/indian-express-malayalam/media/media_files/uploads/2018/08/manik.jpg)
അഗര്‍ത്തല : പ്രളയം ബാധിച്ച കേരളത്തിനുവേണ്ടി ദുരിതാശ്വാസ ഫണ്ട് പിരിച്ച സിപിഎം നേരെ ആക്രമണം. ഖൊവായിലും പശ്ചിമ ത്രിപുരയിലും നടന്ന വ്യത്യസ്ത സംഭവങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണ് എന്ന് സിപിഎം ആരോപിച്ചു.
ഖൊവായിയില്‍ കേരളത്തിനായി ദുരിതാശ്വാസ ഫണ്ട് പിരിക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തകരുടെ സംഘത്തെ ഇരുപത്തിയഞ്ചോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു എന്ന് സ്ഥലം എംഎല്‍എ നിര്‍മല്‍ ബിശ്വാസ് ആരോപിച്ചു. അക്രമത്തില്‍ സിപിഎം നേതാവ് ബിജോയ് ക്കൃഷ്ണ ദാസിന് പരുക്കേറ്റിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2018/08/40031570_1980014372296752_7225941927563100160_n.jpg)
മഹാരാജ്ഗഞ്ച് ബസാറിലും ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടന്നു. മഹാരാജ്ഗഞ്ച് ബസാറില്‍ കേരളത്തിനുവേണ്ടിയുള്ള ദുരിതാശ്വാസ നിധിയിലേക്ക് പണപ്പിരിവ് നടത്തുകയായിരുന്ന സിപിഎം പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന്‍ വന്ന് ആക്രമിക്കുകയായിരുന്നു എന്ന് ത്രിപുര നിയമസഭാ മുന്‍ സ്പീകര്‍ പബിതാ കര്‍ ആരോപിച്ചു.
" സംസ്ഥാന രാഷ്ട്രീയത്തില്‍ ഹിംസയുടെതായ ഒരു സംസ്കാരം കൊണ്ടുവന്നിരിക്കുകയാണ് ബിജെപി. മഴക്കെടുതിയില്‍ കേരളം ഇരുപതിനായിരം കോടിയോളം രൂപയുടെ നഷ്ടം അനുഭവിക്കുമ്പോള്‍ 600 കോടി രൂപ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ സഹായമായി നല്‍കിയത്. ഞങ്ങളാലാവുന്നത്ര സഹായം കേരളത്തിന് നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. " പബിതാ കര്‍ ദ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ബെലോണിയയില്‍ വച്ച് സിപിഎം കേന്ദ്ര കമ്മറ്റിയംഗം ബാദല്‍ ചൗധരിയും സംസ്ഥാന നേതാക്കളായ ബാസുദേബ് മജൂംദാറും അടക്കമുള്ളവര്‍ക്ക് നേരെയും ആര്‍എസ്എസ്- ബിജെപി അക്രമം ഉണ്ടായതായി സിപിഎം ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.