Kerala Floods: കേരള ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന്റെയും പേമാരിയുടെയും ഉരുൾപൊട്ടലിന്റെയുമെല്ലാം ശക്തിയിൽ തകർന്ന കേരളത്തിൽ രണ്ടാഴ്ച കൊണ്ട് കാര്യങ്ങൾ മാറിയിരിക്കുന്നു. കേരളത്തിന്റെ ഈ​ ദുരവസ്ഥയെ നേരിടാൻ അധിതർക്ക് സഹായകമായി മാറിയത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷന്റെ (​ഐ​എസ്ആർഒ) വിവിധ ഉപഗ്രഹങ്ങൾ (സാറ്റലൈറ്റുകൾ) ആണ്. അവർ അന്തരീക്ഷത്തിലേയ്ക്ക് കൺതുറന്നിരുന്നതാണ് കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും ദുർഘട സമയത്തെ നേരിടാൻ കരുത്ത് പകർന്നത്.

റിമോട്ട് സെൻസിങ് സാറ്റലൈറ്റുകളും റഡാർ സാറ്റലൈറ്റുകളും വെളളപ്പൊക്കത്തിന്റെ വിവിധ വശങ്ങളെയും അവസ്ഥകളെയും വ്യക്തമാക്കുന്ന ചിത്രങ്ങളെടുത്തിരുന്നു. ഭൂമിയിൽ നിന്നും നാന്നൂറ് മുതൽ എണ്ണൂറ് കിലോമീറ്റർ ദുരത്ത് നിന്നുളള ചിത്രങ്ങളായിരുന്നു അവ. ഈ​ ചിത്രങ്ങളും ഇതിനെന് അനുപൂരകമായ ഡാറ്റകളും ലഭിച്ചിരുന്നതിനാൽ വിദഗ്‌ധർക്ക് മഴയെ കുറിച്ചും അടുത്ത എത്ര മണിക്കൂർ മഴ പെയ്യും, എത്ര നേരം നീണ്ടുനിൽക്കുമെന്നും എന്നൊക്കെ പ്രവചിക്കാൻ സാധിച്ചിരുന്നു. വനങ്ങളിലെ ജലസംഭരണികളിലെയും അവസ്ഥകളെ കണക്കാക്കാനും ഇത് സഹായിച്ചു.

2011 ഏപ്രിൽ 20ന് വിക്ഷേപിച്ച റിസോഴ്സ് സാറ്റലൈറ്റ് -2 കാടിന്റെയും സാധാരണ ഭൂ പ്രദേശത്തിന്റെും ചിത്രങ്ങളെടുക്കാനും ജലമേഖലകൾ എങ്ങനെയാകുമെന്ന് വ്യക്തമാക്കാനും സാധിച്ചു. ഇതേ സമയം തന്നെ സ്കാറ്റ് സാറ്റ് -ഒന്ന് കാറ്റിനെയും അതിന്റെ ഗതിയെയും ട്രാക്ക് ചെയ്തു. കാറ്റ് എങ്ങനെ കടലിനുമുകളിലൂടെയും കരയിലൂടെയും നീങ്ങുന്നുവെന്നും അത് കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്നും അതുവഴി കണ്ടത്താൻ സഹായിച്ചു. ഇൻസാറ്റ് 3 ഡി ആർ എന്ന സാറ്റലൈറ്റ് മേഘങ്ങൾ എങ്ങനെയാണ് നിലയുറപ്പിച്ചിരിക്കുന്നതെന്ന് കണ്ടത്താൻ​ സാധിച്ചു. ഇതും സ്കാറ്റ് സാറ്റ് ഒന്നിൽ കാറ്റിന്റെ ഗതി മേഘങ്ങളെ എങ്ങനെ നീക്കുന്നുവെന്നതും അതുവഴി അവയുടെ വേഗത കണ്ടെത്താനും സാധിച്ചു. ഇൻസാറ്റ് സാറ്റലൈറ്റുകൾ വഴി ഓരോ അരമണിക്കൂറിലും അന്തരീക്ഷവുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളിലൂടെ താഴെ തട്ടിലെ യഥാർത്ഥ അവസ്ഥ അറിയാൻ സാധിച്ചു.

ഉപഗ്രഹ സംവിധാനങ്ങൾക്ക് വെളളപ്പൊക്കം കണ്ടെത്തുന്നതിനും അവയെ നിരീക്ഷിക്കുന്നതിലും സുപ്രധാന പങ്കുണ്ടെന്ന് ഐഎസ്ആർഒ​ പറയുന്നു. ഇൻസാറ്റ് -3D/ 3Dr എന്നിങ്ങനെയുളളവ വഴി ഓപ്റ്റിക്കൽ റിമോട്ട് സെൻസിങ്ങിലൂടെ മേഘങ്ങളുടെ ഘടനയെ കുറിച്ചും മഴയെ കുറിച്ചും വേഗത്തിലും വിലയേറിയതുമായ വിവരങ്ങൾ ലഭിക്കും.

മൈക്രോവേവ് റിമോട്ട് സെൻസിങ് ടെക്നിക്കുകളിലൂടെ അനന്യമായ പ്രയോജനം അത് ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷനിലൂടെ മേഘങ്ങളിലേയ്ക്ക് കടന്നു ചെല്ലുകയും ഭൗമോപരിതലത്തിലെ ജലത്തിന്റെ സ്വഭാവസവിശേഷകളെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യുമെന്നതാണ്. സ്കാറ്റ് സാറ്റ് (പിഎസ്എൽവി -C35 2016 സെപ്റ്റംബർ 26 ന് വിക്ഷേപിച്ചത്) ഒന്നിൽ നിന്നുളള വിവരങ്ങൾ ഇന്ത്യയിലെ വെള്ളപ്പൊക്ക അവസ്ഥ കണ്ടെത്താൻ സഹായകമാകുന്നു. സ്കാറ്റ് സാറ്റ് -1 എന്നത് ഓഷ്യാൻസാറ്റ് -2 എന്നതിന്റെ തുടർച്ചയായി കടൽ കാലാവസ്ഥ പ്രവചനത്തിനും ചുഴലിക്കാറ്റ് കണ്ടെത്തുന്നതിനും അതിനെ ട്രാക്ക് ചെയ്യുന്നതിനും സഹായിക്കുന്നു.

വെളളപ്പൊക്കം കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും സ്കാറ്റ് സാറ്റ് -1 ഉപയോഗിക്കുന്നു. വെളളപ്പൊക്കവും ദൈനംദിന കാലാവസ്ഥയും നിരീക്ഷിക്കുന്നതിന് പ്രയോജനകരമാണെന്നാണ് സ്കാറ്റ് സാറ്റ് 1 ന്റെ വിശകലനം വിലയിരുത്തുന്നത്. ഇന്നലത്തെയും ഇന്നത്തെയും കാര്യങ്ങളെ കുറിച്ചറിയാൻ കഴിയുന്ന നല്ല ശതമാനം ഉപഗ്രഹങ്ങൾ നമുക്കുണ്ടെന്ന് യുആർ റാവു സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായിരുന്ന എം.അണ്ണാദുരൈ പറയുന്നു. ഇതുവഴി അടുത്ത സ്ഥിതിവിശേഷം എന്താണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കാലാനുസൃതമായ ഈ അപ്ഡേറ്റുകളിലൂടെ നമുക്ക് ഹിമാലയത്തിലെ വെളളപ്പൊക്കത്തെ കുറിച്ചും വെള്ളപ്പൊക്കമുണ്ടായാൽ ജനവാസ കേന്ദ്രങ്ങളിൽ എങ്ങനെ ബാധിക്കുമെന്ന് സംസ്ഥാന സർക്കാരുകള അറിയിക്കാനും സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. ഓഷ്യൻസാറ്റ് -2,​ ഇൻസാറ്റ് 3DR, കാർട്ടോസാറ്റ് 2, കാർട്ടോസാറ്റ് 2A, റിസോഴ്സ് സാറ്റ് ജ2 എന്നിവയൊക്കെ ഇന്ത്യയിലും അയൽപ്പക്കങ്ങളിലും ഉളള ഭൂമിയിലും ഭൗമോപരിതലത്തിലും ഭൗമാന്തരീക്ഷത്തിലും സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചുളള വിവരങ്ങൾ കാലാനുസൃതമായി നൽകാൻ സാധിക്കുന്ന ചില ഉപഗ്രഹങ്ങളാണ്.

കാറ്റിന്റെ ഗതി, വേഗത, അന്തരീക്ഷത്തിലെ ഈർപ്പം, മേഘങ്ങൾ കാലാവസ്ഥ സംബന്ധിച്ച മറ്റ് ഘടകങ്ങൾ എന്നിവയൊക്കെ അറിയാൻ സഹായിക്കുന്നവയാണ് റിമോട്ട് സെൻസിങ് സാറ്റലൈറ്റുകൾ. റഡാർ സാറ്റലൈറ്റുകൾ മേഘങ്ങൾക്കപ്പുറമുളള യാഥാർത്ഥ്യങ്ങളെയാണ് ചിത്രീകരിക്കുന്നത്. ഭൗമോപരിതലത്തെ കുറിച്ചുളള​ ചിത്രമാണ് അത് നൽകുക. ഓഷ്യനെറ്റ്, റിസോഴ്സ് സാറ്റ്, കാർട്ടോസാറ്റ് എന്നിവ ക്ലോസർ റേഞ്ചിലുളള​ ചിത്രങ്ങളാണ് നൽകുന്നത്. ഇത് കാട്ടുതീ, പ്രകൃതി ദുരന്തങ്ങൾ, എന്നിവയെ തിരിച്ചറിയാൻ​ സഹായകമാണ്. ദുരെ നിന്നുളള മികവുറ്റ ചിത്രങ്ങൾ അവയ്ക്ക് എടുക്കാനാകും. ഭൂമിയിലെ യാഥർത്ഥ​ അവസ്ഥയെ കുറിച്ച് സയന്റിസ്റ്റുകൾക്ക് അറിവ് ലഭ്യമാക്കുന്നതിനും ഒരു തീർപ്പിലെത്തുന്നതിനും സഹായകമാണ് ഇതുവഴി ലഭിക്കുന്ന വിവരങ്ങൾ.

ഭൂമിയോട് അടുത്ത് നിൽക്കുന്ന സാറ്റലൈറ്റുകളെ സംബന്ധിച്ച് അവയ്ക്ക് കൂടുതൽ ഊർജ്ജം ആവശ്യമാണ്. അവ വലിയ സോളാർ പാനലുകൾ ഉപയോഗിക്കുന്നതിനാൽ കൂടുതൽ വലുതാണ്. ഇത് ഭൂമിയിൽ നിന്നും എണ്ണൂറ് കിലോമീറ്റർ അകലെയുളള സാറ്റലൈറ്റുകളേക്കാൾ ഇവയുടെ ആയുർദൈർഘ്യം കുറയ്ക്കുന്നു. ഇവയുടെ ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനുളള സാങ്കേതിവിദ്യയുടെ കാര്യത്തിലും ഇവയുടെ വലുപ്പം ചെറുതാക്കുന്നതിനുമുളള ശ്രമത്തിലാണ് ഇപ്പോൾ ഐ​എസ്ആർഒ. എങ്കിൽ മാത്രമേ, കാലാവസ്ഥ സാറ്റലൈറ്റുകൾക്ക് കൂടുതൽ കാലം നിലനിൽക്കാനും രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കുകയുളളൂവെന്നതാണ് വസ്തുത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook