scorecardresearch

Kerala News Highlights 21 August: രാഹുലും ഖാർഗെയും ഇന്ന് ജമ്മുവിൽ; സീറ്റ് വിഭജനം പ്രധാന ചർച്ച

Kerala News Highlights: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഇരുവരുടെയും സന്ദർശനമെന്ന് കെ.സി വേണുഗോപാൽ

Kerala News Highlights: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഇരുവരുടെയും സന്ദർശനമെന്ന് കെ.സി വേണുഗോപാൽ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
congress

Kerala Malayalam News Today Live Updates

Kerala  News Today Highlights: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്ന് ജമ്മു കശ്മീരിലേക്ക്. ജമ്മുവിലെ പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇരുവരും സീറ്റ് വിഭജനം ചർച്ച ചെയ്യും. വ്യാഴാഴ്ച കശ്മീരിലെത്തി രാഹുലും ഖാർഗെയും എൻസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഇരുവരുടെയും സന്ദർശനമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

Advertisment
  • Aug 21, 2024 20:48 IST

    ജസ്റ്റിസ് അനില്‍കുമാര്‍ ലോകായുക്തയായി ചുമതലയേറ്റു

    തിരുവനന്തപുരം: ലോകായുക്തയായി ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നിഹിതനായിരുന്നു.

    മന്ത്രിമാരായ പി രാജീവ്, കെഎന്‍ ബാലഗോപാല്‍, വിഎന്‍ വാസവന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ഡോ. വി വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



  • Aug 21, 2024 19:49 IST

    പോരാട്ടം അവസാനിക്കുന്നില്ല-പാർവ്വതി തെരുവോത്ത്

    കൊച്ചി: ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നതോടെ ഡബ്ലിയുസിസിയുടെ പോരാട്ടം അവസാനിക്കുന്നില്ലെന്ന് നടി പാർവ്വതി തെരുവോത്ത്. മോശമായി പെരുമാറിയവരുടെ പേരുപറഞ്ഞാൽ വീണ്ടും ഒറ്റപ്പെടും. റിപ്പോർട്ടിൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്നും അവർ വ്യക്തമാക്കി

     



  • Advertisment
  • Aug 21, 2024 19:20 IST

    കാണാതായ പതിമൂന്നുകാരി ചെന്നൈയിൽ

    തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരി ചെന്നൈയിലുണ്ടെന്ന് സ്ഥിരീകരിച്ച് പോലീസ്. കുട്ടി ചെന്നെയിൽ ട്രെയിനിറങ്ങിയതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പോലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.



  • Aug 21, 2024 19:15 IST

    രാഷ്ട്രീയം വിടില്ല;പുതിയ പാർട്ടി രൂപീകരിക്കും: നയം വ്യക്തമാക്കി ചമ്പായ് സോറൻ

    റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നയം വ്യക്തമാക്കി മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ചയുടെ മുതിർന്ന നേതാവുമായ ചമ്പായ് സോറൻ. താൻ രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്നും പുതിയ പാർട്ടി രൂപീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം ബുധനാഴ്ച വ്യക്തമാക്കി. 



  • Aug 21, 2024 18:23 IST

    എംപോക്‌സ്; സംസ്ഥാനത്തെ വിമാനതാവളങ്ങളിൽ സർവൈലൻസ് ടീമിനെ വിന്യസിച്ചു

    തിരുവനന്തപുരം: ആഫ്രിക്കയിൽ എംപോക്‌സ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ സർവൈലൻസ് ടീമിനെ വിന്യസിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 'കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളനുസരിച്ചാണ് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും സർവൈലൻസ് ടീമിനെ വിന്യസിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.



  • Aug 21, 2024 17:53 IST

    കാഫിർ വിവാദം; അന്വേഷണം ശരിയായ ദിശയില്ലെന്ന് ഹൈക്കോടതി

    കൊച്ചി:കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ പൊലീസ് അന്വേഷണം കുറ്റമറ്റ രീതിയിലെന്ന് ഹൈക്കോടതി. കേസ് ഡയറി സർക്കാർ ഹാജരാക്കി. ചില ഫോണുകൾ ഇനിയും പരിശോധിക്കാനുണ്ടെന്ന് സർക്കാർ അറിയിച്ചു.രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായും ഹർജിക്കാരനെ പ്രതിയാക്കിയെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.ഹർജിക്കാരന്റെ ഫോൺ കസ്റ്റഡിയിലുണ്ടെന്നും അറിയിച്ചു.



  • Aug 21, 2024 17:46 IST

    ഓണക്കിറ്റിൽ ഇത്തവണ 13 ഇനം സാധനങ്ങൾ

    തിരുവനന്തപുരം: ഓണത്തിന് ഇത്തവണ എഎവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ബുധനാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. ഇതിനായി 34.29 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു. 

     



  • Aug 21, 2024 17:45 IST

    കാണാതായ പതിമൂന്നുകാരി നാഗർകോവിൽ സ്‌റ്റേഷനിലിറങ്ങി തിരിച്ചുകയറി

    തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി നാഗർകോവിൽ റെയിൽവേ സ്റ്റേഷനിലിറങ്ങിയതായി സിസിടിവി ദൃശ്യങ്ങൾ. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കുട്ടി നാഗർകോവിൽ സ്‌റ്റേഷനിൽ ഇറങ്ങിയത്. പ്ലാറ്റ് ഫോമിൽ നിന്ന് കുപ്പിയിൽ വെള്ളം ശേഖരിച്ച ശേഷം അതേ ട്രെയിനിൽ കയറി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. കുട്ടി കന്യാകുമാരിയിൽ തന്നെയാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട. മാർത്താണ്ഡം റെയിൽവേ സ്റ്റേഷനിലും പരിസരത്തും പൊലീസ് പരിശോധന നടത്തുന്നണ്ട്. കന്യാകുമാരിയിൽ പൊതു സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന തുടരുന്നത്. കന്യാകുമാരിയിൽ പരിശോധന ശക്തമാക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു. ഇതിനായി തമിഴ്‌നാട് പോലീസിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു.

     



  • Aug 21, 2024 16:59 IST

    പി ആർ ശ്രീജേഷിന് രണ്ട് കോടി രൂപ

    2024ലെ പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായ പി ആർ ശ്രീജേഷിന് പാരിതോഷികമായി സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ നൽകും. ഇന്ത്യൻ ഹോക്കിയിലും ഒളിമ്പിക്‌സിലും ശ്രീജേഷ് നൽകിയ സംഭാവനകളെ മാനിച്ചാണ് പാരിതോഷികം നൽകാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായത്. 

     



  • Aug 21, 2024 16:31 IST

    സംസ്ഥാനത്ത് കടൽ പ്രക്ഷുബ്ധം

    കൊച്ചി: എറണാകുളം ജില്ലയിൽ, കൊച്ചി താലൂക്കിൽ കണ്ണമാലി ചെറിയകടവു മുതൽ സൌദി വരെയുള്ള ഭാഗങ്ങളിലും, വൈപ്പിൻ എടവനക്കാട് ഭാഗത്തും കടൽ കയറ്റം മൂലം വീടുകളിൽ വെള്ളം കയറി്. തൃശൂർ ജില്ലയിലെ വാടാനപ്പള്ളി ഫസൽ നഗർ ബീച്ചിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ ഏകദേശം നൂറോളം മീറ്റർ ദൂരത്തിൽ തീരദേശ റോഡ് പൂർണ്ണമായും തകർന്നു. റോഡിനോടു ചേർന്നുള്ള വീടുകളുടെ ചുറ്റുമതിലും തകർന്നിട്ടുണ്ട്. ഇലക്ടിക് പോസ്‌ററിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

     



  • Aug 21, 2024 16:30 IST

    ശാരദാ മുരളീധരൻ അടുത്ത ചീഫ് സെക്രട്ടറി

    തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ നിയമിക്കും. നിലവിൽ പ്ലാനിങ്ങ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരൻ. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ.വേണു വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഓഗസ്റ്റ് 31നാണ് വേണു വിരമിക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമനത്തിന് അംഗീകാരം നൽകിയത്.

     



  • Aug 21, 2024 15:43 IST

    സിനിമ ഇല്ലാതെ പറ്റില്ലെന്ന് സുരേഷ് ഗോപി

    കൊച്ചി:സിനിമയാണ് തനിക്ക് എല്ലാമെന്നും അതിന്റെ പേരിൽ മന്ത്രി സ്ഥാനം പോയാലും പ്രശ്‌നമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊച്ചിയിൽ ഒരു സ്വകാര്യ ചടങ്ങിനിടെയാണ് സുരേഷ് ഗോപി തന്റെ നിലപാട് വ്യക്തമാക്കിയത്. 'സിനിമ ചെയ്യാതെ പറ്റില്ല, ഇല്ലെങ്കിൽ ചത്തുപോകും. സിനിമ ചെയ്യാൻ ഞാൻ അനുവാദം ചോദിച്ചിട്ടുണ്ട്. അതിന് മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നുണ്ടെങ്കിൽ രക്ഷപ്പെട്ടു'.-സുരേഷ് ഗോപി പറഞ്ഞു.

     



  • Aug 21, 2024 15:10 IST

    ശബരിമലയിൽ പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഹൈക്കോടതി തടഞ്ഞു

    കൊച്ചി: ശബരിമലയിൽ പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഹൈക്കോടതി തടഞ്ഞു. രണ്ടാഴ്ചയ്ത്തേക്കാണ് സ്റ്റേ. കൃത്യമായ കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് കോടതി ആവശ്യപ്പെട്ടു. ഉന്നതാധികാര സമിതി, പൊലീസ്, സ്പെഷൽ കമ്മിഷണർ എന്നിവരെ തീരുമാനം അറിയിക്കണമെന്ന് ദേവസ്വം ബോർഡിന് കോടതി നിർദേശം നൽകി. പുതിയ ഭസ്മക്കുളം നിർമാണത്തിന്റെ വിശദാംശങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

     



  • Aug 21, 2024 15:03 IST

    ഓൺലൈൻ ഭാഗ്യക്കുറി തട്ടിപ്പ്: കണ്ടെത്തിയത് 60 വ്യാജ ആപ്പുകൾ; നീക്കാൻ ഗൂഗിളിന് നോട്ടീസ് നൽകി

    കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറിവില്പന നടത്തുന്ന ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് പൊലീസ് നോട്ടീസ് നൽകി. ഇത്തരം ഓൺലൈൻ ലോട്ടറികളുടെ പരസ്യങ്ങൾ ഫേസ്ബുക്കിൽ നിന്ന് നീക്കാൻ മെറ്റയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്.



  • Aug 21, 2024 14:42 IST

    മഴ മുന്നറിയിപ്പിൽ മാറ്റം; തീവ്രമഴ വടക്കൻ ജില്ലകളിൽ മാത്രം

    തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. നേരത്തെ ആറു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരുന്നത്. ഇത് മൂന്ന് ജില്ലകളിലായി ചുരുങ്ങി. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടാണ് പിൻവലിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

     



  • Aug 21, 2024 12:58 IST

    അഴിമതിക്കേസിൽ ആരോപണ വിധേയനായ ഇ.ഡി ഉദ്യോഗസ്ഥൻ ജീവനൊടുക്കി

    അഴിമതിക്കേസിൽ ആരോപണ വിധേയനായ ഇ.ഡി ഉദ്യോഗസ്ഥൻ ജീവനൊടുക്കി. അലോക് കുമാറെന്ന ഗാസിയാബാദ് സ്വദേശിയെയാണ് സിബിഐ അന്വേഷണത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്. റെയിൽവെ ട്രാക്കിൽ നിന്നാണ് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഡൽഹിയിലാണ് ഇദ്ദേഹം ഇ.ഡി ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്നത്.



  • Aug 21, 2024 11:50 IST

    ബദ്‌ലാപൂർ ലൈംഗികാതിക്രമം: 500 പ്രതിഷേധക്കാർക്കെതിരെ കേസ്; 66 പേർ അറസ്റ്റിൽ

    മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബദ്‌ലാപൂരിൽ നാലു വയസ്സുള്ള രണ്ട് കുട്ടികൾക്കുനേരെ സ്വീപ്പർമാർ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധിച്ച 500 ഓളം പേർക്കെതിരെ പൊലിസ് കേസെടുത്തു. പ്രതിഷേധക്കാർക്കെതിരെ നാലു എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും 66 ലധികം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.



  • Aug 21, 2024 10:52 IST

    ക്രിക്കറ്റ് കളിക്കിടെ 13കാരൻ ഷേക്കേറ്റ് മരിച്ച സംഭവത്തിൽ ഗോശാല ഉടമ കസ്റ്റഡിയിൽ

    ഔട്ടർ ഡൽഹിയിലെ രൺഹോലയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പതിമൂന്നുകാരൻ മരിച്ച സംഭവത്തിൽ ഗോശാല ഉടമയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ആഗസ്റ്റ് 10ന്, ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്തെടുക്കാൻ പോടതായിരുന്നു ആൺകുട്ടി. ഗ്രൗണ്ടിന് സമീപത്തെ ഗോശാലുടെ ഇരുമ്പുതൂണിൽ നിന്നാണ് വൈദ്യുതാഘാതമേറ്റത്.



News Kerala News National

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: