scorecardresearch

Kerala Floods: ഇൻഷുറൻസ് നടപടിക്രമങ്ങൾ​ ലഘൂകരിച്ച് റഗുലേറ്ററി അതോറിറ്റി

kerala Floods: കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ക്ലെയിമുകളുടെ കാര്യത്തിൽ​വേഗത്തിലുളള റജിസ്ട്രേഷനും തീർപ്പാക്കലും ഉണ്ടാകണമെന്നും നിർദേശിച്ചിട്ടുണ്ട്.പ്രധാനമായും എട്ടോളം നിർദേശങ്ങളാണ് നൽകിയിട്ടുളളത്

irda,kerala ,flood

Kerala Floods: കേരളത്തിലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ഇൻഷുറൻസ് ക്ലെയിം വേഗത്തിൽ തീർപ്പാക്കുന്നതിനുളള​ മാർഗനിർദ്ദേശങ്ങൾ (ഗൈഡ് ലൈൻസ്) ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ഡെവപലപ്മെന്റ് അതോറിറ്റി (ഐ​ആർഡിഎഐ, IRDAI ) പ്രഖ്യാപിച്ചു. പ്രളയക്കെടുതി നേരിടുന്നതിൽ ഇൻഷ്വർ ചെയ്തവരുമായി ബന്ധപ്പെട്ട ക്ലെയിമുകളിൽ ഉളള തടസ്സങ്ങൾ ​പരമാവധി ലഘൂകരിക്കാൻ കാര്യങ്ങൾ വേഗത്തിലാക്കാൻ സുസംഘടിതവും കഴിവുറ്റതുമായ തലത്തിൽ​രൂപം നൽകണമെന്ന റഗുലേറ്റർ ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടു.

ക്ലെയിമുകളുടെ കാര്യത്തിൽ ​വേഗത്തിലുളള റജിസ്ട്രേഷനും തീർപ്പാക്കലും ഉണ്ടാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പ്രധാനമായും എട്ടോളം നിർദ്ദേശങ്ങളാണ് നൽകിയിട്ടുളളത്.

ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങൾ ബന്ധപ്പെടാനുളള ഉദ്യോഗസ്ഥൻ
എല്ലാ ഇൻഷുറൻസ് കമ്പനികളും ഒരു സീനിയർ​​ ഉദ്യോഗസ്ഥനെ/ ഉദ്യോഗസ്ഥയെ നോഡൽ ഓഫീസറായി സംസ്ഥാനത്ത് നിയമിക്കണം. ആ​ ഉദ്യോഗസ്ഥൻ കേരളത്തിൽ​ റിപ്പോർട്ട് ചെയ്യപ്പെടുന്ന അർഹമായ ക്ലെയിമുകൾ വേഗത്തിൽ​ തീർപ്പാക്കുന്നതിന്റെ സംസ്ഥാന കോ​-ഓർഡിനേറ്ററായി പ്രവർത്തിക്കണം, എന്ന് ഐ​ആർഡിഎഐ റഗുലേറ്റർ അറിയിച്ചു

1. പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് വരുന്ന ഇൻഷുറൻസ് ക്ലെയിമുകളുടെ കാര്യത്തിൽ അവ വേഗം റജിസ്റ്റർ ചെയ്ത് വേഗത്തിൽ നടപടിയെടുത്ത് തീർപ്പാക്കണം.

2. ജീവൻ നഷ്ടമായിട്ടുളള സംഭവങ്ങളിൽ മൃതദേഹം കണ്ടെടുക്കാനാവാതെയാകുകയോ മരണ സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുന്ന സാഹചര്യം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ 2015 ൽ ചെന്നൈ പ്രളയ കാലത്ത് സ്വീകരിച്ച നടപടി ക്രമങ്ങൾ സ്വീകരിക്കണം.

3. സാധാരണ ഗതിയിൽ ആവശ്യമുളള കാര്യങ്ങളിൽ​ ഇളവുകൾ ചെയ്യാവുന്നത് ചെയ്ത് കൊണ്ട് നടപടി ക്രമങ്ങൾ ലഘൂകരിക്കുകയും വേഗത്തിലാക്കുകയും ചെയ്ത് ക്ലെയിമുകൾ തീർപ്പാക്കണം.

4. ഓഫീസുകൾ സ്പെഷ്യൽ​ ക്യാംപുകൾ എന്നിവ ഈ കാര്യത്തിനായി രൂപീകരിക്കുമ്പോൾ അവയെ കുറിച്ച് വിവിധ മാധ്യമങ്ങളിൽ കൂടെ ജനങ്ങളെ അറിയിക്കണം. ഇതുവഴി വേഗത്തിൽ​ ക്ലെയിമുകൾ ഫയൽ ചെയ്യാൻ സാധിക്കും. ഇത്തരം പബ്ലിസിറ്റി പ്രവർത്തനങ്ങൾ അതോറിട്ടിയെ അറിയിക്കുകയും വേണം.

5. എല്ലാ ക്ലെയിമുകളും വേഗത്തിൽ​ പരിശോധിച്ച് ക്ലെയിമിലെ തുക വിതരണം ചെയ്യണം.

6. പ്രളയ ദുരന്ത ബാധിത ജില്ലകളിൽ ആവശ്യത്തിന് സർവേയർമാരെ നിയോഗിക്കണം.

7.കേരളത്തിലെടുത്ത നടപടികളെ കുറിച്ച് ബോധവൽക്കരണ ക്യാംപെയിൻ നടത്തണം.

8. കേരളത്തിലെ ഇൻഷുറൻസ് നടപടിക്രമങ്ങളുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ടും ക്ലെയിമുകളുടെ തീർപ്പാക്കൽ റിപ്പോർട്ടും ആഴ്ച തോറും ronanki.venkatesh@irda.gov.in and life@irda.gov.in ഈ ഇ-മെയിൽ വിലാസങ്ങളിൽ അറിയിക്കണം. എല്ലാ തിങ്കളാഴ്ചയും കഴിഞ്ഞ​​ ആഴ്ചയിലെ അവസാന പ്രവൃത്തി ദിനം വരെയുളള​ കാര്യങ്ങളെ കുറിച്ചാണ് റിപ്പോർട്ട് നൽകേണ്ടത്. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ (PMJJBY) സംബന്ധിച്ച ക്ലെയിമുകളുടെ കാര്യം പ്രത്യേകമായി വേണം സമർപ്പിക്കേണ്ടത്. ഇത് ആകെ ക്ലെയിമുകളുടെ കൂട്ടത്തിൽ എണ്ണത്തിന്റെ കാര്യത്തിൽ ഉൾപ്പെടുത്തുകയും വേണം.

നഷ്ടത്തിന്റെ കണക്കെടുക്കുന്നതിനായി പരിഗണിക്കുമ്പോൾ ലൈഫ് ഇൻഷുറൻസ് ചെയ്യാത്തവരും (ആരോഗ്യ ഇൻഷുറൻസ് മാത്രമുളളവരുൾപ്പടെ) ഇൻഷുറൻസ് ക്ലെയിം സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത് ദൈനംദിന അടിസ്ഥാനത്തിൽ അതിനുളള നിർദ്ദിഷ്ട ഫോർമാറ്റിൽ അവ രേഖപ്പെടുത്തി നൽകണമെന്നും ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Kerala floods rains irdai directs insurance companies to speed up claim settlement narendra modi

Best of Express