/indian-express-malayalam/media/media_files/F3yb4PSTu92WvW1KNEmm.jpg)
Kerala News Today Live Updates
Kerala News Highlights: കിഴക്കൻ കോംഗോയിൽ ആദ്യമായി കണ്ടെത്തിയ പുതിയ എംപോക്സ് വകഭേദം യുഎസിൽ സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്ന് തിരികെ യുഎസിൽ എത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വടക്കൻ കാലിഫോർണിയയിൽ ചികിത്സയിൽ കഴിയുകയാണെന്ന് കാലിഫോർണിയ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. രോഗലക്ഷണങ്ങൾ കുറഞ്ഞു വരുന്നതായും, നിലവിൽ പൊതുജനങ്ങൾക്ക് അപകടസാധ്യത ഇല്ലെന്നും അധികൃതർ അറിയിച്ചു.
- Nov 17, 2024 20:19 IST
മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു ; വിമര്‍ശവുമായി കെ സി വേണുഗോപാല്‍
മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചുവെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുനമ്പം വിഷയം വഷളാക്കിയത് സര്‍ക്കാരെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. സര്‍ക്കാരിന് നേരത്തെ പ്രശ്‌നം പരിഹരിക്കാന്‍ ആകുമായിരുന്നുവെന്നും ഇപ്പോഴത്തെ ചര്‍ച്ച നേരത്തെ നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പാണക്കാട് തങ്ങളെ അധിക്ഷേപിക്കുന്നത് ബിജെപിയെ സഹായിക്കാനെന്നും അദ്ദേഹം പറഞ്ഞു.
- Nov 17, 2024 20:18 IST
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍. മാന്നാര്‍ കുട്ടംപേരൂര്‍ എസ്എന്‍ സദനം വീട്ടില്‍ എസ് സുരേഷ് കുമാറിനെ( 43)യാണ് പോക്‌സോ വകുപ്പ് പ്രകാരം മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. താല്‍ക്കാലിക കായിക അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.
- Nov 17, 2024 18:51 IST
റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മൂന്ന് യുവതികൾ മുങ്ങി മരിച്ചു
റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മൂന്ന് യുവതികളെ മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരുവിലെ ഉള്ളാലിലാണ് സംഭവം. മൈസൂർ സ്വദേശിനികളായ നിഷിദ (21), കീർത്തന (21) പാർവതി(20) എന്നിവരാണ് മരിച്ചത്.
മുങ്ങിമരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു വശത്ത് ആറടിയോളം ആഴമുണ്ടായിരുന്ന പൂളിൽ ഒരാൾ മുങ്ങാൻ ശ്രമിക്കുന്നതിനിടെ രക്ഷിക്കാൻ ശ്രമിച്ച യുവതിയും അപകടത്തിൽ പെടുകയായിരുന്നു.
- Nov 17, 2024 16:39 IST
മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് കുറുവാ സംഘം തന്നെ; 14 പേരടങ്ങുന്ന സംഘം കേരളത്തിലെത്തിയെന്ന് പൊലീസ്
കൊച്ചി കുണ്ടന്നൂരില്‍ നിന്നും പിടികൂടിയത് കുറുവ സംഘാംഗമായ സന്തോഷ് ശെല്‍വത്തെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. മണ്ണഞ്ചേരിയിലും കോമളപുരത്തും കവര്‍ച്ച നടത്തിയത് സന്തോഷ് ഉള്‍പ്പെട്ട കുറുവ സംഘമാണ്. സന്തോഷിന്റെ നെഞ്ചിലെ പച്ചകുത്തല്‍ സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞത് നിര്‍ണായകമായതായി ആലപ്പുഴ ഡിവൈഎസ്പി മധുബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
- Nov 17, 2024 16:16 IST
മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ തിരുവനന്തപുരം അടക്കം നാലു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനതപുരം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
- Nov 17, 2024 15:09 IST
തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശം; നടി കസ്തൂരി ജയിലിലേക്ക്
തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരിയെ ഈ മാസം 29 വരെ റിമാൻഡ് ചെയ്തു. നടിയെ ജയിലിലേക്ക് മാറ്റും.
- Nov 17, 2024 13:44 IST
മണ്ണഞ്ചേരിയിലെ മേഷണത്തിനു പിന്നിൽ കുറുവ സംഘമെന്ന് പൊലീസിന്റെ സ്ഥിരീകരണം
മണ്ണഞ്ചേരിയിലെ മേഷണത്തിനു പിന്നിൽ കുറുവ സംഘമെന്ന് പൊലീസിന്റെ സ്ഥിരീകരണം. ഇന്നലെ എറണാകുളത്തു നിന്ന് പിടിയിലായ സന്തോഷ് എന്നയാൾ കുറുവാ സംഘാംഗമാണെന്നും പൊലീസ് അറിയിച്ചു. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
- Nov 17, 2024 12:33 IST
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം മഹത്വവത്കരിക്കുകയാണെന്ന് മുഖ്യമന്ത്രി
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം മാധ്യമങ്ങൾ മഹത്വവത്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാണക്കാട് പോകുന്നു എന്ന് വാർത്ത കണ്ടു. ഒറ്റപ്പാലത്തെ തെരഞ്ഞെടുപ്പ് ആണ് ഓർമ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് പി. സരിനു വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി.
- Nov 17, 2024 11:23 IST
കോഴിക്കോട് ഹർത്താലിനിടെ സംഘർഷം
കോഴിക്കോട് ഹർത്താൽ അനുകൂലികളായ കോൺഗ്രസ് പ്രവർത്തകർ ബസ് തടഞ്ഞ് യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടു. ജില്ലയിൽ ബസ് ഓടാൻ അനുവദിക്കില്ലെന്ന് പ്രവർത്തകർ വ്യക്തമാക്കി.
- Nov 17, 2024 10:53 IST
വിവാദത്തിനു പിന്നാലെ നയൻതാരയക്കുനേരെ വ്യാപക സൈബർ ആക്രമണം
നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയുമായി ബന്ധപ്പെട്ട് നടൻ ധനുഷിനെ പരസ്യമായി വിമർശിച്ചതിനു പിന്നാലെ നടി നയൻതാരയ്ക്കെതിരെ സൈബർ ആക്രമണം. വ്യാജ അക്കൗണ്ടുകളിലൂടെ അടക്കം നയൻതാരയെയും ഭർത്താവ് വിഘ്നേഷ് ശിവനെയും അധിക്ഷേപിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
- Nov 17, 2024 10:36 IST
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ആക്രമണം
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ആക്രമണം. സിസറിയയിലുള്ള നെതന്യാഹുവിന്റെ അവധിക്കാലവസതിക്കു നേരെയാണ് ശനിയാഴ്ച ആക്രമണം ഉണ്ടായത്. രണ്ട് ഫ്‌ളാഷ് ബോംബുകള്‍ വീടിനു സമീപം പതിക്കുകയായിരുന്നു. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us