/indian-express-malayalam/media/media_files/uploads/2018/08/Kerala-Flood-Relief-AAP-Rajyasabha-MP-Sanjay-Singh-seeks-permission-from-Chairman-to-donate-one-crore-adopt-a-worst-hit-village-in-Ernakulam-featured.jpg)
Kerala Flood Relief AAP Rajyasabha MP Sanjay Singh seeks permission from Chairman to donate one crore, adopt a worst hit village in Ernakulam featured
Kerala Flood Relief: ന്യൂഡല്‍ഹി: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ നല്‍കാന്‍ ആഗ്രഹിക്കുന്നു എന്നും അതിനു അനുവാദം തരണം എന്നും ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി രാജ്യസഭാംഗം സഞ്ജയ് സിംഗ് രാജ്യാസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനെ സമീപിച്ചു. മെമ്പര്‍സ് ഓഫ് പാര്‍ലമെന്റ് ലോക്കല്‍ ഏരിയ ഡവലപ്മെന്റ് സ്കീം (എം പി ലാമഡ്‌സ്) ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ മാറ്റി വച്ച്, കേരളത്തിലെ ഒരു ഗ്രാമത്തെ ദത്തെടുക്കാനാണ് ലക്ഷ്യമിടുന്നത് എന്നും സഞ്ജയ് സിംഗ് അറിയിച്ചിട്ടുണ്ട്.
പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിനെ സഹായിക്കാനായി സഭാംഗങ്ങള്‍ മുന്നോട്ട് വരണം എന്നും എം പി ലാമഡ്‌സ് സ്കീം വഴി ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് സംഭാവന നല്‍കണം എന്നും രാജ്യാസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സഞ്ജയ് സിംഗ് ഇതിനായി രംഗത്തെത്തിയത്.
"എം പി ലാമഡ്‌സ് ഫണ്ടില്‍ നിന്നും ഒരു കോടി രൂപ എറണാകുളം ജില്ലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കാന്‍ ആഗ്രഹിക്കുന്നു", വെങ്കയ്യ നായിഡുവിനു അയച്ച കത്തില്‍ സഞ്ജയ് സിംഗ് ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തില്‍ തീവ്രമായി ബാധിക്കപ്പെട്ട എറണാകുളം ജില്ലയിലെ ഏതെങ്കിലും ഗ്രാമത്തെ ദത്തെടുക്കാനുള്ള അനുവാദവും സഞ്ജയ് സിംഗ് ചോദിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തിട്ടുമുണ്ട് സഞ്ജയ് സിംഗ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.