ഹോം ഐസൊലേഷനിലെ വീഴ്ച കേരളത്തിലെ രോഗവ്യാപനത്തിന് കാരണമായി: കേന്ദ്ര സംഘം

സംസ്ഥാനത്തെ ഉയരുന്ന മരണസംഖ്യയിലും കേന്ദ്രത്തിന് ആശങ്കയുണ്ട്

കേന്ദ്ര സംഘം ആലപ്പുഴയില്‍ ഫൊട്ടോ: പി.ആര്‍.ഡി കേരള

ന്യൂഡല്‍ഹി: ഹോം ഐസൊലേഷനിലെ വീഴ്ചയാണ് കേരളത്തിൽ കോവിഡ് കേസുകള്‍ കുറയാത്തതിന്റെ പിന്നിലെ കാരണമെന്ന് കേന്ദ്ര സംഘം. ഈദ് ആഘോഷങ്ങള്‍ക്കു ശേഷമാണ് രോഗവ്യാപനം കൂടിയതെന്ന ആരോപണങ്ങൾ കേന്ദ്രം തള്ളി.

സംസ്ഥാനത്തെ രോഗവ്യാപനം വിലയിരുത്തുന്നതിനായി 29-നാണ് നാഷണൽ സെന്റര്‍ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. എസ്. കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്.

“ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലുള്ള ജില്ലകളിലാണ് രോഗവ്യാപനം എന്ന തരത്തില്‍ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലുള്ള പത്തനംതിട്ടയില്‍ ആറ് മുതല്‍ ഏഴ് വരെ മാത്രമാണ് ടി.പി.ആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്,” ഉന്നത ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.

“മറ്റ് ചില ജില്ലകളില്‍ രോവ്യാപന നിരക്ക് 13 ശതമാനമാണ്. ടി.പി.ആര്‍ 17 വരെ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളുമുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലുള്ള ജില്ലയിലാണ് കേസുകള്‍ കുറയാത്തത് എന്ന പ്രചാരണം തെറ്റാകാനാണ് സാധ്യത,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോം ഐസൊലേഷനില്‍ തുടരുന്നവരെ കൃത്യമായി നിരീക്ഷിക്കുന്നില്ലെന്ന് കേന്ദ്ര സംഘം കണ്ടെത്തിയിട്ടുണ്ട്. ” ഹോം ഐസൊലോഷനില്‍ കഴിയുന്നവര്‍ അയല്‍ വീടുകളിലും മറ്റും പോകുന്നു. ഇത് വൈറസ് പടരുന്നതിന് കാരണമാകുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം,” ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

“പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ക്ഷീണിതരാണ്. കേരളം, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളില്‍ താഴെ തട്ടില്‍ വരെ പ്രവര്‍ത്തിക്കാന്‍ ആളുകളുണ്ട്. കോവിഡ് വ്യാപന സമയത്ത് തുടക്കത്തില്‍ മുതല്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നവരെ കൃത്യമായി നിരീക്ഷിച്ചിരുന്നു. എന്നാല്‍ നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അത് കഴിയാതെ പോകുന്നു, ഇതുമൂലം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുകയാണ്,” ആദ്ദേഹം പറഞ്ഞു.

നേരിയ രോഗലക്ഷണങ്ങള്‍ ഗുരുതരമായുള്ളവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു. സംസ്ഥാനത്തെ ഉയരുന്ന മരണസംഖ്യയിലും കേന്ദ്രത്തിന് ആശങ്കയുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയായി പ്രതിവാര മരണങ്ങള്‍ വര്‍ധിക്കുന്നുണ്ട്. കേരളത്തിലെ മരണസംഖ്യ താരതമ്യേന കുറവായിരുന്നു. നിലവില്‍ പ്രതിദിനം ശരാശരി 65 മരണങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Also Read: കോവിഡ് മൂന്നാം തരംഗം; സംസ്ഥാനത്ത് ഓക്‌സിജന്‍ കിടക്കകളും ഐസിയുവും പരമാവധി വര്‍ധിപ്പിക്കാൻ നിർദേശം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Kerala covid surge lax home isolation is the reason says central team

Next Story
രാജ്യത്ത് സെപ്റ്റംബർ വരെ സാധാരണ മഴ; കേരളത്തിലും കുറവെന്ന് ഐഎംഡിRain , Monsoon, Umbrella, മഴ , Iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express