scorecardresearch

Kerala News Highlights: 3200 രൂപ ക്ഷേമ പെന്‍ഷൻ വിതരണം ഉടൻ ആരംഭിക്കും; ഏറ്റവും പുതിയ വിവരങ്ങൾ

ഏഴ് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രണ്ട് ഗഡുക്കള്‍ കൂടി നല്‍കിയാലും ഏപ്രിലേത് അടക്കം അഞ്ച് മാസത്തെ പെന്‍ഷന്‍ ഇനിയും കുടിശ്ശികയുണ്ട്.

ഏഴ് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രണ്ട് ഗഡുക്കള്‍ കൂടി നല്‍കിയാലും ഏപ്രിലേത് അടക്കം അഞ്ച് മാസത്തെ പെന്‍ഷന്‍ ഇനിയും കുടിശ്ശികയുണ്ട്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Welfare Pension Kerala Kerala Budget 2020 Thomas Issac

ചൊവ്വാഴ്ച രണ്ട് ഗഡുക്കള്‍ കൂടി നല്‍കിയാലും ഏപ്രിലേത് അടക്കം അഞ്ച് മാസത്തെ പെന്‍ഷന്‍ ഇനിയും കുടിശ്ശികയുണ്ട് (ഫയൽ ചിത്രം)

Kerala News Highlights: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ, ക്ഷേമ പെന്‍ഷനുകളുടെ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. രണ്ട് ഗഡുക്കളായി 3200 രൂപയാണ് വിതരണം ചെയ്യുക. കഴിഞ്ഞ മാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. പെന്‍ഷന്‍ വൈകുന്നത് തിരഞ്ഞെടുപ്പില്‍ അടക്കം പ്രതിപക്ഷം ആയുധമാക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി. ഏഴ് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രണ്ട് ഗഡുക്കള്‍ കൂടി നല്‍കിയാലും ഏപ്രിലേത് അടക്കം അഞ്ച് മാസത്തെ പെന്‍ഷന്‍ ഇനിയും കുടിശ്ശികയുണ്ട്.

Advertisment

പെന്‍ഷന്‍ കൊടുക്കുന്ന സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചു. "ഇത്രയും പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ കൊടുക്കുന്നത് ധൂര്‍ത്തല്ല. പെന്‍ഷന്‍ 1600 രൂപയില്‍ തന്നെ നില്‍ക്കണം എന്നല്ല സര്‍ക്കാര്‍ കാണുന്നത്. പെന്‍ഷന്‍ ഇനിയും ഉയരണം. ഒരു വര്‍ഷം പെന്‍ഷന്‍ നല്‍കാന്‍ 11,000 കോടി രൂപ വേണം. ഇത് പൂട്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. അതിന് വേണ്ടി ആദ്യം ചെയ്തത് പെന്‍ഷന്‍ കമ്പനി സ്തംഭിപ്പിക്കലായിരുന്നു," മുഖ്യമന്ത്രി വിമര്‍ശിച്ചു.

എന്തൊക്കെ ചെയ്താലും സുരേഷ് ഗോപി തൃശ്ശൂരെടുക്കില്ലെന്ന് കെ.മുരളീധരൻ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്തൊക്കെ ചെയ്തെന്നു പറഞ്ഞാലും സുരേഷ് ഗോപി തൃശൂര്‍ എടുക്കില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ. ഒരു കാരണവശാലും സുരേഷ് ഗോപി തൃശ്ശൂരിൽ ജയിക്കാൻ പോകുന്നില്ലെന്നും മോദിയെ സന്തോഷിപ്പിക്കുന്ന നടപടികൾ ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഉണ്ടാകുമെന്നും ബിജെപിയേയും സിപിഎമ്മിനേയും കടന്നാക്രമിച്ചുകൊണ്ട് മുരളീധരൻ പറഞ്ഞു. 

എന്ത് ചെയ്താലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കില്ല. കെ മുരളീധരൻ. തൃശ്ശൂരിലെ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്‍റെ നടപടിക്ക് മറുപടിയായി മോദിയെ സന്തോഷിപ്പിക്കുന്ന നടപടികൾ പിണറായിയിൽ നിന്ന് ഉടൻ തന്നെ ഉണ്ടാകും. ഈ തിരഞ്ഞെടുപ്പിൽ  സിപിഎം ബിജെപി ഡീൽ ആണെന്നും സാഹചര്യം കോൺഗ്രസ് കൃത്യമായും നിരീക്ഷിക്കുന്നുണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി. 

Advertisment

  • Apr 07, 2024 19:06 IST

    തൃണമൂൽ നേതാവിന്റെ ഭാര്യയുടെ പേരിൽ എഫ്ഐആർ ഫയൽ ചെയ്ത് എൻഐഎ

    2022ൽ പുർബ മേദിനിപൂർ ജില്ലയിൽ നടന്ന സ്‌ഫോടനക്കേസിലെ രണ്ട് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാൻ ഭൂപതിനഗറിലെ വസതിയിൽ പ്രവേശിച്ച എൻഐഐ സംഘത്തെ ആക്രമിച്ചെന്നാരോപിച്ച് എൻഐഎ തൃണമൂൽ കോൺഗ്രസ് നേതാവ് മോണോബ്രത ജനയുടെ ഭാര്യയുടെ പേരിൽ എഫ്ഐആർ ഫയൽ ചെയ്ത് എൻഐഎ. നേരത്തെ ഇവരെ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. ബംഗാളിലെ രാഷ്ട്രീയാന്തരീക്ഷത്തെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുകയാണെന്ന് ഭൂപതിനഗറിലെ സംഭവത്തെ പരാമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി നേരത്തെ രംഗത്തെത്തിയിരുന്നു.



  • Apr 07, 2024 17:33 IST

    വടകര ലോക്സഭാ മണ്ഡലത്തില്‍ ഗുരുതരമായ സാഹചര്യം: യുഡിഎഫ്

    വടകര ലോക്സഭാ മണ്ഡലത്തില്‍ ഗുരുതരമായ സാഹചര്യമെന്ന് യുഡിഎഫ് വടകര തിരഞ്ഞെടുപ്പ് കമ്മറ്റി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം. മുഴുവന്‍ പാര്‍ട്ടി ഓഫീസുകളും റെയ്ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. 10 സ്റ്റീല്‍ ബോമ്പുകളാണ് സമീപത്ത് നിന്ന് കണ്ടെടുത്തത്. സംഭവം നടന്നിട്ട് ഗോവിന്ദന്‍ മാസ്റ്റര്‍ ഉടന്‍ അപലപിക്കുന്നു.മുന്‍പ് ഇങ്ങനെ ബോംബ് പൊട്ടി മരിച്ചവരെ രക്തസാക്ഷികൾ ആക്കിയവരാണ് സിപിഎം. മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും യുഡിഎഫ് പ്രതിഷേധ യോഗവും മാര്‍ച്ചും നടത്തുമെന്നും യുഡിഎഫ് വടകര തിരഞ്ഞെടുപ്പ് കമ്മറ്റി പറഞ്ഞു.



  • Apr 07, 2024 16:39 IST

    പരാതികള്‍ നിരവധി; അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

    അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിച്ചത്. അവധിക്കാല ക്ലാസുകള്‍ക്കായി പണപ്പിരിവ് പാടില്ലെന്നും മന്ത്രി അറിയിച്ചു.



  • Apr 07, 2024 14:34 IST

    പാനൂര്‍ ബോംബ് സ്‌ഫോടനം: രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

    പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. സ്‌ഫോടനത്തിന് ശേഷം ബോംബുകള്‍ സ്ഥലത്തുനിന്നു മാറ്റിയ അമല്‍ ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സബിന്‍ ലാലിനെ സഹായിച്ചത് അമല്‍ ബാബുവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പരിക്കേറ്റ വിനീഷിന്റെ സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇയാളെ ബെംഗളൂരുവില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്‌ഫോടനത്തില്‍ ഇയാളുടെ പങ്ക് വ്യക്തമല്ല. ഒളിവില്‍ കഴിയുന്ന രണ്ട് പേര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.



  • Apr 07, 2024 13:19 IST

    കേന്ദ്രത്തിന് സമ്പന്നരെ അതിസമ്പന്നരാക്കുന്ന നയം: മുഖ്യമന്ത്രി പിണറായി വിജയന്‍

    കൊല്ലം: ബിജെപി അധികാരത്തില്‍ വരാതിരിക്കുക എന്ന ജനവികാരത്തിനൊപ്പമാണ് ഇടതുപക്ഷമെന്ന്, കൊല്ലത്ത് എല്‍ഡിഎഫ് പ്രചാരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബിജെപി ഭരണത്തിൽ കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമോ ആശ്വാസമുള്ളു. കേന്ദ്രത്തിന് സമ്പന്നരെ അതിസമ്പന്നരാക്കുന്ന നയമാണുള്ളത്. 2025 നവംബര്‍ ഒന്ന ആകുമ്പോൾ കേരളത്തില്‍ ഒരു കുടുംബം പോലും ദരിദ്രാവസ്ഥയില്‍ ഉണ്ടാകില്ല, മുഖ്യമന്ത്രി പറഞ്ഞു. 



  • Apr 07, 2024 12:35 IST

    10 വർഷം ട്രെയിലർ മാത്രമെന്ന് മോദി

    കഴിഞ്ഞ 10 വർഷത്തെ എൻഡിഎ ഭരണം ട്രെയിലർ മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 400 ലധികം സീറ്റുകൾ നേടിക്കൊണ്ട് വീണ്ടും അധികാരത്തിലെത്തും. ദരിദ്രനായ മോദി ദരിദ്രരുടെ സേവകനാണ്. ഇന്ത്യാ സഖ്യം മോദിയുടെ ഗ്യാരണ്ടികളെ തടയാൻ ശ്രമിക്കുന്നത് അവയെ അവർ ഭയപ്പെടുന്നതു കൊണ്ടാണെന്നും നരേന്ദ്ര മോദി പറഞ്ഞു. 



  • Apr 07, 2024 11:51 IST

    വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്‍റെ പരിശോധന

    പാനൂരിലെ ബോംബ് സ്ഫോടനത്തിന്റെ പശ്ചാലത്തിൽ കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ബോംബ് സ്ക്വാഡിന്റെ വ്യാപക പരിശോധന. കണ്ണൂര്‍-കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളിലാണ് പ്രധാനമായും പരിശോധനകൾ നടക്കുന്നത്. കണ്ണൂരിലെ പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിന്‍റെ പരിശോധന നടക്കുന്നത്.



  • Apr 07, 2024 10:46 IST

    വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു

    ആലപ്പുഴ ജില്ലയിലെ പുറക്കാടുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് മൂന്നംഗ കുടുംബം സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. അച്ഛനും അമ്മയും മകനും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പുറക്കാട് സ്വദേശി സുദേവ്, മകൻ ആദിദേവ് എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീതക്ക് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.  

     



Congress K Muraleedharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: