scorecardresearch

Kerala News Highlights: പിണറായി വിജയന് സ്ഥലകാലബോധം നഷ്ട്ടപ്പെട്ട അവസ്ഥയെന്ന് കെ. സുരേന്ദ്രൻ

ബിജെപിക്ക് വോട്ട് ചെയ്തവര്‍ തെറ്റ് തിരുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരമാർശത്തെ മുൻനിർത്തിയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

ബിജെപിക്ക് വോട്ട് ചെയ്തവര്‍ തെറ്റ് തിരുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരമാർശത്തെ മുൻനിർത്തിയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
K Surendran

ക്രൈസ്തവ സഭാ നേതൃത്വത്തെ ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ സംസാര രീതിയെന്നും സുരേന്ദ്രന്‍ പറഞ്ഞു

Kerala News Highlights: ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തൃശ്ശൂരിലെ ബിജെപി വിജയത്തെ മുഖ്യമന്ത്രി  ആ സാഹചര്യത്തിലാണ് നോക്കിക്കാണുന്നത്. ബിജെപിക്ക് വോട്ട് ചെയ്തവര്‍ തെറ്റ് തിരുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരമാർശത്തെ മുൻനിർത്തിയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. 

Advertisment

ബിജെപിക്ക് വോട്ട് ചെയ്തവര്‍ തെറ്റ് തിരുത്തണമെന്നാണ് മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞത്. ക്രൈസ്തവ സഭാ നേതൃത്വത്തെ ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ സംസാര രീതിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. മണിപ്പൂര്‍ വിഷയമൊന്നും ക്രിസ്ത്യാനികള്‍ ഏറ്റെടുക്കാതിരുന്നതിന്റെ ചൊരുക്കാണ് കേരളത്തിലെ സിപിഎമ്മിന്റെ പ്രതികരണങ്ങളിൽ നിന്നും കാണാനാവുന്നതെന്നും ബിജെപി അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു. 

കൊച്ചിയിൽ സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 12 പേർക്ക് പരുക്ക്

കൊച്ചി മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബസ്സിന് അടിയിൽപ്പെട്ട ബൈക്ക് യാത്രക്കാര​നാണ് മരിച്ചത്. ഇടുക്കി കോട്ടമല സ്വദേശിയായ ജിജോ സെബാസ്റ്റ്യനാണ് (33) മരിച്ചത്. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസ്സാണ് അപകടത്തിൽ പെട്ടത്.

ആകെ മുപ്പതിലേരെ ആളുകളാണ് ബസിൽ യാത്ര ചെയ്തിരുന്നതെന്നാണ് വിവരം. ബസിൽ ഉണ്ടായിരുന്ന 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ ആറ് പേർ സ്ത്രീകളാണ്. 7 പേരുടെ ആരോഗ്യനില ഗുരുതരമല്ലെന്നും റിപ്പോർട്ടുകളുണ്ട്.

Advertisment

ബസ് സിഗ്നലിൽ നിർത്താൻ ശ്രമിക്കവെ സിഗ്നൽ പോസ്റ്റിലിടിച്ച് ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. പൊലീസും നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. റോഡിൽ ഗതാഗതം മണിക്കൂറൂകളോളം തടസ്സപ്പെട്ടിരുന്നു. ബസ് ഉയർത്തി മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

  • Jun 23, 2024 21:51 IST

    തിരുവനന്തപുരത്ത് തുടരുമെന്ന് രാജീവ് ചന്ദ്രശേഖർ

    ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റുപോയെങ്കിലും തിരുവനന്തപുരത്ത് തുടരുമെന്ന്  മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരം വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റിന്റെ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ സ്നേഹത്തിനും പരിഗണനക്കും തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ അദ്ദേഹം തിരുവനന്തപുരം കേന്ദ്രീകരിച്ച് താൻ ഇനിയും പ്രവര്‍ത്തിക്കുമെന്നും കൂട്ടിച്ചേർത്തു. 



  • Jun 23, 2024 20:34 IST

    പിണറായി ഉള്ളിടത്തോളം സിപിഎം രക്ഷപ്പെടില്ലെന്ന് കെ.മുരളീധരൻ 

    മുഖ്യമന്ത്രി പിണറായി വിജയൻ തുടരുന്ന കാലത്തോളം കേരളത്തിലെ സിപിഎം രക്ഷപ്പെടില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകുകയാണ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ നേതൃത്വം ഉള്ളടത്തോളം കാലം സി പി എം കേരളത്തിൽ  രക്ഷപ്പെടില്ല. തൃശൂരിൽ ബി ജെ പിയെ വിജയിപ്പിച്ചത് സി പി എമ്മാണെന്നും സിപിഎമ്മിന്റെ ഉദ്യോഗസ്ഥര്‍ 5600 വോട്ട് ബിജെപിക്ക് ചേര്‍ത്ത് കൊടുത്തുവെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.



  • Jun 23, 2024 19:54 IST

    കോഴിക്കോട് ഇനി സാഹിത്യനഗരം

    കോഴിക്കോട് ഇനി മുതല്‍ സാഹിത്യനഗരം. ഞായറാഴ്ച വൈകീട്ട് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇതോടെ യുനെസ്കോയുടെ  സാഹിത്യനഗര പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യനഗരമായി കോഴിക്കോട് മാറി. 



  • Jun 23, 2024 18:24 IST

    വി ശിവൻകുട്ടിക്ക് നേരെ കെ എസ് യുവിന്റെ കരിങ്കൊടി പ്രതിഷേധം

    മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി കെഎസ്‌യു. വഴുതക്കാടുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിലാണ് പ്രതിഷേധം നടന്നത്. പ്രവർത്തകരെ പൊലീസ് സ്ഥലത്തുനിന്ന് നീക്കി. മന്ത്രിയുടെ കാറിന്റെ മുൻവശത്ത് പ്രവർത്തകർ കരിങ്കൊടി കെട്ടി. പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്ന് പ്രതിഷേധത്തിൽ മന്ത്രി വി ശിവൻ കുട്ടി പ്രതികരിച്ചു. 



  • Jun 23, 2024 16:49 IST

    മുഖ്യമന്ത്രിക്കെതിരെ മുസ്ലീം ലീഗ് 

    മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തിരഞ്ഞെടുപ്പിൽ തോറ്റതിന് മുഖ്യമന്ത്രി ലീഗിന് മേല്‍ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുകയാണെന്നും ലീഗിന്റെ മുഖത്തിന്റെ കാര്യം അന്വേഷിക്കും മുമ്പ് പാര്‍ട്ടിക്കകത്തും സംസ്ഥാനത്തിനകത്തും പൊതുസമൂഹത്തിലും മുഖ്യമന്ത്രിയുടെ മുഖത്തിന്റെ അവസ്ഥ എന്താണെന്ന് അദ്ദേഹം പരിശോധിച്ചാല്‍ ഭാവിയില്‍ ഗുണം ചെയ്യുമെന്നും പിഎംഎ സലാം പറഞ്ഞു.



  • Jun 23, 2024 14:27 IST

    ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍

    കൊച്ചി മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് തെങ്കാശി സ്വദേശി പാല്‍പ്പാണ്ടിയെയാണ് കസ്റ്റഡിയില്‍ എടുത്തത്. അപകടത്തില്‍ പരിക്കേറ്റ പാല്‍പ്പാണ്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.



  • Jun 23, 2024 12:27 IST

    'സുരേഷ് ഗോപി ഗവർണറോടും ദേശീയ ഗാനത്തോടും അനാദരവ് കാട്ടി'; വിമർശിച്ച് മന്ത്രിമാർ

    ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്ത പരിപാടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണവുമായി മന്ത്രിമാരായ വി. ശിവൻകുട്ടിയും ജി.ആർ. അനിലും. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച "ഒളിമ്പിക് ഡേ റൺ" പരിപാടിക്കിടെയാണ് സംഭവം.



  • Jun 23, 2024 11:25 IST

    തൃശ്ശൂർ മാളയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു

    തൃശ്ശൂർ മാളയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. 



  • Jun 23, 2024 11:23 IST

    ബൈക്ക് യാത്രക്കാരന്റെ പരുക്ക് ഗുരുതരം

    ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണ്. ബസ്സിനൊപ്പം ബൈക്ക് യാത്രക്കാരനും അപകടത്തിൽ പെട്ടു. ഇയാളുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം.



Bus Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: