/indian-express-malayalam/media/media_files/uploads/2018/08/Kerala-Floods-UAE-700-Crores-Pinarayi-Vijayan.jpg)
Kerala Floods UAE 700 Crores Pinarayi Vijayan
Kerala Floods: ന്യൂഡല്‍ഹി: മറ്റേതെങ്കിലും വിദേശ രാജ്യങ്ങളെയും പോലെ യുഎഇയെ കാണാനാവില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുഎഇ പടുത്തുയര്‍ത്തിയതില്‍ കേരള ജനതയ്ക്കുള്ള പങ്കു വലുതാണ് എന്നതാണ് അതിന് കാരണം.
കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇ വാഗ്‌ദാനം ചെയ്ത 700 കോടി രൂപയുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാന്‍ കൂട്ടാക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി കേരളവും യുഎഇയും തമ്മിലുളള ബന്ധം വിശദീകരിച്ചത്. കേരളത്തിന് ധനസഹായവും അതിനായി പ്രത്യേക സമിതിയും രൂപീകരിച്ച യുഎഇ ഭരണാധികാരികളും യുഎഇയുടെ വികസനത്തിലും വളർച്ചയ്ക്കും കേരളത്തിന്റെയും മലയാളികളുടെയും റോളിനെ കുറിച്ച് എടുത്തു പറഞ്ഞിരുന്നു. അക്കാര്യം വിശദീകരിച്ച് അവർ മലയാളത്തിലും ഇംഗ്ലീഷിലും ഉൾപ്പടെ സോഷ്യൽ​ മീഡിയ പോസ്റ്റുകളും ഇട്ടിരുന്നു.
"ഞാന്‍ മനസ്സിലാക്കുന്നത്, യുഎഇ അവരുടെ സ്വന്തം സഹായമാണ് മുന്നോട്ട് വച്ചിരിക്കുന്നത്. അവരുടെ ഭരണാധികാരികള്‍ തന്നെ പറഞ്ഞത് പോലെ, മറ്റു രാജ്യങ്ങളെ കണക്കാക്കുന്നത് പോലെ കേരളത്തിന് യുഎഇയെ കണക്കാക്കാനാവില്ല. രാജ്യം പടുത്തുയര്‍ത്തിയതില്‍ കേരള ജനതയ്ക്കുള്ള പങ്കു വലുതാണ്", പിണറായി വിജയന്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.
അബുദാബി രാജകുമാരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ ബന്ധപ്പെട്ട്, കേരളത്തിനായുള്ള തങ്ങളുടെ സഹായം വാഗ്‌ദാനം ചെയ്യുകയായിരുന്നു എന്നും മുഖ്യമന്ത്രി മുന്‍പ് പറഞ്ഞിരുന്നു.
ഡിസംബര്‍ 2004ലെ 'ഡിസാസ്റ്റര്‍ ഐഡ് പോളിസി' പ്രകാരമായിരിക്കും ഇന്ത്യ ഇക്കാര്യത്തില്‍ നിലപാടെടുക്കുക എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. 2004 മുതല്‍ വിദേശ സഹായങ്ങള്‍ ഇന്ത്യ സ്വീകരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. കേന്ദ്രം കേരളത്തിന് സഹായമായി പ്രഖ്യാപിച്ചിട്ടുള്ള തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തികയാതെ വരുമെന്നതിനാല്‍ കേരളത്തിന് മറ്റു സഹായങ്ങള്‍ ലഭിക്കാനുള്ള സാധ്യതകള്‍ കേന്ദ്രം നിരസിക്കരുത് എന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Read in English: UAE cannot be considered any other nation, says CM Pinarayi Vijayan
എന്നാല്‍ "ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല, വിഷയം വിശദമായി പഠിക്കുകയാണ് വേണ്ടത്" എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയോട് ഈ വിഷയം ഉന്നയിക്കുമോ എന്ന ചോദ്യത്തിന്, "നമുക്ക് നോക്കാം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമാണ് എന്നും ഇനി ഒരു പുതിയ കേരളം പടുത്തുയര്‍ത്താനുള്ള ശ്രമങ്ങള്‍ ആണ് നടക്കുന്നത് എന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
"പഴയത് പുനഃസ്ഥാപിക്കലല്ല പുനരധിവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് പറയുന്നത്, പുനര്‍നിര്‍മ്മിക്കലല്ല, പുതിയ കേരളം നിര്‍മ്മിക്കലാണ് വേണ്ടത്. ഇതിനായി സമഗ്രമായ പദ്ധതികള്‍ ആസൂത്രണം ചെയ്യും, ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നുമുള്ള വിദഗ്‌ധ ഉപദേശം തേടും", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.