ന്യൂഡൽഹി: ഗൾഫിൽ നിന്നു കേരളത്തിലേക്ക് വിമാന സർവീസ് നടത്താൻ തയ്യാറായി ഇൻഡിഗോ എയർലെെൻസ്. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് ഇൻഡിഗോയും രംഗത്തെത്തിയിരിക്കുന്നത്. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി സ്വകാര്യ വിമാനകമ്പനികൾ സർവീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി നേരത്തെ അറിയിച്ചിരുന്നു.
Read Also: ആമസോൺ ഭക്ഷണമെത്തിക്കും; സ്വിഗ്ഗിയും സൊമാറ്റോയും മദ്യവും
സൗദി അറേബ്യ, ദോഹ, കുവൈത്ത്, മസ്‌കറ്റ് എന്നിവിടങ്ങളിൽ നിന്നായി 97 സർവീസുകളാണ് ഇൻഡിഗോ നടത്തുക. എല്ലാ വിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയാണ് പ്രവാസികളെ നാട്ടിലെത്തിക്കുക എന്ന് ഇൻഡിഗോ അറിയിച്ചു. സൗദിയിൽ നിന്ന് 38 വിമാന സർവീസുകൾ, ദോഹയിൽ നിന്ന് 28, കുവെെറ്റിൽ നിന്ന് 23, മസ്‌കറ്റിൽ നിന്ന് 10 എന്നിങ്ങനെയാണ് ഇൻഡിഗോ കേരളത്തിലേക്ക് നടത്തുന്ന വിമാന സർവീസുകൾ.
അതേസമയം, രാജ്യത്ത് മേയ് 25 മുതൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കും. മേയ് 25 മുതലാണ് രാജ്യത്ത് ആഭ്യന്തരവിമാന സർവീസുകൾ പുനരാരംഭിക്കുന്നത്. മൂന്നിലൊന്ന് വിമാന സർവീസുകൾ മാത്രമാണ് ഉണ്ടായിരിക്കുക. ശക്തമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്നും കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.
Read Also: തകർത്തെറിഞ്ഞ് ഉംപുൻ ബംഗ്ലാദേശിലേക്ക്; ഇന്ത്യയിൽ മരണം 72
എയര്‍പോര്‍ട്ട് വഴി 5,495 പേരും സീപോര്‍ട്ട് വഴി 1,621 പ്രവാസികളുമാണ് ഇതുവരെ കേരളത്തിലെത്തിയത്. ചെക്ക് പോസ്റ്റ് വഴി 68,844 പേരും റെയില്‍വേ വഴി 2136 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേർ മറ്റിടങ്ങളിൽ നിന്നു എത്തിയിട്ടുണ്ട്.