scorecardresearch

Budget 2026: ബജറ്റിൽ കേരളത്തിന് നിരാശ; അതിവേഗ റെയിൽ ഇടനാഴി ഇല്ല

Union Budget 2026: പുതിയ ഏഴ് ഹൈസ്‌പീഡ് റെയിൽ ഇടനാഴികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിൽ കേരളം ഉള്‍പ്പെട്ടില്ല

Union Budget 2026: പുതിയ ഏഴ് ഹൈസ്‌പീഡ് റെയിൽ ഇടനാഴികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിൽ കേരളം ഉള്‍പ്പെട്ടില്ല

author-image
WebDesk
New Update
High Speed Rail

Source: AI Image

Union Budget 2026 FM Nirmala Sitharaman: ന്യൂഡൽഹി: കേരളത്തിന് അതിവേഗ റെയിൽ ഇടനാഴി ഇല്ല. പുതിയ ഏഴ് ഹൈസ്‌പീഡ് റെയിൽ ഇടനാഴികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിൽ കേരളം ഉള്‍പ്പെട്ടില്ല. 

Advertisment

Also Read: ബജറ്റിൽ 'തമിഴ് ടച്ച്'; കാഞ്ചീപുരം പട്ടുടുത്ത് നിർമ്മല സീതാരാമൻ

കേരളത്തിനായി അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. മെട്രോമാൻ ഇ.ശ്രീധരന്‍റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതക്ക് കേന്ദ്രം അനുകൂലമാണെന്ന വിവരവും പുറത്തുവന്നിരുന്നു. എന്നാൽ, ബജറ്റിൽ കേരളത്തിന് നിരാശയായിരുന്നു ഫലം.

Also Read: ധാതു ഖനനത്തിന് റെയർ എർത്ത് കോറിഡോർ ;പദ്ധതിയിൽ കേരളവും

അതേസമയം, ധാതുമണൽ ഇടനാഴി പദ്ധതിയിൽ കേരളം ഇടംപിടിച്ചതും ശ്രദ്ധേയമായി. ഖനനം, സംസ്‌കരണം, നിർമാണം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളം ഉൾപ്പെടെയുള്ള ധാതു സമ്പന്നമായ സംസ്ഥാനങ്ങൾക്കായി പ്രത്യേക ഇടനാഴികൾ സ്ഥാപിക്കും. തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ ഇതിന്റെ ഭാഗമാകും.

രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ സ്ഥാപിക്കുമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവെയാണ് റെയിൽവേ മേഖലയിലെ ഈ വൻ പ്രഖ്യാപനം നടത്തിയത്. 'ഗ്രോത്ത് കണക്ടറുകൾ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പദ്ധതിയിലൂടെ യാത്രാസമയം ഗണ്യമായി കുറയ്ക്കാനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പ്രധാന റൂട്ടുകൾ 

  • മുംബൈ – പൂനെ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെയും ഐടി ഹബ്ബിനെയും ബന്ധിപ്പിക്കുന്ന ഈ റൂട്ടിൽ യാത്രാസമയം 90 മിനിറ്റിൽ താഴെയായി കുറയും.
  • പൂനെ – ഹൈദരാബാദ്: മഹാരാഷ്ട്രയിലെയും തെലങ്കാനയിലെയും വ്യവസായ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
  • ഹൈദരാബാദ് – ബെംഗളൂരു: ദക്ഷിണേന്ത്യയിലെ രണ്ട് പ്രധാന ഐടി നഗരങ്ങൾ തമ്മിലുള്ള യാത്ര സുഗമമാക്കും.
  • ഹൈദരാബാദ് – ചെന്നൈ: ചെന്നൈയും ഹൈദരാബാദും തമ്മിലുള്ള ദൂരം അതിവേഗം താണ്ടാം.
  • ബെംഗളൂരു – ചെന്നൈ: വ്യവസായ-സാങ്കേതിക മേഖലകളിലെ വികസനത്തിന് ഈ ഇടനാഴി കരുത്തുപകരും.
  • ഡൽഹി – വാരണാസി: ഉത്തരേന്ത്യൻ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന പാത.
  • വാരണാസി – സിലിഗുരി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശന കവാടമെന്ന നിലയിൽ തന്ത്രപ്രധാനമായ റൂട്ട്.

Also Read: ഞായറാഴ്ച കേന്ദ്ര ബജറ്റ് ഇത് രണ്ടാം തവണ; അവസാനം അവതരിപ്പിച്ചത് 27 വർഷങ്ങൾക്ക് മുമ്പ്

പരിസ്ഥിതി സൗഹൃദവും ആധുനികവുമായ യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. റെയിൽവേയുടെ പശ്ചാത്തല സൗകര്യ വികസനത്തിനായി വൻതുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വിമാനയാത്രയ്ക്ക് സമാനമായ വേഗതയിൽ കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

ഇടനാഴികൾ വരുന്നതോടെ മെട്രോ നഗരങ്ങൾ മാത്രമല്ല, രണ്ടാം നിര, മൂന്നാം നിര നഗരങ്ങളും വലിയ വികസന മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കും. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പുറമെയാണ് ഈ പുതിയ പ്രഖ്യാപനങ്ങൾ.

Read More: കേന്ദ്ര ബജറ്റ് 2026: ഓഹരി വിപണിയിൽ പ്രത്യേക വ്യാപാരം; നിഫ്റ്റിയും സെൻസെക്സും മാറ്റമില്ലാതെ തുടരുന്നു

Union Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: