scorecardresearch

Kerala News Highlights: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനുമതിയില്ലാത്ത വാഹനങ്ങൾ ഉപയോഗിക്കരുത്; കർശ്ശന നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

നിയമലംഘനം കണ്ടെത്തിയാല്‍ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി ഐപിസി 9(എ) പ്രകാരമുള്ള ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍

നിയമലംഘനം കണ്ടെത്തിയാല്‍ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി ഐപിസി 9(എ) പ്രകാരമുള്ള ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
loksabha election,ലോകസഭാ തിരഞ്ഞെടുപ്പ്, ldf, എല്‍ഡിഎഫ്,udf,യുഡിഎഫ്, nda,എന്‍ഡിഎ. cpm,സിപിഎം, congress, ldf udf clash, trivandrum, vadakara, ie malayalam

നിയമലംഘനം കണ്ടെത്തിയാല്‍ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി ഐപിസി 9(എ) പ്രകാരമുള്ള ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി

Kerala news Highlights: സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കർശ്ശന നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പ്രചാരത്തിനായി വാഹനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഇക്കാര്യത്തിൽ നിയമലംഘനം കണ്ടെത്തിയാല്‍ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി ഐപിസി 9(എ) പ്രകാരമുള്ള ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. 

Advertisment

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും പൂർണ്ണ വിവരങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ച് അനുമതി വാങ്ങിയ ശേഷമേ അവ നിരത്തിലിറക്കാൻ പാടുള്ളൂ. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, അനുമതി ലഭിച്ച തീയതി, സ്ഥാനാര്‍ഥിയുടെ പേര്, പ്രചാരണം നടത്തുന്ന പ്രദേശം എന്നിവ അനുമതിയില്‍ കർത്യമായി രേഖപ്പെടുത്തിയിരിക്കണം. ഈ അനുമതി പത്രത്തിന്റെ ഒറിജിനൽ കാണാവുന്നത്ര വലിപ്പത്തില്‍ വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ പതിച്ചിരിക്കണം. അധികവാഹനം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് സംബന്ധിച്ച വിവരവും അധികൃതരെ അറിയിച്ച് അനുമതി വാങ്ങിയിരിക്കണമെന്നും തിരഞ്ഞെടുപ്പ് ഓഫീസർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 

തൃശ്ശൂർ പൂരം പ്രതിസന്ധിയിൽ; ആനയെഴുന്നെള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ

ആനയെഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വനം വകുപ്പ് സർക്കുലർ പുറത്തിറക്കിയതോടെ തൃശ്ശൂർ പൂരം പ്രതിസന്ധിയിൽ. ആനയ്ക്ക് 50 മീറ്റർ അടുത്ത് വരെ ആളുകൾ നിൽക്കരുത്, അവയുടെ 50 മീറ്റർ ചുറ്റളവിൽ‌ തീവെട്ടി, പടക്കങ്ങൾ, താളമേളങ്ങൾ എന്നിവ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് വനംവകുപ്പ് സർക്കുലറിലുള്ളത്. ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഈ മാസം 15ന് മുമ്പ് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

സർക്കുലർ പിൻവലിച്ചില്ലെങ്കിൽ തൃശ്ശൂർ പൂരത്തിന് ആനകളെ വിട്ടുനൽകില്ലെന്നാണ് ആന ഉടമ സംഘടനയുടെ നിലപാട്. ആന ഉടമകളുടെയും ഉത്സവ സംഘാടകരുടെയും അടിയന്തര യോഗം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തൃശ്ശൂരിൽ നടക്കും. മദപ്പാട് അവസ്ഥയിലുള്ളതോ ഗര്‍ഭിണികളായിട്ടുള്ളതോ പ്രായാധിക്യം വന്നിട്ടുള്ളതോ അസുഖമുള്ളതോ പരിക്കേറ്റതോ ക്ഷീണിതമായതോ ആയ ആനകളെ ഉത്സവാഘോഷങ്ങളില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളതല്ല.

Advertisment

അഞ്ചില്‍ കൂടുതല്‍ ആനകളെ അണിനിരത്തുന്ന സാഹചര്യത്തില്‍ പ്രത്യേകമായി രൂപീകരിച്ചിട്ടുള്ള എലിഫന്റ് സ്‌ക്വാഡില്‍ നിന്ന് ആവശ്യാനുസരണം വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ഉത്സവക്കമ്മിറ്റി ഉറപ്പ് വരുത്തണം. എലിഫന്റ് സ്‌ക്വാഡുകളിലെ വെറ്റിനറി ഡോക്ടര്‍മാര്‍ ആവശ്യാനുസരണം മരുന്നുകളും മയക്കുവെടി വെക്കുന്നതിനുള്ള ഉപകരണങ്ങളും കരുതണം. അംഗീകാരമില്ലാത്ത എലിഫന്റ് സ്‌ക്വാഡ് അംഗങ്ങളെ യാതൊരു കാരണവശാലും നാട്ടാനകളുമായി ഇടപെടാന്‍ അനുവദിക്കരുത്.. തുടങ്ങിയ നിർദ്ദേശങ്ങളാണ് മുന്നോട്ടുവച്ചത്.

  • Apr 13, 2024 20:42 IST

    അതിജീവിതയ്ക്ക് പിന്തുണയുമായി ഡബ്ലിയു സി സി 

    നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അതിജീവതയ്ക്ക് പിന്തുണയുമായി വിമൺ ഇൻ സിനിമ കളക്ടീവ്. കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തിലാണ് സംഘടനയുടെ പ്രതികരണം. നികൃഷ്ടമായ നിയമലംഘനം അപലപനീയമെന്ന് സംഘടന വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഇക്കാര്യത്തിൽ ഉണ്ടാവണമെന്നും ഡബ്ലൂ സി സി ആവശ്യപ്പെട്ടു. 



  • Apr 13, 2024 19:25 IST

    മലമ്പുഴയിൽ പരിക്കേറ്റ കാട്ടാന ചരിഞ്ഞു

    റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. വൈകിട്ട് 5 മണിയോടെയാണ് ആന ചരിഞ്ഞതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ കൊട്ടേക്കാട് റെയിൽവെ സ്റ്റേഷന് സമീപത്ത് വെച്ചാണ് ട്രയിൻ തട്ടി ആനയ്ക്ക് പരിക്കേറ്റത്. ആനക്ക് നിസാര പരിക്ക് മാത്രമാണ് ഉള്ളതെന്നായിരുന്നു ആദ്യം വെറ്ററിനറി സർജന്റെ പരിശോധനയിൽ കണ്ടെത്തിയത്. തുടർന്ന് കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ എത്തിച്ച് നിലവിൽ മരുന്നുകളും മറ്റ് ചികിത്സയും നൽകി വരികയായിരന്നു. 



  • Apr 13, 2024 17:58 IST

    അതിജീവത പങ്കുവെക്കുന്നത് കേരളത്തിന്റെ ആകെ ആശങ്കയെന്ന് ഉമ തോമസ് എംഎൽഎ

    നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ആശങ്ക കേരളത്തിലെ പൊതുസമൂഹത്തിന്റെ ആകെ ആശങ്കയാണെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ്. കോടതി കസ്റ്റഡിയിലിരിക്കുമ്പോൾ അനധികൃതമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചു എന്നത് വളരെ മ്ലേച്ഛമാണ്. കുറ്റക്കാരായവരെ മാറ്റിനിർത്തിയുള്ള അന്വേഷണം വേണമെന്നും ഉന്നത നീതിപീഠത്തിന്റെ ഇടപെടൽ വിഷയത്തിൽ ഉണ്ടാകണമെന്നും അതിജീവതയെ പിന്തുണച്ചുകൊണ്ട് ഉമ തോമസ് ആവശ്യപ്പെട്ടു.

     



  • Apr 13, 2024 16:41 IST

    സിപിഎം- ബിജെപി ഡീലെന്ന് പ്രതാപൻ

    തൃശ്ശൂരിൽ സിപിഎം ബിജെപി ഡീലാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ. സിപിഎം നേതാവായ തൃശ്ശൂർ മേയർ തന്നെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് ഈ ഡീലിന്റെ ഭാഗമാണ്. തൃശ്ശൂരിലെ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണെന്നും പ്രതാപൻ പറഞ്ഞു.



  • Apr 13, 2024 15:36 IST

    നായയെ ശ്വാസം മുട്ടിച്ചുകൊന്ന സംഭവത്തില്‍ ബോളിവുഡ് നടി കോടതിയെ സമീപിച്ചു

    വളർത്തു നായയെ ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തില്‍ ബോളിവുഡ് നടി അയേഷ ജുല്‍ക്ക കോടതിയെ സമീപിച്ചു. നടിയുടെ വളര്‍ത്തുനായായ റോക്കിയെ പരിചരിച്ചുകൊണ്ടിരുന്ന ജോലിക്കാരന് എതിരേയാണ് നടി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. നടിയുടെ വീട്ടിലെ ടാങ്കിലെ വെള്ളത്തിൽ നായ ചത്തുകിടക്കുന്നു എന്ന് ജോലിക്കാരൻ നടിയെ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാൽ പോസ്റ്റുമാർട്ടത്തിൽ നായ വെള്ളത്തില്‍ വീണ് മരിച്ചതല്ലെന്ന് തെളിയുകയായിരുന്നു. കഴുത്തിറുകി ശ്വാസം മുട്ടിയാണ് മരണമെന്നായിരുന്നു റിപ്പോര്‍ട്ട്.



  • Apr 13, 2024 14:33 IST

    തൃശ്ശൂര്‍ പൂരത്തില്‍ ഇടപെടലുമായി ഹൈക്കോടതി

    തൃശ്ശൂര്‍ പൂരത്തില്‍ ഇടപെടലുമായി ഹൈക്കോടതി. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ വനം വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 16ന് ഹാജരാക്കണമെന്നാണ് നിര്‍ദേശം. ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനക്കളെ അനുവദിക്കില്ല. അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണം.

    ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള ആനകളെ പൂരത്തില്‍ പങ്കെടുപ്പിക്കില്ലെന്നും കോടതി വ്യക്തമാക്കി.അതേസമയം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ 17ന് തീരുമാനമെടുക്കും. മുഖ്യ വനപാലകൻ പുറപ്പെടുവിച്ച ഉത്തരവ് കർശമായി നടപ്പാക്കണമെന്ന കർശന നിലപാടിലാണ് കോടതി കോടതി അറിയിച്ചു.



  • Apr 13, 2024 12:26 IST

    ജെസ്ന തിരോധാന കേസിൽ വര്‍ഗീയ ആരോപണങ്ങൾ തള്ളി പിതാവ്

    വിവാദമായ ജെസ്ന തിരോധാന കേസിൽ വര്‍ഗീയ ആരോപണങ്ങൾ തള്ളി പിതാവ്.  ലൗ ജിഹാദ് അടക്കമുള്ള വർഗീയ ആരോപണങ്ങളെ തള്ളുന്നുവെന്നും കേസിൽ വര്‍ഗീയ മുതലെടുപ്പിന് ശ്രമം നടന്നുവെന്നും പറഞ്ഞ അദ്ദേഹം ജെസ്‌നയുടെ തിരോധാനത്തിലെ ചുരുളുകൾ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ടെന്നും അവര്‍ കേരളം വിട്ടുപോയിട്ടില്ലെന്നും പറഞ്ഞു. 

    ജെസ്ന ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെട്ടേനെ. കേസ് അന്വേഷിച്ച സിബിഐയെ കുറ്റപ്പെടുത്താനില്ല. അവര്‍ തങ്ങൾ സംശയിക്കുന്ന ജെസ്നയുടെ സുഹൃത്തിന്റെയടക്കം നുണ പരിശോധന നടത്തി. സിബിഐ കേസ് അവസാനിപ്പിക്കാൻ പോകുന്നു എന്ന സാഹചര്യത്തിലാണ് ഞങ്ങൾ അന്വേഷണം ആരംഭിച്ചത്.



  • Apr 13, 2024 11:34 IST

    സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചു

    സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതോടെ സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല സമരം അവസാനിപ്പിച്ച് ഉദ്യോഗാർത്ഥികൾ. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ സമരം. ഡിവൈഎഫ്ഐ പോലും സമരക്കാരെ തിരിഞ്ഞു നോക്കിയില്ലെന്നും സമരക്കാർ ആരോപിച്ചു.



  • Apr 13, 2024 11:15 IST

    റീൽസ് എടുക്കുന്നതിനെ ചൊല്ലി തർക്കം; യുവാവിന് കഴുത്തിൽ വെട്ടേറ്റു

    മാനവിയം വീഥിയിലുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനുകൃഷ്ണന്റെ കഴുത്തിലാണ് പരിക്കേറ്റത്. റീൽസ് എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഇടപഴഞ്ഞി എസ്.കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    പ്രതികളായ ഷമീറിനെയും ദീക്ഷിതയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പമുണ്ടായിരുന്ന അഖിൽ ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി റീൽസ് എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഷമീർ കൈവശം വച്ചിരുന്ന വെട്ടുകത്തി കൊണ്ട് ധനു കൃഷ്ണൻ്റെ കഴുത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഒരു മാസത്തിനിടെ മാനവീയം വീഥിയിൽ നടക്കുന്ന ഏഴാമത്തെ സംഘർഷമാണിത്.



national news International Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: