Kerala Floods: ന്യൂഡൽഹി: ഒരു നൂറ്റാണ്ടിനിടയിൽ കേരളം നേരിടുന്ന അസാധാരണ ദുരന്ത സാഹചര്യത്തിനൊപ്പം ലോകരാഷ്ട്രങ്ങളും. കുവൈത്തും ഇസ്രായേലും ഉൾപ്പടെയുള്ള ലോകത്തെ വിവിധ രാഷ്ട്രങ്ങളാണ് ദുരന്തക്കാലത്ത് കേരളത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്.
കഴിഞ്ഞ ദിവസം ലോക മാധ്യമങ്ങൾ കേരളത്തിലെ അഭൂതപൂർവ്വമായ പ്രളയ പ്രതിസന്ധി ലോക ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ലോകരാഷ്ട്രങ്ങളുടെ പിന്തുണ ലഭിക്കുന്നത്.
Heartbreaking to see reports of so much loss of life and so many made homeless by flooding across Kerala. Thinking of those affected by the unprecedented rains.
British nationals in India should follow advice of local authorities and keep updated via @FCOtravel.
— Mark Field MP (@MarkFieldUK) August 16, 2018
നൂറിലേറെ മരണം സംഭവിച്ചിട്ടും എണ്ണിയാലൊടുങ്ങാത്ത നഷ്ടം സംഭവിച്ചിട്ടും കേരളത്തിലെ ദുരന്തത്തിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനോ കേന്ദ്ര സർക്കാർ തയ്യാറാകാതിരിക്കുമ്പോഴാണ് ലോക മാധ്യമങ്ങളും ലോകരാഷ്ട്രങ്ങളും കേരളത്തിന്റെ വിഷയത്തിൽ ശ്രദ്ധചെലുത്തുന്നത്. മുൻപ് ലോക രാഷ്ട്രങ്ങളുടെ വികസന നേട്ടങ്ങൾക്കൊപ്പം എത്തിയ സ്ഥലം എന്ന നിലയിലായിരുന്നു കേരളത്തിന് ലോക ശ്രദ്ധ നേടിയിരുന്നത്.
Press Release Regarding Floods in India https://t.co/IAYjagzdzY
— Turkish MFA (@MFATurkey) August 15, 2018
കേരളത്തിന്റെ പ്രകൃതി ദുരന്തത്തിൽ കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ദുഃഖം അറിയിച്ചു. രാഷ്ട്രതി രാംനാഥ് കോവിന്ദിന് അയച്ച സന്ദേശത്തിലാണ് അമീർ ദുഃഖം രേഖപ്പെടുത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദുരന്തം കവർന്നവരുടെ ബന്ധുക്കൾക്ക് അനുശോചനം അറിയിച്ച അമീർ, പരുക്കേറ്റവർ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
The devastation and the life lost in #Kerala touch the heart of Israeli leadership & people. We stand with #Kerela CM @vijayanpinarayi & all keralites at this difficult hour. https://t.co/BSGCqS1JIB
— dana kursh (@DanaKursh) August 16, 2018
കേരളത്തിലെ പ്രളയക്കെടുതിയിൽ ഇന്ത്യയ്ക്കൊപ്പം പിന്തുണയുമായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. കേരളത്തെ തകർത്തെറിയുന്ന ഈ പ്രളയ ദുരിത കാലത്ത് ഇന്ത്യയ്ക്കൊപ്പമെന്ന് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിൽ ലോകത്തെ വികസിത ഭൂപടത്തിൽ ഇടം ലഭിച്ചിട്ടുളള കേരളം നേരിടുന്ന ദുരന്തത്തെ കനിവോടെയാണ് ലോക മാധ്യമങ്ങളും ലോക രാഷ്ട്രങ്ങളും കാണുന്നത്. ഇന്ത്യയിലെ ചില മാധ്യമങ്ങളും രാഷ്ട്രീയക്കാരും കേരളത്തിലെ ദുരന്തമുപയോഗിച്ച് കേരളത്തിന്റെ നേട്ടങ്ങളെ ഇല്ലാതാക്കി കാണിക്കാനും ആരോടൊന്നില്ലാതെ ദുരന്ത കാലത്തും കേരളത്തോട് പകപോക്കാൻ ഈ സാഹചര്യം വിനിയോഗിക്കുമ്പോഴും ലോകത്തെ വിവിധയിടങ്ങളിൽ നിന്നുളള പിന്തുണ ലഭിക്കുകയാണ്.