scorecardresearch

Kerala News Highlights: വായ്പാ ബാധ്യതയുള്ള ഭൂമി വിൽക്കാൻ നീക്കം; ഡിജിപിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമി ജപ്തി ചെയ്തു

തിരുവനന്തപുരം സ്വദേശി ഉമർ ഷെരീഫ് നൽകിയ പരാതിയിലാണ് ഉത്തരവ്. അഡ്വാൻസ് വാങ്ങിയ 30 ലക്ഷം രൂപയും തിരിച്ചു നൽകിയില്ലെന്ന് ഹർജിക്കാരൻ പരാതിയിൽ പറയുന്നു. ഡിജിപിയും ഭാര്യയും ചേർന്നാണ് പണം വാങ്ങിയതെന്നും ഹർജിക്കാരൻ പറയുന്നു.

തിരുവനന്തപുരം സ്വദേശി ഉമർ ഷെരീഫ് നൽകിയ പരാതിയിലാണ് ഉത്തരവ്. അഡ്വാൻസ് വാങ്ങിയ 30 ലക്ഷം രൂപയും തിരിച്ചു നൽകിയില്ലെന്ന് ഹർജിക്കാരൻ പരാതിയിൽ പറയുന്നു. ഡിജിപിയും ഭാര്യയും ചേർന്നാണ് പണം വാങ്ങിയതെന്നും ഹർജിക്കാരൻ പറയുന്നു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Police | Kerala Police | kalamasseri blast

Kerala News Highlights: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെന്റ് ഭൂമിയാണ് തിരുവനന്തപുരം അഡീഷണൽ കോടതി ജപ്തി ചെയ്തത്. വായ്പ ബാധ്യതയുള്ള ഭൂമി വിൽക്കാനായി വില കരാർ ഉണ്ടാക്കിയെന്ന പരാതിയിലാണ് നടപടി.

Advertisment

തിരുവനന്തപുരം സ്വദേശി ഉമർ ഷെരീഫ് നൽകിയ പരാതിയിലാണ് ഉത്തരവ്. അഡ്വാൻസ് വാങ്ങിയ 30 ലക്ഷം രൂപയും തിരിച്ചു നൽകിയില്ലെന്ന് ഹർജിക്കാരൻ പരാതിയിൽ പറയുന്നു. ഡിജിപിയും ഭാര്യയും ചേർന്നാണ് പണം വാങ്ങിയതെന്നും ഹർജിക്കാരൻ പറയുന്നു.

ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടിൽ നിന്ന് ഒരു പിൻവാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് പറഞ്ഞു. കൃത്യമായ കരാറോടെയാണ് ഭൂമി വിൽപ്പനയിൽ ഏർപ്പെട്ടത്. അഡ്വാൻസ് പണം തന്ന ശേഷം കരാറുകാരൻ ഭൂമിയിൽ മതിൽ കെട്ടി. 3 മാസം കഴിഞ്ഞിട്ടും പണം നൽകാതെ അഡ്വാൻസ് തിരികെ ചോദിച്ചു. ഭൂമി വിറ്റിട്ട് പണം നൽകാമെന്ന് അറിയിച്ചുവെന്നും ഡിജിപി പറയുന്നു.

  • Jul 01, 2024 20:42 IST

    ആലപ്പുഴയിൽ വോട്ട് ചോർച്ചയുണ്ടായിട്ടുണ്ടെന്ന് എ.എം ആരിഫ് 

    ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിലുണ്ടായ തോൽവിയിൽ പ്രതികരണവുമായി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്നു എ എം ആരിഫ്. തോൽവിയ്ക്ക് വിവിധ ഘടകങ്ങൾ കാരണമായിട്ടുണ്ട്. ഏതെങ്കിലും സമുദായത്തിന്റെ വോട്ട് ചോർന്നതല്ല കാരണമെന്നും എന്നാൽ ഇടതുപക്ഷ വോട്ടുകളിൽ ചോർച്ചയുണ്ടായിട്ടുണ്ടെന്നും ആരിഫ് പറഞ്ഞു.

     



  • Jul 01, 2024 19:47 IST

    സ്പീക്കർക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

    പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ ലോക്സഭാ സ്പീക്കർ ഓം ബിർള തലകുനിച്ച് വണങ്ങുന്നുവെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. എന്തിനാണ് സ്പീക്കർ പ്രധാമന്ത്രിക്ക് മുന്നിൽ തലകുനിച്ച് വണങ്ങിയത് എന്ന് രാഹുൽ ​ഗാന്ധി ചോദിച്ചു. രാഹുലിന്റെ ചോദ്യത്തെ തുടർന്ന് സഭയിൽ വാക്കേറ്റമുണ്ടായി. സ്പീക്കർ സഭയിൽ എല്ലാറ്റിനും മുകളിലാണെന്നും ആരുടെയും മുന്നിൽ തലകുനിക്കരുതെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി. 



  • Advertisment
  • Jul 01, 2024 18:09 IST

    മേയര്‍ ആര്യാ രാജേന്ദ്രന് അന്ത്യശാസനം നൽകാൻ സിപിഎം

    നിരന്തരം വിവാദങ്ങളിൽ പെടുന്ന തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് അന്ത്യാശാസനം നല്‍കാനുറച്ച് സിപിഐഎം ജില്ലാ നേതൃത്വം. ഭരണത്തിലെ വീഴ്ചകളും പ്രവര്‍ത്തനശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് ഇടപെടല്‍. തിരുത്തിയും പരിഹരിച്ചും പോകാന്‍ മേയര്‍ ആര്യാ രാജേന്ദ്രന് ഒരു അവസരം കൂടി നല്‍കാനാണ് ധാരണ. വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ രാഷ്ട്രീയ ഭാവി പോകുമെന്ന കരുതലിലാണ് തിരുത്തലിനുള്ള പാർട്ടിയുടെ നീക്കം. 



  • Jul 01, 2024 17:29 IST

    ദേശീയപാത അതോറിറ്റിക്കെതിരെ ഹൈക്കോടതിയുടെ വിമർശനം

    വൈറ്റില - ചേർത്തല ഹൈവേയിൽ തുറവൂരിലെ ഉയരപ്പാതയുടെ ഭാഗമായി നിർമിച്ച സര്‍വീസ് റോഡിന്റെ ശോച്യാവസ്ഥയിൽ എന്‍എച്ച്എയ്‌ക്കെതിരെ കേരളാ ഹൈക്കോടതിയുടെ വിമർശനം. വികസന പ്രവര്‍ത്തനങ്ങള്‍ നാടിന് ആവശ്യമാണ്. എന്നാൽ മനുഷ്യന് ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കണം. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണന്നും കോടതി ചൂണ്ടിക്കാട്ടി. റോഡില്‍ തുടര്‍ച്ചയായി അപകടം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിലാണ് കോടതിയുടെ പരാമർശം. അമിക്കസ്‌ക്യൂറിയാണ് റോഡിന്റെ ശോച്യാവസ്ഥ കോടതിയെ അറിയിച്ചത്. 



  • Jul 01, 2024 16:38 IST

    കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിൻസിപ്പലിന് എസ്എഫ്ഐക്കാരുടെ മർദ്ദനം 

    കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐക്കാർ തന്നെ മര്‍ദ്ദിച്ചതായി പ്രിൻസിപ്പലിന്റെ പരാതി. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക് ഇടുന്നതില തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. ഒരു വിഭാഗം എസ്എഫ്ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ ആരോപിച്ചു. പരാതിക്ക് പിന്നാലെ പ്രിൻസിപ്പലും കോളേജിലെ ഒരു അധ്യാപകനും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ  ചികിത്സ തേടി.  അതേ സമയം അധ്യാപകര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. 



  • Jul 01, 2024 15:28 IST

    സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരും

    സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് ഉളളത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.



  • Jul 01, 2024 12:49 IST

    വിസി നിയമനത്തിൽ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

    വിസി നിയമനത്തിൽ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഏകപക്ഷീയമായി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 6 സർവകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ ഉത്തരവ് ചോദ്യം ചെയ്യുമെന്ന് അഡ്വക്കറ്റ് ജനറൽ അറിയിച്ചു. സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കണം എന്നാവശ്യപ്പെട്ട് ഡോ. മേരി ജോർജ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.

    സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചതായി ഗവര്‍ണര്‍ കോടതിയെ അറിയിച്ചു. അടുത്ത സിറ്റിംഗില്‍ ഉത്തരവ് ഹാജരാക്കുമെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ വ്യക്തമാക്കി. യൂണിവേഴ്സിറ്റിയുടെ പ്രതിനിധി ഇല്ലാതെയാണ് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയിലക്ക് പ്രതിനിധിയെ ആവശ്യപ്പെട്ട് മൂന്ന് മാസത്തെ നോട്ടീസ് നൽകിയിട്ടും പ്രതിനിധിയെ നൽകിയില്ലെന്നാണ് ഗവർണറുടെ വിശദീകരണം.



  • Jul 01, 2024 12:44 IST

    സിബിഐ അറസ്റ്റ് ചോദ്യം ചെയ്തു കേജ്രിവാൾ ഹൈക്കോടതിയിൽ

    മദ്യനയ അഴിമതി കേസിൽ സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ട ഡൽഹി കോടതിയുടെ ജൂൺ 26ലെ ഉത്തരവും കേജ്രിവാൾ ചോദ്യം ചെയ്തു. മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ഉത്തരവിറക്കിയത്. സിബിഐ അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരുന്നത്.



  • Jul 01, 2024 12:40 IST

    പൊലീസുകാരുടെ ആത്മഹത്യയും ജോലി ഭാരവും നിയമസഭയിൽ ചർച്ചയാക്കി പ്രതിപക്ഷം

    പൊലീസ് സേനയിലെ ആത്മഹത്യയും ജോലി ഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി.സി. വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. പൊലീസുകാരുടെ നരക ജീവിതം തുടരുകയാണെന്ന് പറഞ്ഞ വിഷ്ണുനാഥ് എട്ട് മണിക്കൂർ ജോലി അവർക്കിനിയും സ്വപ്നം കാണാൻ പോലും കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞു.

    സ്റ്റേഷനിൽ 118 പൊലീസുകാർ ആവശ്യമാണ്. എന്നാൽ വെറും 44 പൊലീസുകാരാണ് 118 പൊലീസുകാരുടെ ജോലി ചെയ്യുന്നത്. പൊലീസിൽ നിന്നും സ്വയം വിരമിച്ചത് 148 പേരാണ്. അതിൽ തന്നെ ഒരു ഡിവൈഎസ്പി സ്വയം വിരമിച്ച് ഗ്രാഫിക്സ് ഡിസൈനറായി ജോലി ചെയ്യുന്നുവെന്നും പി.സി. വിഷ്ണുനാഥ് എംഎൽഎ ചൂണ്ടിക്കാട്ടി.



  • Jul 01, 2024 11:50 IST

    'കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു'; പാർലമെന്റിന് പുറത്ത് പ്രതിഷേധവുമായി ഇന്ത്യ സഖ്യം

    ലോക്സഭാ നടപടികൾ ബഹിഷ്കരിച്ച് പാർലമെന്റിന് പുറത്ത് പ്രതിഷേധവുമായി ഇന്ത്യ സഖ്യം. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. ഇന്നത്തെ ലോക്സഭ നടപടികൾ ആരംഭിച്ചതും നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ വിഷയത്തിൽ അടിയന്തര പ്രമേയ ചർച്ച ആവശ്യപ്പെട്ടപ്പോൾ മാണിക്കം ടാഗോർ സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതിന് ശേഷമായിരുന്നു പ്രതിപക്ഷ പ്രതിഷേധം.



  • Jul 01, 2024 11:23 IST

    ഡിവൈഎഫ്ഐ നേതാവിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

    ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതിയുമായി വീട്ടമ്മ രംഗത്ത്. കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂർ ലോക്കല്‍ കമ്മറ്റി മെമ്പറുമായ പ്രേംജിത്തിന് എതിരെയാണ് പരാതി. അമ്മയുടെ പേരിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യവെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് യുവതിയുടെ ആരോപണം.

    ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം നിർബന്ധിച്ചു, ലൈംഗിക ചൂഷണത്തെ തുടർന്ന് ജോലി ഉപേക്ഷിച്ചു. ജോലി ഉപേക്ഷിച്ച ശേഷം കണക്ക് ശരിയാക്കാനെന്ന പേരിൽ സ്ഥാപനത്തിൽ വിളിച്ചു വരുത്തി പൂട്ടിയിട്ടു, കുടുംബത്തെ വെട്ടി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി എന്നെല്ലാമാണ് പരാതി. പരാതിയിൽ പൊലീസ് കേസെടുത്തു. എന്നാല്‍ പൊലീസ് കേസ് അട്ടിമറിക്കുന്നെന്ന് യുവതി ആരോപിച്ചു.



International Kerala News National

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: