ഹൈദരാബാദ്: മലപ്പുറം ജില്ലയില്‍ മതപരിവര്‍ത്തനം വ്യാപകമായി നടക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് അഹിര്‍. ഇതേക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഫലമുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. ഹൈദരാബാദില്‍ പി.ടി.ഐയോട് സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘മലപ്പുറം ജില്ലയില്‍ വലിയൊരു കേന്ദ്രമുണ്ട്. അവിടെയാണ് മതപരിവര്‍ത്തനം നടക്കുന്നത്. ഒരുമാസത്തില്‍ ഏകദേശം 1000 പേര് വരെ മതം മാറുന്നുണ്ട്. ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ് മുസ്ലീം മതവിഭാഗത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നത്.’ താന്‍ മെയ് മാസത്തില്‍ മലപ്പുറംകേരളം സന്ദര്‍ശിച്ചിരുന്നുവെന്നും ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെയും സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.’ ഹന്സ്രാജ് അഹിര്‍ തൊഴിലില്ലായ്മയാണോ ഭീഷണിയാണോ മതംമാറ്റത്തിന് കാരണമെന്നന്വേഷിക്കാന്‍ നിര്.
ഹാദിയാകേസിലെ സുപ്രീംകോടതി നിര്‍ദേശത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അവിടെ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.