കൊച്ചി: കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ വെസ്റ്റ് ബംഗാൾ സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. സംഘപരിവാർ അനുകൂല ഹാക്കർമാരാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്.

കേരളത്തിലെ പ്രളയദുരന്തത്തോട് കേന്ദ്രം മുഖം തിരിച്ചുനിന്നുവെന്ന് ആരോപിച്ച് കേരള സൈബർ വാരിയേഴ്‌സ് കഴിഞ്ഞ ദിവസമാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ വെബ്സൈറ്റ് തിരികെ പിടിച്ചിരുന്നു.

ഹിന്ദുമഹാസഭയുടെ www.abhm.org.in എന്ന വെബ്സൈറ്റ് ആണ് ഹാക്ക് ചെയ്യപ്പെട്ടത്. നാടന്‍ കേരളാ ബീഫ് കറി ഉണ്ടാക്കുന്ന വിധവും ഒപ്പം ഒരു സന്ദേശവും ചേര്‍ത്ത് വെബ്സൈറ്റ് എഡിറ്റ്‌ ചെയ്തിട്ടുണ്ടായിരുന്നു. ബീഫ് തീറ്റക്കാരെ രക്ഷിക്കുന്നത് പാപമാണ്. മൃഗങ്ങളെ കൊല്ലാത്തവരെ സഹായിക്കേണ്ടതാണ് എന്ന് ഹോം പേജില്‍ കുറിച്ചിട്ടുണ്ടായിരുന്നു.

ഇതിന് പകരമായാണ് സിപിഎം വെസ്റ്റ് ബംഗാൾ ഘടകത്തിന്റെ വെബ്സൈറ്റ് സംഘപരിവാർ അനുകൂലികൾ ഹാക്ക് ചെയ്തത്.

“ഞങ്ങൾ ആർഎസ്എസ് ആയതിൽ അഭിമാനിക്കുന്നു. എല്ലാ സ്വയംസേവകരും ഇന്ത്യക്ക് വേണ്ടി അക്ഷീണം പരിശ്രമിക്കുകയാണ്. ഇന്ത്യാക്കാരനായതിലും ഹിന്ദുവായതിലും അഭിമാനിക്കൂ”, എന്നാണ് സിപിഎമ്മിന്റെ വെബ്സൈറ്റിൽ എഴുതിവച്ചിരിക്കുന്നത്. ഭാരതാംബയുടെ പ്രതീകാത്മക ചിത്രവും കേരള സൈബർ വാരിയേഴ്‌സിനുളള മറുപടിയും ഇതോടൊപ്പം ഉണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ