scorecardresearch

Kerala News Highlights: വാഹന വില്‍പ്പനക്കാരനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസിൽ മൂന്നുപേര്‍ കസ്റ്റഡിയിൽ

Kerala News Highlights: കോട്ടയം സ്വദേശികളായ ശ്യാം, അരവിന്ദ്, സിജോ എന്നിവരാണ് പൊലീസ് പിടിയിലായത്

Kerala News Highlights: കോട്ടയം സ്വദേശികളായ ശ്യാം, അരവിന്ദ്, സിജോ എന്നിവരാണ് പൊലീസ് പിടിയിലായത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kidnap, abducted, girl was abducted, പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി, gold smuggling, സ്വർണക്കടത്ത്, iemalayalam, ഐഇ മലയാളം

Kerala news today live updates

Kerala News Today Live Updates malayalam: മഞ്ചേരിയിൽ നിന്ന് വാഹനവില്‍പ്പനക്കാരനായ പയ്യനാട് വടക്കാങ്ങര സ്വദേശി മുഹമ്മദ് ഹാസിഫിനെ തട്ടിക്കൊണ്ടു പോയി പണം കവർന്ന കേസിൽ മൂന്നു പേർ കസ്റ്റഡിയിൽ. ശ്യാം, അരവിന്ദ്, സിജോ എന്നിവരാണ് പൊലീസ് പിടിയിലായത്. ഹാസിഫിനെ തട്ടിക്കൊണ്ടുപോയി അഞ്ചരലക്ഷം രൂപയും മൊബൈല്‍ ഫോണും കവര്‍ന്നെന്ന പരാതിയിലണ് കോട്ടയം സ്വദേശികളായ പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Advertisment
  • Dec 29, 2024 13:49 IST

    ഭരണഘടന സംരക്ഷണ പ്രചാരണ പരിപാടി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

    ഭരണഘടന നിലവിൽ വന്നതിന്റെ 75 വാർഷിക പരിപാടികളുടെ ഭാഗമായി ഭരണഘടന സംരക്ഷണ പ്രചാരണ പരിപാടി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻകി ബാത്തിൽ.



  • Dec 29, 2024 13:11 IST

    മൂഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടൻ സന്തോഷ് കീഴാറ്റൂർ

    മൂഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും തുറന്ന കത്തുമായി നടൻ സന്തോഷ് കീഴാറ്റൂർ. ബസുകളുടെ അമിതവേഗതയിൽ പരാതി ഉന്നയിച്ചാണ് നടൻ സോഷ്യൽ മീഡിയിയലൂടെ കത്ത് പങ്കുവച്ചിരിക്കുന്നത്. ബസുകളുടെ അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും പൊതുജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുകയാണെന്നും, നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സന്തോഷ് ആവശ്യപ്പെട്ടു.



  • Advertisment
  • Dec 29, 2024 11:59 IST

    പെരിയ കൊലപാതകക്കേസുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് എ.കെ. ബാലന്‍

    പെരിയ കൊലപാതകക്കേസുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതാവ് എ.കെ. ബാലന്‍. എല്ലാം നിയമപരമായ നടപടിയെന്നും പൊലീസ് മികച്ച രീതിയിൽ അന്വേഷണം നടത്തിയെന്നും എ. കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.



  • Dec 29, 2024 10:13 IST

    ഓടുന്ന ബസിൽ നിന്ന് തെറിച്ചു വീണ് സ്ത്രീക്ക് ദാരുണാന്ത്യം

    ബസിൽ നിന്ന് പുറത്തേക്ക് വീണ സ്ത്രീക്ക് ദാരുണാന്ത്യം. തൃശൂര്‍ കൂട്ടുപാത സ്വദേശി ഇന്ദിരാദേവി (60) കാരിയാണ് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് വീണു മരിച്ചത്. രാവിലെ 7 .15ന് ആയിരുന്നു അപകടം. ബസ് വളവ് തിരിയുമ്പോൾ സീറ്റിൽ ഇരുന്ന ഇന്ദിരാദേവി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. 



national news News news live

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: