/indian-express-malayalam/media/media_files/uploads/2018/08/Discussed-UN-visit-with-CM-Vijayan-have-passed-on-recommendations-says-Shashi-Tharoor.jpg)
Discussed UN visit with CM Vijayan, have passed on recommendations, says Shashi Tharoor
ന്യൂഡൽഹി: കേരളത്തിലെ പ്രളയ ദുരന്തവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തിന് നേരിട്ട് നല്‍കുന്ന രാജ്യാന്ത ര സഹായത്തോട് കേന്ദ്രസർക്കാരിന് വിസമ്മതമുളള സാഹചര്യത്തിൽ കേന്ദ്രത്തിന്റെ സമ്മതത്തോടെ യുഎൻ ഏജൻസികളുമായി ചർച്ച നടത്തണമെന്ന് ശശി തരൂർ എംപി.
യുഎന്നിൽ എത്തിയ ശശി തരൂർ ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്ത് അവരുടെ പ്രതിനിധികളുമായി കേരളത്തിലെ വിഷയം ചർച്ച ചെയ്തു. യുഎൻ അണ്ടർ സെക്രട്ടറി ജനറലായ മൈക്കൽ മിലർ, പീറ്റർ സാൽമ, ഡോ. സൗമ്യ സ്വാമിനാഥൻ, റെഡ്ക്രോസിലെ പീറ്റർ മൗറർ എന്നിവരുമായാണ് കേരളത്തിലെ പ്രളയ ദുരിതത്തെ കുറിച്ച് ശശി തരൂർ ചർച്ച നടത്തിയത്.
ഐക്യരാഷ്ട്ര സഭയുടെ വിവിധ ഏജൻസികളുടെ (ലോകാരോഗ്യ സംഘടന, യുനിസെഫ്, യുഎൻ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് കോഓർഡിനേഷൻ ഓഫീസ്) ബഹുതല മേഖലയുടെ സഹായം സംസ്ഥാനത്തിന് ആവശ്യമുണ്ടോയെന്ന് പരിശോധിക്കണം.
കേന്ദ്ര സർക്കാരിൽ നിന്നും ദീർഘകാല അടിസ്ഥാനത്തില്‍ കിട്ടാന്‍ സാധ്യതയുള്ള സഹായത്തിന്റെ അളവ് കണക്കിലെടുത്ത് വേണം ഇത്തരത്തില്‍ യുഎന്നുമായി ചേര്‍ന്ന് രാജ്യാന്തര സംഘടനകളുടെ സഹായം തേടണോ എന്ന് ആലോചിക്കാന്‍. കേരളത്തെ മികച്ച നിലയിൽ പുനർനിർമ്മിക്കുന്നതിന് 'റീ ബിൽഡ് കേരള ബെറ്റർ' എന്ന ഒരു കോണ്‍ഫറന്‍സ് ആലോചിക്കാവുന്നതാണ്.
ജലജന്യരോഗങ്ങൾ പ്രതിരോധിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) യുടെ കൈവശമുളളതിൽ നിന്നും രണ്ട് ദശലക്ഷം കോളറ പ്രതിരോധ വാക്സിൻ ലഭ്യമാക്കാനുള്ള ആവശ്യമുന്നയിക്കണം. രാജ്യാന്തര റെഡ്ക്രോസ് കമ്മിറ്റിയുടേയും ഗുജറാത്ത് ഫൊറൻസിക് യൂണിവേഴ്സിറ്റിയുടേയും സഹായം ഉചിതമെന്ന് കണ്ടാല്‍ തേടണം.
നേരിട്ടുളള രാജ്യാന്തര സഹായത്തിന് കേന്ദ്രസർക്കാരിന് വിസമ്മതമുളള സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ സമ്മതത്തോടെ സംസ്ഥാനത്തിന് ഐക്യരാഷ്ട്ര സഭയുമായി ചർച്ച ചെയ്ത് അവരുടെ വിവിധ ഏജൻസികളുടെ സഹായം, ഇന്ത്യാ ഗവൺമെന്റില്‍ നിന്നും നോ ഒബ്ജക്ഷന്‍ ബേസിസില്‍ കേരളത്തിനായി തേടാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us