍ രാഹുലിനോട് സംസാരിക്കാനുണ്ടായിരുന്നു. അതിനാണ് ഡല്‍ഹിയില്‍ പോയത്. താന്‍ ആര്‍ക്കെതിരെയും പരാതി പറയുന്ന വ്യക്തിയല്ല. വരുന്ന തെരഞ്ഞെടുപ്പിനെ കുറിച്ചോ, അതിന്റെ ഉത്തരവാദിത്തെ കുറിച്ചോ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തില്ലെന്നും തരൂര്‍ പറഞ്ഞു.



  • Feb 19, 2025 19:35 IST

    യുജിസി കരടിനെതിരായ കൺവെൻഷനിൽ അമർഷം പ്രകടിപ്പിച്ച് ​ഗവർണർ

    യുജിസി കരടിനെതിരായ കൺവെൻഷനിൽ അമർഷം പ്രകടിപ്പിച്ച് ​കേരള ​ഗവർണർ ​രാജേന്ദ്ര ആർലേക്കർ. സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ ​ഗവർണർ അമർഷം പ്രകടിപ്പിച്ചു. സർക്കാർ ചെലവിൽ പ്രതിനിധികൾ പങ്കെടുക്കണമെന്ന സർക്കുലർ ചട്ടവിരുദ്ധമെന്ന് രാജ്ഭവൻ പ്രതികരിച്ചു. ​ഗവർണർ മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചിട്ടുണ്ട്. നാളെയാണ് കേരളം സംഘടിപ്പിക്കുന്ന കൺവെൻഷൻ. 



  • Feb 19, 2025 19:30 IST

    ആറ്റുകാല്‍ പൊങ്കാലയ്ക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണം: റെയില്‍വേമന്ത്രിക്ക് നിവേദനം നല്‍കി കെ.സുരേന്ദ്രന്‍

    ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് മലബാറില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വെ സഹമന്ത്രി വി.സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദന്‍. ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ മാര്‍ച്ച് 12ന് കണ്ണൂര്‍ – തിരുവനന്തപുരം (12081) മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരത് (20631) തുടങ്ങിയ ട്രെയിനുകള്‍ മെയിന്റനന്‍സ് വര്‍ക്ക് കാരണം സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചിരുന്നു. ഭക്തരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അന്നേ ദിവസം ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് അദ്ദേഹം മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.



  • Feb 19, 2025 19:01 IST

    കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളിൽ ഒരാനയെ വീതം എഴുന്നള്ളിക്കാം

     ഈ മാസം 21 വരെ  കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ അനുമതി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ നിന്നുള്ള ആനകളെ മാത്രമേ ഉത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ പാടൂള്ളൂ. .ഈ മാസം 21ന് ശേഷം കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം പരിശോധിക്കും.



  • Feb 19, 2025 18:17 IST

    വീട്ടമ്മയെ കെട്ടിയിട്ട് മൂന്നരപ്പവനും പണവും കവര്‍ന്നു; പിന്നാലെ ജോലിക്കാരി മുങ്ങി?; അന്വേഷണം

    ആലപ്പുഴ മാമ്പുഴക്കരിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു. വേലിക്കെട്ടില്‍ കൃഷ്ണമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. മൂന്നരപ്പവന്‍ സ്വര്‍ണം, 36,000 രൂപ, എടിഎം കാര്‍ഡ്, ഓട്ടുപാത്രങ്ങള്‍ എന്നിവ മോഷണം പോയി. കവര്‍ച്ചയ്‌ക്കെത്തിയ നാലുപേര്‍ക്കൊപ്പം വീട്ടുജോലിക്കാരിയും രക്ഷപ്പെട്ടെന്ന് വീട്ടമ്മ പറഞ്ഞു. 62 കാരിയായ വീട്ടമ്മ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.



  • Feb 19, 2025 17:23 IST

    മതവിദ്വേഷം ഗുരുതര കുറ്റകൃത്യം; പിഴ അടച്ച് രക്ഷപ്പെടാന്‍ അനുവദിക്കരുത്: ഹൈക്കോടതി

    മതവിദ്വേഷം ഗുരുതര കുറ്റകൃത്യമെന്ന് ഹൈക്കോടതി. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് നിര്‍ബന്ധിത ജയില്‍ശിക്ഷ ഉറപ്പാക്കണം. ഇത്തരക്കാര്‍ക്കുള്ള പരമാവധി ശിക്ഷ മൂന്നു വര്‍ഷം പോരാ. ശിക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കണം. ഇത്തരം കുറ്റകൃത്യം ചെയ്യുന്നവര്‍ പിഴ അടച്ച് രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.



  • Feb 19, 2025 14:51 IST

    മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് മരിച്ചു

    മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. തമിഴ്‌നാട്ടിൽ നിന്ന് വിനോദസഞ്ചാരികളികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്. മൂന്നാർ മാട്ടുപ്പെട്ടി എക്കോ പോയിന്റിന് സമീപത്തായിരുന്നു അപകടം



  • Feb 19, 2025 13:59 IST

    വയനാട്‌ ഉരുൾപൊട്ടൽ; തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും

    വയനാട്‌ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രൂപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽനിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക



  • Feb 19, 2025 12:57 IST

    ഒരു സ്കൂട്ടറിന് 5000 രൂപ, കമ്മീഷൻ ഇനത്തിൽ അനന്തു കൈപ്പറ്റിയത് 7.5 കോടി

    ഒരു സ്കൂട്ടറിന് 5000 രൂപ വീതം കമ്പനികളിൽ നിന്ന് കമ്മീഷൻ ഇനത്തിൽ കൈപ്പറ്റിയെന്നും ഇത്തരത്തിൽ 7.5 കോടിയോളം രൂപ സമ്പാദിച്ചെന്നും പാതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണൻ. ഇതിൽ നിന്നാണ് രാഷ്ട്രീയ നേതാക്കൾക്ക് രണ്ടുകോടിയോളം രൂപ നൽകിയതെന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ അനന്തു വെളിപ്പെടുത്തിയതായി റിപ്പോർട്ട്.



  • Feb 19, 2025 11:57 IST

    മദ്യപാനം തെളിയിക്കാൻ ബ്രെത്ത് അനലൈസർ പരിശോധന മാത്രം പോരെന്ന് പാട്ന ഹൈക്കോടതി

    മദ്യപിച്ചതിന് നിർണ്ണായക തെളിവായി ബ്രെത്ത്അനലൈസർ പരിശോധന മാത്രം പോരെന്ന് പട്ന ഹൈക്കോടതി. കിഷൻഗഞ്ചിൽ നിന്നുള്ള സരൺ നിവാസിക്കെതിരെ 2016ൽ എക്സൈസ് നിയമപ്രകാരം ഫയൽ ചെയ്ത എഫ്‌ഐആർ റദ്ദാക്കിക്കൊണ്ടായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.



  • Feb 19, 2025 11:12 IST

    വീണ്ടും ജീവനെടുത്ത് കാട്ടാന; വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആളെ ചവിട്ടി കൊന്നു

    തൃശൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവം ശേഖരിക്കാൻ പോയ പ്രഭാകരന്‍ (60) ആണ് ആദിവാസിയാണ് കൊല്ലപ്പെട്ടത്. 



  • Feb 19, 2025 10:17 IST

    അനുവദനീയമായ സമയത്തിന് ശേഷവും പരസ്യം പ്രദർശിപ്പിച്ച പിവിആർ സിനിമാസിന് ഒരു ലക്ഷം രൂപ പിഴ

    അനുവദനീയമായ സമയത്തിന് ശേഷവും പരസ്യം പ്രദർശിപ്പിച്ച പിവിആർ സിനിമാസിന് പിഴ. ബംഗളൂരു അർബൻ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷനാണ് പിവിആർ സിനിമാസ്, ഓറിയോൺ മാൾ, പി.വി.ആർ ഐനോക്സ് ലിമിറ്റഡ് എന്നിവയ്ക്ക് പിഴ ചുമത്തിയത്. ഒരു ലക്ഷം രൂപയാണ് പിഴ. ഉപഭോക്തൃ ക്ഷേമ ഫണ്ടിൽ പിഴ തുക നിക്ഷേപിക്കാനാണ് ഉത്തരവ്.



national news News Kerala News news live

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: