/indian-express-malayalam/media/media_files/Z9ChcJWAUgS1S0FpiY8n.jpg)
Kerala News Today Live Updates
Kerala News Today Live Updates malayalam: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ ഇടത്തരം മഴയ്ക്കാണ് സാധ്യത. അതേസമയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ചൊവ്വാഴ്ച (ഡിസംബർ 17) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
- Dec 14, 2024 14:09 IST
കൊച്ചിയിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് യുവതിക്ക് പരുക്ക്
കൊച്ചിയിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് ശുചീകരണത്തൊഴിലാളിക്ക് പരുക്ക്. ഇടപ്പള്ളി സ്വദേശിനി നിഷയുടെ കാലിന്റെ എല്ലു പൊട്ടി, നട്ടെല്ലിനും പരുക്കേറ്റു.
- Dec 14, 2024 13:38 IST
മധു മുല്ലശ്ശേരിക്കെതിരെ പരാതി നൽകാൻ സിപിഎം
ബിജെപിയിൽ ചേർന്ന മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ സിപിഎം പൊലീസിൽ പരാതി നൽകും. 4.80 ലക്ഷം രൂപ മധു തിരിച്ചടയക്കാനുണ്ടെന്ന് സിപിഎം ആവശ്യപ്പെട്ടു.
- Dec 14, 2024 13:06 IST
പാര്‍ലമെന്റ് വളപ്പിൽ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം
കേരളത്തില്‍ നിന്നുള്ള എം.പി മാര്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി. വയനാട് പുനരധിവാസത്തിന് കേന്ദ്രസഹായം വൈകുമ്പോഴും അവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനടക്കം പണമാവശ്യപ്പെട്ട പ്രതിരോധ മന്ത്രാലയത്തിന്റെ നടപടിക്കെതിരെയാണ് പ്രതിഷേധം.
- Dec 14, 2024 12:37 IST
കെബി ഗണേഷ്‍കുമാറിനുനേരെ മുൻ ജീവനക്കാരന്‍റെ പ്രതിഷേധം
പാലക്കാട് കെഎസ്ആര്‍ടിസിയുടെ പരിപാടിക്കിടെ ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറിനെതിരെ മുൻ ജീവനക്കാരന്‍റെ ഒറ്റയാള്‍ പ്രതിഷേധം. ഓഫീസ് വളയുന്ന സമര രീതി ജീവനക്കാര്‍ ഒഴിവാക്കണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇതിനിടെ മന്ത്രിക്കെതിരെ സദസിൽ നിന്ന് ജീവനക്കാരുടെ പ്രതിഷേധവും ഉണ്ടായത്.
- Dec 14, 2024 12:25 IST
തമിഴ്‌നാട് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും ഈറോഡ് ഈസ്റ്റ് എം.എൽ.എയുമായ ഇ.വി.കെ.എസ് ഇളങ്കോവൻ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
- Dec 14, 2024 12:08 IST
എല്‍.കെ.അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
- Dec 14, 2024 12:01 IST
പൂരം കലക്കൽ: വിഎസ് സുനിൽകുമാറിന്റെ മൊഴിയെടുക്കാന്‍ പൊലീസ്
പൂരം കലക്കലിൽ മൊഴിയെടുക്കാൻ വിളിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങളും പക്കലുള്ള ഫോട്ടോയും നൽകുമെന്നും വിഎസ് സുനിൽകുമാർ. പൂരം കലക്കൽ വിവാദത്തിൽ മൊഴി നൽകാൻ എത്തിയപ്പോഴായിരുന്നു സുനിൽകുമാറിന്റെ പ്രതികരണം.
- Dec 14, 2024 11:26 IST
മൂവാറ്റുപുഴയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
മൂവാറ്റുപുഴയ്ക്ക് സമീപം ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആയവന വടക്കുംപാടത്ത് സെബിൻ ജോയി (34) ആണ് മരിച്ചത്.
- Dec 14, 2024 11:09 IST
രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ കേരളം
2019 ലെ പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് കേരളം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. തുക അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് കാണിച്ച് കേന്ദ്രം കത്ത് നൽകിയ നടപടി കേരളത്തോടുള്ള കടുത്ത വിവേചനമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
- Dec 14, 2024 10:42 IST
മംഗളവനം പക്ഷിസങ്കേതത്തിലെ ഗേറ്റില്‍ നഗ്നമായ നിലയില്‍ മൃതദേഹം കണ്ടെത്തി
മംഗളവനം പക്ഷിസങ്കേതത്തില്‍ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറി മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.
- Dec 14, 2024 09:58 IST
മൂന്നാറിൽ വിനോദയാത്രക്കെത്തി മടങ്ങവേ കാർ കൊക്കയിലേക്ക് മറിഞ്ഞു
ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ വിനോദ സഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.
- Dec 14, 2024 09:40 IST
തുടർച്ചയായി നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം
തുടർച്ചയായി നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം നൽകും. എംവിഡിയുടെ പരിശീലന കേന്ദ്രങ്ങളിലായിരിക്കും പഠനം. തുടർച്ചയായി നിയമലംഘനം നടത്തുന്നവരുടെ പട്ടിക തയ്യാറാക്കാൻ ആർടിഒമാർക്ക് ഗതാഗത കമ്മീഷണർ നിർദേശം നൽകി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us