/indian-express-malayalam/media/media_files/2025/01/17/UoxumdBu1nwfhGjGVwwQ.jpg)
ചിത്രം: യൂട്യൂബ്
നവകേരളം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, സമ്പദ്‌വ്യവസ്ഥ, അതിദാരിദ്ര്യനിര്‍മാര്‍ജനം എന്നിവയ്ക്ക് മുന്‍ഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണറായി സ്ഥാനമേറ്റ ശേഷമുള്ള കേരളത്തിലെ ആദ്യ നയപ്രഖ്യാപനമായിരുന്നു അദ്ദേഹം നടത്തിയത്.
- Jan 17, 2025 17:18 IST
കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് ചരിഞ്ഞു
ശബരിമല പാതയിൽ അട്ടത്തോട്ടിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് ചരിഞ്ഞു. എട്ട് തീർഥാടകർക്ക് പരുക്കേറ്റു. ബസ് മരത്തിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി.
- Jan 17, 2025 16:28 IST
മറ്റന്നാൾ വൈകിട്ട് ആറ് വരെ പമ്പയിൽ നിന്ന് ഭക്തരെ കടത്തിവിടും
ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. അന്ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തിവിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാണ് ദർശനം.
- Jan 17, 2025 14:55 IST
കുറുവ സംഘത്തിലെ 2 പേർ പിടിയിൽ
കുറുവ സംഘത്തിലെ രണ്ട് പേർ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയിൽ. തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് പിടിയിലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇവരെ ഇടുക്കി രാജകുമാരിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
- Jan 17, 2025 14:33 IST
നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഗോപനുവേണ്ടി പുതിയ സമാധിമണ്ഡപം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയ സമാധിയറയുടെ അതേ സ്ഥലത്ത് ‘ഋഷിപീഠം’ എന്നു പേരുള്ള പുതിയ മണ്ഡപമാണ് ഒരുക്കിയിരിക്കുന്നത്. ആശുപത്രിയില്‍ നിന്ന് മൃതദേഹം ഘോഷയാത്രയായി ഇവിടെ കൊണ്ടുവന്ന് സമാധിയിരുത്തുമെന്നാണ് വിവര.
- Jan 17, 2025 14:30 IST
പി. ജയരാജൻ വധിക്കാന്‍ ശ്രമിച്ച കേസ്; പ്രതികൾക്ക് വാറണ്ട് അയക്കണമെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ
സിപിഎം നേതാവ് പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഹൈക്കോടതി വെറുതേവിട്ട പ്രതികള്‍ക്ക് വാറണ്ട് അയക്കണമെന്ന് സംസ്ഥാനം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസിലെ നടപടികള്‍ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു.
- Jan 17, 2025 14:29 IST
അഞ്ച് വയസ്സുകാരനെ വെട്ടിക്കൊലപ്പെടുത്തിയ 19കാരന് ജീവപര്യന്തം
5 വയസുകാരനെ വെട്ടി കൊലപ്പെടുത്തിയ 19കാരന് ജീവപര്യന്തം. പ്രതി അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. അസം സ്വദേശി ജമാൽ ഹുസൈനാണ് ജീവപരന്ത്യം തടവും പിഴയും വിധിച്ചത്. 2023 മാര്‍ച്ച് 30ന് മുപ്ലിയത്തെ കമ്പനിയില്‍വച്ചാണ് സംഭവം.
- Jan 17, 2025 12:29 IST
കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിക്ക് മാനസിക പീഡനമെന്ന് പരാതി
കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിക്ക് മാനസിക പീഡനമെന്ന് പരാതി. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണിനെതിരേ ഫോറന്‍സിക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി വിനീത് കുമാറാണ് പരാതി നല്‍കിയത്. തെറിയും അശ്ലീലം കലര്‍ന്ന പരാമര്‍ശങ്ങളും ഡോ. ലിസ ജോണില്‍ നിന്നുണ്ടായതായി വിനീത് കുമാര്‍ പരാതിയിൽ പറയുന്നു. തനിക്കെതിരെ നിന്നാല്‍ പീഡനക്കേസില്‍ കുടുക്കുമെന്നും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും ലിസ ജോണ്‍ ഭീഷണിപ്പെടുത്തിയെന്നും വിനീത് കുമാര്‍ ആരോപിച്ചു.
- Jan 17, 2025 11:24 IST
വിദ്യാര്‍ത്ഥിയുടെ ദൃശ്യം പ്രചരിപ്പിച്ച സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി
കോട്ടയം പാലായില്‍ വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.
- Jan 17, 2025 10:55 IST
ഹോളിവുഡ് സംവിധായകൻ ഡേവിഡ് ലിഞ്ച് അന്തരിച്ചു
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ഡേവിഡ് ലിഞ്ച്(78) അന്തരിച്ചു. ബ്ലു വെല്‍വെറ്റ്, ദി എലഫന്റ് മാന്‍, മുള്‍ഹോളണ്ട് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായിരുന്നു. അദ്ദേഹത്തിന്റെ ട്വിന്‍ പീക്ക് എന്ന ടിവി സീരീസ് വലിയ ഹിറ്റായിരുന്നു. ഡേവിഡ് ലിഞ്ചിന്റെ കുടുംബമാണ് മരണവിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. മരണകാരണം വ്യക്തമല്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us