/indian-express-malayalam/media/media_files/2024/12/24/nliGVnhKusDbgnZ6oVEm.jpg)
ഫയൽ ചിത്രം
മദ്യപിച്ച് ശബരിമല ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എംഎസ്‌പി ക്യാംപിലെ എസ്ഐ പത്മകുമാറിനെതിരെയാണ് നടപടി. ഈ മാസം 13ന് നിലയ്ക്കലിലാണ് സംഭവം. മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ബഹളമുണ്ടാക്കിയെന്ന പരാതിയെ തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീടാണ് പൊലീസ് ഉദ്യോ​ഗസ്ഥനാണന്ന് മനസിലായത്. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥനെ മടക്കി അയച്ചിരുന്നു.
- Dec 30, 2024 15:56 IST
ടിപി വധക്കേസിലെ പ്രതി കൊടിസുനിക്ക് പരോൾ
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോൾ. 30 ദിവസത്തെ പരോളിൽ സുനി തവനൂർ ജയിലിൽ നിന്ന് ശനിയാഴ്ച പുറത്തിറങ്ങി. പരോളിനായി കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നൽകിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് തീരുമാനം.
കൊടി സുനിക്ക് അഞ്ച് വർഷത്തിന് ശേഷമാണ് ജയിൽ സൂപ്രണ്ട് പരോൾ അനുവദിച്ചിരിക്കുന്നത്. നേരത്തെ വിയ്യൂർ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനും ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ചതിലും ജയിൽ ഉദ്യോഗസ്ഥരെ മർദിച്ച കേസിലും പ്രതിയാണ് കൊടി സുനി. ഇതിന്റെ പശ്ചാത്തലത്തിൽ സാധാരണ നിലയിൽ ലഭിക്കുന്ന പരോൾ അനുവദിക്കേണ്ടതിലെന്ന് ആഭ്യന്തരവകുപ്പും ജയിൽ വകുപ്പും തീരുമാനിച്ചിരുന്നു. അതീവ സുരക്ഷാ ജയിലിൽ സഹ തടവുകാരുമായി ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിച്ചതോടെയാണ് കൊടി സുനിയെ തവനൂരിലെ ജയിലിലേക്കു മാറ്റിയത്
- Dec 30, 2024 14:30 IST
എം.ടിക്ക് സംസ്ഥാന സർക്കാരിന്റെ ആദരം
എം.ടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഡിസംബർ 31 ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
- Dec 30, 2024 13:16 IST
സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നേതൃമാറ്റം
സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി സെക്രട്ടറിയായി രാജു എബ്രഹാമിനെ തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി പാനലിൽ ആറ് പേരെ പുതുതായി ഉൾപ്പെടുത്തി.
- Dec 30, 2024 12:42 IST
മകരവിളക്ക് മഹോത്സവം: ശബരിമലയിൽ പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റെടുത്തു
ശബരിമലയിൽ പൊലീസിന്റെ അഞ്ചാമത്തെ ബാച്ച് സ്പെഷ്യൽ ഓഫീസർ എസ്. മധുസൂദനന്റെ നേതൃത്വത്തിൽ ചുമതലയേറ്റെടുത്തു. അന്യ സംസ്‌ഥാനങ്ങളിൽ നിന്നുൾപ്പെടെ വരുന്ന അതിഥികളായ അയ്യപ്പഭക്തന്മാർക്ക് അടുത്ത ഒരു വർഷത്തേക്ക് ശബരീശന്റെ ദിവ്യരൂപം മനസ്സിൽ നിൽക്കത്തക്കരീതിയിൽ ദർശനം സാധ്യമാക്കി അവരെ തിരികെ മടക്കുക എന്നുള്ളതാകണം ഡ്യൂട്ടിയിലുള്ള ഓരോരുത്തരുടെയും കടമയെന്ന് സ്പെഷ്യൽ ഓഫീസർ പുതിയ ബാച്ചിനെ ഓർമ്മപ്പെടുത്തി.
- Dec 30, 2024 11:38 IST
ഉമ തോമസ് എംഎൽഎ വെന്‍റിലേറ്ററിൽ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ
കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎ വെന്‍റിലേറ്ററിൽ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ. അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും മെഡിക്കൽ സംഘം പറഞ്ഞു.
- Dec 30, 2024 10:19 IST
നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പ്രാഥമിക നിഗമനം
നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പ്രാഥമിക നിഗമനം. ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നാണ് വിവരം. പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ദിലീപ് മുറിയില്‍ തലയിടിച്ച് വീണതാകാമെന്നാണ് പൊലീസിന്റെ സശയം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us