/indian-express-malayalam/media/media_files/uploads/2018/08/patil-patil.jpg)
ന്യൂഡല്‍ഹി: വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാല്‍ വീണ്ടും രംഗത്ത്. കേരളത്തില്‍ വെള്ളപ്പൊക്കം ഉണ്ടാവാന്‍ കാരണം പശുക്കളെ പൊതുവിടത്ത് കശാപ്പ് ചെയ്തത് കൊണ്ടാണെന്ന് പാട്ടീല്‍ പറഞ്ഞു. വിജയപുര എംഎല്‍എ ആയ ബസനഗൗഡ പാട്ടീല്‍ മാധ്യമങ്ങളോടാണ് ഇപ്രകാരം പറഞ്ഞത്.
'കേരളത്തില്‍ അവര്‍ വളരെ പരസ്യമായി പശുക്കളെ കശാപ്പ് ചെയ്ത് തുടങ്ങി. എന്നിട്ട് എന്താ സംഭവിച്ചത്? ഒരു വര്‍ഷത്തിനകം ഇതുപോലൊരു അവസ്ഥയില്‍ എത്തിച്ചേര്‍ന്നില്ലെ. ഹിന്ദുമത വിശ്വാസങ്ങളെ വേദനിപ്പിക്കുന്നത് ആരായാലും ഇതൊക്കെ അനുഭവിക്കേണ്ടി വരും', പാട്ടീല്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം പൊതുവിടത്ത് പശുവിനെ കശാപ്പ് ചെയ്യുന്ന ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇതിനെ സൂചിപ്പിച്ചായിരുന്നു എംഎല്‍എയുടെ വാക്കുകള്‍. ഹിന്ദുക്കള്‍ക്ക് പശുക്കളുമായി ആത്മബന്ധം ഉണ്ടെന്നും അതിനെ ഒരാളും വേദനിപ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താൻ ആഭ്യന്തര മന്ത്രിയായിരുന്നെങ്കിൽ ബുദ്ധിജീവികളേ ഒന്നടങ്കം വെടി വച്ച് കൊന്നേനെയെന്ന് കഴിഞ്ഞ മാസം ഇദ്ദേഹം പറഞ്ഞത് വിവാദമായിരുന്നു. "നമ്മൾ ടാക്‌സ് അടക്കുന്ന ഈ രാജ്യത്തെ സൗകര്യങ്ങൾ എല്ലാം അനുഭവിക്കുന്ന ഇവർ ഇന്ത്യൻ സൈന്യത്തിനെതിരെ പോലും മുദ്രാവാക്യം വിളിക്കുന്നു. നമ്മുടെ രാജ്യം ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് ബുദ്ധിജീവികളിൽ നിന്നും മതനിരപേക്ഷരിൽ നിന്നുമാണ്." എംഎൽഎ വ്യക്തമാക്കി. പാർട്ടിയുടെ പ്രാദേശിക മുൻസിപ്പൽ അംഗങ്ങളോട് മുസ്ലീങ്ങളെ സഹായിക്കരുതെന്ന് പരസ്യമായി ആവശ്യപ്പെട്ടതും ഇതേ എംഎൽഎയാണ്. 2010 ൽ ബിജെപി വിട്ട് ജനതാദൾ സെക്കുലർ പാർട്ടിയിൽ ചേർന്ന പാട്ടീൽ 2013 ൽ വീണ്ടും ബിജെപിയിലെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.