തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഗണ്യമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. ജനുവരി 22 മുതല്‍ 27 വരെ കേരളത്തില്‍ കൂടി പോകുന്ന നാല് ട്രെയിനുകളാണ് താത്കാലികമായി റദ്ദാക്കിയിരിക്കുന്നത്.
റദ്ദാക്കിയിരിക്കുന്ന ട്രെയിനുകള്‍
- 16366: നാഗര്‍കോവില്‍ – കോട്ടയം എക്സ്പ്രസ്
- 06425: കൊല്ലം – തിരുവനന്തപുരം അണ്‍റിസേര്‍വ്ഡ് എക്രസ്പ്രസ്
- 06431: കോട്ടയം – കൊല്ലം അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ്
- 06435: തിരുവനന്തപുരം – നാഗര്‍കോവിഡ് അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ്
നേരത്തെ കോവിഡ് വ്യാപനത്തെ തുടർന്ന് പി എസ് സി പരീക്ഷകള്‍ മാറ്റി വച്ചിരുന്നു. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്കാണ് മാറ്റിയത്.
ലാബോട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികളുടെ പരീക്ഷകൾ ജനുവരി 28 ലേക്കും ജനുവരി 30 ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അഥോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ ഫെബ്രുവരി നാലിലേക്കും മാറ്റിയിട്ടുണ്ട്.
Also Read: രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി