scorecardresearch

കേരള, മംഗള എക്സ്‌പ്രസ് ട്രെയിനുകൾ മൂന്നു ദിവസം ഓടില്ല

ട്രാക്കിലെ അറ്റക്കുറ്റപണികൾ കാരണം കേരള- ന്യൂഡൽഹി റെയിൽ ഗതാഗതം മൂന്നുദിവസത്തേക്ക് പൂർണമായും മുടങ്ങും

ട്രാക്കിലെ അറ്റക്കുറ്റപണികൾ കാരണം കേരള- ന്യൂഡൽഹി റെയിൽ ഗതാഗതം മൂന്നുദിവസത്തേക്ക് പൂർണമായും മുടങ്ങും

author-image
WebDesk
New Update
Kerala express, Mangala Lakshadweep express, train shedules, Mangala Lakshadweep express time, Mangala Lakshadweep express seat availability, Kerala express time, Kerala express seat availability, delhi trains, kerala trains, train cancellation, Indian express Malayalam, IE Malayalam

ട്രാക്കിലെ അറ്റക്കുറ്റപണികൾ കാരണം കേരള- ന്യൂഡൽഹി റെയിൽ ഗതാഗതം മൂന്നുദിവസത്തേക്ക് പൂർണമായും മുടങ്ങും. എറണാകുളത്ത് നിന്നും പുറപ്പെടുന്ന മംഗള ലക്ഷദ്വീപ് എക്സ്‌പ്രസും തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന കേരള എക്സ്‌പ്രസും മൂന്നു ദിവസം ഓടില്ല. ഫെബ്രുവരി 23, 24, 25 തീയതികളിലെ കേരള, മംഗള എക്സ്‌പ്രസ് ട്രെയിനുകളുടെ സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. 26,27,28 തീയതികളിൽ കേരളത്തിലേക്കുള്ള കേരള, മംഗള എക്സ്‌പ്രസ് ട്രെയിനുകളും മുടങ്ങും.

Advertisment

Read more: ജംബോ സര്‍വീസുമായി എയര്‍ ഇന്ത്യ കരിപ്പൂരിലേക്ക്; ആദ്യ വിമാനം ഇന്ന് ജിദ്ദയില്‍നിന്ന് പുറപ്പെടും

ഫെബ്രുവരി 26 നു കൊച്ചുവേളിയിൽ നിന്നും ചണ്ഡീഗഡിലേക്കും തിരിച്ചും സർവീസ് നടത്തേണ്ട കേരള സമ്പർക്ക ക്രാന്തി എക്സ്‌പ്രസ്, 28 നു കൊച്ചുവേളിയിൽ നിന്നും ഡെറാഡൂണിലേക്കും മാർച്ച് മൂന്നിന് തിരിച്ച് കേരളത്തിലേക്കും സർവീസ് നടത്തേണ്ടിയിരുന്ന കൊച്ചുവേളി- ഡെറാഡൂൺ എക്സ്‌പ്രസും റദ്ദാക്കിയിട്ടുണ്ട്.

Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: