പൂനെ: ഓഗസ്റ്റ്‌ 14നും 15നും കേരളത്തില്‍ പെയ്ത കനത്ത മഴയെക്കുറിച്ചുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐ എം ഡി) നല്‍കിയില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനോട് ഔദ്യോഗിക പ്രതികരണവുമായി ഐ എം ഡി. ശക്തമായ മഴ പെയ്യും എന്നത് ഉള്‍പ്പടെയുള്ള എല്ലാ കാലാവസ്ഥാ മുന്നറിയിപ്പുകളും അതാത് സമയങ്ങളില്‍, മുന്‍കൂട്ടിത്തന്നെ നല്‍കിയിരുന്നു എന്ന് ഐ എം ഡി വ്യക്തമാക്കി.

കനത്ത മഴയോട് കൂടി കാലവര്‍ഷം ശക്തമാകുമെന്ന വിവരം ഓഗസ്റ്റ്‌ 9ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് കേരള സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു എന്നാണ് ഐ എം ഡിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ റിലീസ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

Read in English: All warnings shared with Kerala: IMD

“അഡിഷണല്‍ ചീഫ് സെക്രട്ടറിയെ (റെസ്ക്യൂ ആന്‍ഡ്‌ ഡിസാസ്റ്റര്‍ മാനേജ്‌മന്റ്‌) സ്ഥിരമായി ഫോണിലൂടെ ‘ബ്രീഫ്’ ചെയ്തിരുന്നു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി (സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മന്റ്‌ അതോറിട്ടി) മെമ്പര്‍ സെക്രട്ടറിയെ ഓഗസ്റ്റ്‌ 10ആം തീയതി ‘ബ്രീഫ്’ ചെയ്തിരുന്നു. ഓഗസ്റ്റ്‌ 14ന് തിരുവനന്തപുരം, കൊല്ലം ജില്ലാ കളക്ടര്‍മാരേയും ഇത്തരത്തില്‍ ‘ബ്രീഫ്’ ചെയ്തിരുന്നു”, ഐ എം ഡി പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

All warnings shared with Kerala IMD

ഐ എം ഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ്‌

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook