scorecardresearch

കേരളം നേരിട്ടത് ആഗോളതലത്തിൽ ഏറ്റവും നാശനഷ്ടം വിതച്ച പ്രകൃതി ദുരന്തമെന്ന് കാലാവസ്ഥ റിപ്പോർട്ട്

1924ൽ ഉണ്ടായ പ്രളയത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് 2018ൽ ഉണ്ടായത്

1924ൽ ഉണ്ടായ പ്രളയത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് 2018ൽ ഉണ്ടായത്

author-image
WebDesk
New Update
കർദ്ദിനാൾ മുതൽ കുഞ്ഞാലിക്കുട്ടി വരെ; 2018 ലെ വിവാദങ്ങൾ ഇവ

പ്രളയകാലത്തെ കേരളം

പുണെ: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ലോകത്താകമാനം സംഭവിച്ച പ്രകൃതി ദുരന്തങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് കേരളത്തിൽ ഉണ്ടായ പ്രളയത്തിലെന്ന് വേൾഡ് മെറ്റിരിയോളജിക്കൽ ഓർഗനൈസേഷൻ. സ്റ്റേറ്റ് ഓഫ് ഗ്ലോബൽ ക്ലൈമറ്റിന്റെ റിപ്പോർട്ട് പ്രകാരം ഈ വർഷമാണ് കഴിഞ്ഞ നാലു കൊല്ലത്തിനിടയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടതെന്നും പറയുന്നു.

Advertisment

1924ൽ ഉണ്ടായ പ്രളയത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് 2018ൽ ഉണ്ടായത്. ഏതാണ്ട് 5.4 മില്യൺ ആളുകളെ പ്രളയം ബാധിച്ചു. 1.4 മില്യൺ ആളുകൾ സ്വന്തം വീടുപേക്ഷിച്ച് മറ്റിടങ്ങളിൽ അഭയം തേടി എന്നും റിപ്പോർട്ടിൽ പറയുന്നു.

ജപ്പാൻ, കൊറിയ, നൈജീരിയ എന്നിവിടങ്ങളിൽ​ ഉണ്ടായ പ്രളയവും, പാക്കിസ്ഥാനിലുണ്ടായ ഉഷ്ണതരംഗവും കനത്ത നാശനഷ്ടമുണ്ടാക്കിയിരുന്നു. അമേരിക്കയിലെ ഫ്ലോറൻസ് ചുഴലിക്കാറ്റും, കേരളത്തിൽ ഉണ്ടായ പ്രളയവും ആഗോളതലത്തിൽ​ സാമ്പത്തിക നഷ്ടമുണ്ടാക്കിയ പ്രകൃതി ദുരന്തങ്ങളിൽ​ നാലാം സ്ഥാനത്താണ്.

വർഷംതോറും ഉണ്ടാകുന്ന ചുഴലിക്കാറ്റുകളുടെ ദീർഘകാല ശരാശരി താരതമ്യപ്പെടുത്തുമ്പോൾ, 2018ൽ (നവംബർ 20 വരെ) 70 തവണ ചുഴലിക്കാറ്റുകൾ ഉണ്ടായിട്ടുണ്ട്. ഉത്തരായനത്തിലാണ് ഇവ കൂടുതലും സംഭവിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2018ലെ വേനലിൽ യൂറോപ്പിൽ ഉഷ്ണതരംഗവും, വരൾച്ചയും ഉണ്ടാകുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Advertisment

2018 സെപ്റ്റംബർ വരെ കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ ​17.7 മില്യൺ ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു.

കഴിഞ്ഞ 22 വർഷത്തിനിടിൽ സംഭവിച്ച ഏറ്റവും ചുടു കൂടിയ വർഷവും സ്ഥിരീകരിച്ചിട്ടുണ്ട്. 2015, 2016, 2017, 2018, എന്നീ വർഷങ്ങൾ ചൂടു കൂടിയ വർഷങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഗോള ശരാശരി താപനില ജനുവരി മുതൽ ഒക്ടോബർ 2018 വരെ 0.98 ഡിഗ്രിയാണ് . 1850 മുതൽ​ 1900 വരെ 0.12 ഡിഗ്രി വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്.

Disaster Management Climate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: