ഏഞ്ചലസില്‍ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനയില്‍ കേരളത്തിനെ ഓര്‍ത്തു പോപ്പ് ഫ്രാന്‍സിസ്.
“ഈയടുത്ത ദിവസങ്ങളിലായി കേരളത്തിലുള്ളവര്‍ കടുത്ത മഴയുമായി ബന്ധപ്പെട്ട വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ജീവഹാനി തുടങ്ങിയവയില്പ്പെട്ടുഴറുകയാണ്. ധാരാളം പേര്‍ക്ക് വീട് നഷ്ടപ്പെട്ടു, ഒരുപാട് പേരെ കാണാതെയായി. വീടും കൃഷിയും നശിച്ചു”, അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
കേരളത്തിലെ സഹോദരീ സഹോദരന്മാര്ക്ക് ഞങ്ങളുടെ സഹാനുഭൂതിയുണ്ട് എന്നും രാജ്യാന്തര തലത്തില്‍ നിന്നും ശക്തമായ പിന്തുണയുണ്ട് എന്നും പോപ്പ് കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ജനതയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്ന കേരളത്തിലെ പള്ളികളോട് താന്‍ ചേര്‍ന്ന് നില്ക്കുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.
തുടര്‍ന്ന് അദ്ദേഹം സൈന്റ്റ് പീറ്റര്‍സ് സ്കയറില്‍ കൂടിയ ജനാവലിയെ വലിയ വിപത്തില്‍ പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലേക്ക് നയിച്ചു.