Kerala Flood: കേരളം പേമാരിയിലും വെളളപ്പൊക്കത്തിലും ദുരന്തമുഖത്ത് നിൽക്കുന്ന സാഹചര്യത്തിൽ​ മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി സുപ്രീം കോടതിയെ സമീപിച്ചു.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് ഈ​ കേസ് പരിഗണിക്കുമെന്നാണ് ലഭ്യമായ വിവരം. ജസ്റ്റിസ് രഞ്ജൻ ഗെഗോയ് അധ്യക്ഷനായ ബെഞ്ചിലാണ് പരാതിക്കാരൻ ആവലാതി ബോധിപ്പിച്ചത്.

ദുരന്ത നിവാരണ മാനേജ്മെന്റ് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ മുല്ലപ്പെരിയാർ വിഷയത്തിൽ സ്വീകരിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്.

ഇതിന് പുറമെ തമിഴ്നാടും കേരളവും തമ്മിൽ മുല്ലപ്പെരിയാറിന്റെ ജല മാനേജ്മെന്റ് സംബന്ധിച്ചുളള കോ-ഓർഡിനേഷൻ മെച്ചപ്പെടുത്തുന്നതിന് ഇടപെടണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. റസൽ റോയി എന്ന ഇടുക്കി സ്വദേശി അഡ്വ.മനോജ് ജോർജ് മുഖേനയാണ് കോടതിയെ സമീപിച്ചിട്ടുളളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ