Kerala Floods: കേരളത്തില്‍ കനത്ത മഴയും മൂലമുണ്ടായ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും സങ്കടമുണ്ടാക്കുന്നതാണ് എന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുതേരസ്.

“ഞങ്ങളുടെ ഇന്ത്യാ ടീമും ഹ്യൂമാനിറ്റേറിയന്‍ ടീമും കേരളത്തിലെ ദുരന്തത്തെ സസൂക്ഷ്മം  വീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ ഉണ്ടായിരിക്കുന്ന ജീവഹാനി, നാശനഷ്ടങ്ങള്‍, ആളുകള്‍ പലായനം ചെയ്യേണ്ടി വന്ന അവസ്ഥ എന്നിവയില്‍ ഐക്യരാഷ്ട്ര സഭയ്ക്ക് ദുഃഖമുണ്ട്”, ഐക്യരാഷ്ട്ര സഭ സെക്രട്ടറിയുടെ വക്താവ് സ്റ്റെഫാനി ദുവാറിക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read More: കര കയറാനാവാതെ കേരളം

Kerala Floods: ഐക്യരാഷ്ട്ര സഭയുടെ സഹായം കേരളത്തിന്‌ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ഇതിനായി  സഹായം അഭ്യര്‍ഥിച്ച്  ഇന്ത്യാ സര്‍ക്കാരില്‍ നിന്നും ആവശ്യങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

“പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ഇന്ത്യയ്ക്ക് നല്ല മികവും പ്രവര്‍ത്തനശേഷിയുമുള്ള ഒരു സംവിധാനമുണ്ട്. ഞങ്ങളുടെ റസിഡന്റ് കോ-ഓര്‍ഡിനേറ്ററുമായി ഞാന്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ കേരളത്തിലെ സംഭവങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്, അവിടെ ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നവരുമായി ബന്ധം പുലര്‍ത്തുന്നുമുണ്ട്”, സ്റ്റെഫാനി ദുവാറിക്ക് കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ