തിരുവനന്തപുരം : പത്താമത് അന്താരാഷ്‌ട്ര ഷോര്‍ട്ട് ഫിലിം ആന്‍റ് ഡോക്യുമെന്‍ററി ഫെസ്റ്റിവലില്‍ ഡോക്യുമെന്‍ററി ചിത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിക്കൊണ്ട് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രവാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നടപടി തെറ്റാണെന്ന്‍ കേരള ഹൈകോടതിയുടെ നിരീക്ഷണം. ചൊവ്വാഴ്ച ചേര്‍ന്ന കോടതിയാണ് ഈ നിരീക്ഷണം മുന്നോട്ട് വെച്ചത്.

ഫെസ്റ്റിവല്‍ ആരംഭിക്കുന്നതിനു ഏതാനും ദിവസങ്ങള്‍ മുമ്പാണ് ‘ഇന്‍ ദി ഷേഡ് ഓഫ് ഫാളന്‍ ചിന്നാര്‍’, ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്’ ‘അണ്‍ബിയറബിള്‍ ബീയിങ് ഓഫ് ലൈറ്റ്നസ്’ എന്നീ ഡോക്യുമെന്‍ററി ചിത്രങ്ങള്‍ക്ക് കേന്ദ്രവാര്‍ത്താവിനിമയ മന്ത്രാലയം അകാരണമായി പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഇതിനെതിരെ ചിത്രങ്ങളുടെ സംവിധായകര്‍ കോടതിയെ സമീപിക്കുകയും പ്രതിഷേധമെന്നോണം ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

Read More : ആ മൂന്ന് ഡോക്യുമെന്‍ററികള്‍ ഇവിടെ കാണാം

‘ഇന്‍ ദി ഷേഡ് ഓഫ് ഫാളന്‍ ചിന്നാര്‍’ ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്’ എന്നീ ചിത്രങ്ങളുടെ സംവിധായകര്‍ കൊടുത്ത ഹര്‍ജിയെ തള്ളിയ കോടതി ചലച്ചിത്ര അക്കാദമിയുടെ ഹരജി സ്വീകരിച്ചു. നിരോധനത്തെ ഒരു രാഷ്ട്രീയപ്രേരിതമായ നടപടിയായിട്ടുമാത്രമാണ് കാണാന്‍ സാധിക്കുക എന്ന് ജസ്റ്റിസ് സുരേഷ്കുമാറിന്‍റെ അദ്ധ്യക്ഷതയിലുള്ള കോടതി നിരീക്ഷിച്ചതായി മനോരമഓണ്‍ലൈന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ജമ്മു കശ്മീര്‍, ജെ എന്‍ യു വിദ്യാര്‍ഥി സമരം, രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ ദളിത്‌ രാഷ്ട്രീയ മുന്നേറ്റം എന്നീ വിഷയങ്ങള്‍ സംസാരിക്കുന്നതായിരുന്നു ഡോക്യുമെന്‍ററികള്‍.

Read More : അക്കാദമിയുടെ ഹര്‍ജി വൈകി; ആ മൂന്ന് ഡോക്യുമെന്‍ററികളും തഴയപ്പെട്ടു

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ