Kerala Floods: പ്രളയ ദുരന്തം നേരിടുന്ന കേരളത്തെ സഹായിക്കാൻ അടിയന്തര കമ്മിറ്റി രൂപീകരിക്കാൻ യു എ ഇ പ്രസിഡന്റ് രാജാവ് ഷെയ്ഖ് ഖലീഫ ബിൻ സെയ്‌ദ് നഹ്യാൻ നിർദേശം നൽകി. ദേശീയ തലത്തിൽ അടിയന്തര കമ്മിറ്റി രൂപീകരിക്കാനും ദുരന്തബാധിതരായ ജനങ്ങൾക്ക് അടിയന്തര സഹായം എത്തിക്കാനുമാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.

എമിറൈറ്റ്സിലെ റെഡ് ക്രസന്റ് (ഇ​ ആർ സി) അധ്യക്ഷതവഹിക്കുന്ന കമ്മിറ്റിയിൽ​ യു​എ​ഇയിലെ മനുഷ്യാവകാശ സംഘടനകളുടെ പ്രതിനിധികളും ഉണ്ടാകും. ഇന്ത്യക്കാരുടെ പ്രാതിനിധ്യവും സഹായവും കമ്മിറ്റി അഭ്യർത്ഥിച്ചു.

കേരളം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിടുകയാണ്. നൂറുകണക്കിനാളുകൾ മരണമടഞ്ഞു. പതിനായിരക്കണക്കിന് പേർക്ക് കിടപ്പാടം പോലും നഷ്ടമായി. ഇന്ത്യയിലെ സഹോദരർക്ക് സഹായ ഹസ്തം നീട്ടുന്നതിന് മറക്കരുത്. പ്രത്യേകിച്ചും ഈദ് ഉൽ അദ്ഹയുടെ സമയത്ത്. യു എ ഇയും ഇന്ത്യൻ സമൂഹവും പ്രളയ ദുരന്ത ബാധിതരെ സഹായിക്കാൻ കൈകോർക്കണം. അതിനായി ഒരു കമ്മിറ്റി ഉടനടി രൂപീകരിക്കും. ഈ സംരഭത്തിലേയ്ക്ക് എല്ലാവരും സഹകരിക്കണമെന്നും ഫെയ്സ് ബുക്ക് പോസ്റ്റിൽ അദ്ദേഹം ആവശ്യപ്പെട്ടു.

Kerala Floods: യു എ ഇയുടെ വിജയഗാഥയുടെ ചരിത്രത്തിൽ കേരള ജനതയ്ക്ക് എല്ലാക്കാലത്തും ഒരു പങ്കുണ്ട്. അത് ചരിത്രത്തിലായാലും വർത്തമാനകാലത്തിലായാലും. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട് കേരളത്തിലെ ജനതയെ ഈ ദുരന്തമുഖത്ത് സഹായിക്കുന്നതിനായെന്ന് വൈസ് പ്രസിഡന്റും യു എ ഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ  റാഷിദ് അൽ മക്തൂം തന്റെ  സോഷ്യൽ മീഡിയാ  പോസ്റ്റിൽ അഭിപ്രായപ്പെട്ടു.

വിശുദ്ധ ദിനങ്ങളുടെ സമയത്ത് ഈ ഉത്തരവാദിതത്തെ കുറിച്ച് കൂടെ അദ്ദേഹം തന്റെ സോഷ്യൽ മീഡിയാ  പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നു.

Read More: Kerala Floods: കേരളത്തിന്‌ പിന്തുണയുമായി ലോകരാഷ്ട്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook