/indian-express-malayalam/media/media_files/uploads/2018/08/Kerala-Floods-Sex-Workers-Donate-Rs.jpg)
Kerala Floods Sex Workers Donate Rs
Kerala Floods: അഹമ്മദ് നഗർ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ ലൈംഗിക തൊഴിലാളികൾ കേരളത്തിലെ പ്രളയദുരിതാശ്വസത്തിനായി 21,000 രൂപ നൽകി. ഇനി ഈ​ മാസം അവസാനത്തോടെ ഒരു ലക്ഷം രൂപ കൂടെ നൽകുമെന്ന് അവർ അറിയിച്ചു.
കേരളത്തിലെ ദുരന്തബാധിതർക്ക് നൽകാനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കാണ് അവർ 21,000 രൂപയുടെ ചെക്ക് നൽകിയത്. അഹമ്മദ് നഗറിലെ റസിഡന്റ് ഡപ്യൂട്ടി കലക്ടർ പ്രശാന്ത് പാട്ടീലിനാണ് അവർ ചെക്ക് കൈമാറിയത്. ലൈംഗിക തൊഴിലാളികൾക്കിടയിൽ​ പ്രവർത്തിക്കുന്ന ഒരു എൻജിഒയുടെ ഭാരവാഹിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഈ മാസം അവസാനത്തോടെ കേരളത്തിലെ ദുരന്ത ബാധിതർക്കായി ഒരു ലക്ഷം രൂപ കൂടെ ലൈംഗിക തൊഴിലാളികൾ സമാഹരിച്ച് നൽകുമെന്ന് അഹമ്മദ് നഗർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്നേഹാലയ എന്ന എൻജിയുടെ ഭാരവാഹിയായ ദിപക് ബുറം പറഞ്ഞു. സ്നേഹാലയുടെ പ്രോജക്ട് ആയ സ്നേഹജ്യോതിന്റെ കോ ഓർഡിനേറ്ററാണ് ബുറം. ലൈംഗികതൊഴിലാളികളുടെ ക്ഷേമത്തിനായി കഴിഞ്ഞ 30 വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണിത്.
ഇതിന് മുമ്പും രാജ്യത്തെ വിവിധ പ്രകൃതിദുരന്തങ്ങൾക്കിരയായവരെ സഹായിക്കാൻ ലൈംഗികത്തൊഴിലാളികൾ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 2015 ഡിസംബറിൽ പേമാരിയിൽ​ തകർന്നടിഞ്ഞ ചെന്നൈയ്ക്ക് ലൈംഗിക തൊഴിലാളികൾ ഒരു ലക്ഷം രൂപ നൽകിയിരുന്നുവെന്ന് ബുറം പറഞ്ഞു.
വിവിധ ആവശ്യങ്ങൾക്കായി ഇതുവരെ അവർ 27 ലക്ഷം രൂപ നൽകിയിട്ടുണ്ട്. 2001 ലെ ഗുജറാത്ത് ഭൂകമ്പം, 2004 ലെ സുനാമി, കശ്മീരിലെയും ബിഹാറിലെയും വെളളപ്പൊക്കം, മഹാരാഷ്ട്രയിലെ വരൾച്ച, കാർഗിൽ​ ഹീറോകളുടെ കുടുംബങ്ങൾക്ക് നൽകാനും ഒക്കെ അവർ സംഭാവന നൽകിയിട്ടുണ്ടെന്ന് ബുറം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us