scorecardresearch

കോവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര സംഘം കേരളത്തിലേക്ക്

കേരളത്തിൽ 44 ശതമാനം പേർക്ക് മാത്രമേ കോവിഡ് വന്നിട്ടുള്ളൂ എന്ന സീറോസർവേ ഫലം വന്നതിനു പുറകെയാണ് കേന്ദ്ര തീരുമാനം

കേരളത്തിൽ 44 ശതമാനം പേർക്ക് മാത്രമേ കോവിഡ് വന്നിട്ടുള്ളൂ എന്ന സീറോസർവേ ഫലം വന്നതിനു പുറകെയാണ് കേന്ദ്ര തീരുമാനം

author-image
WebDesk
New Update
Covid 19, Covid Test

എക്സ്പ്രസ് ഫൊട്ടോ: രാജേഷ് സ്റ്റീഫന്‍

ന്യൂഡൽഹി: കേരളത്തിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘമെത്തുന്നു. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽ നിന്നുള്ള ആറംഗ സംഘത്തെയാണ് കേന്ദ്ര സർക്കാർ അയയ്ക്കുന്നത്. കഴിഞ്ഞ തുടർച്ചയായ ദിവസങ്ങളിൽ ഇരുപതിനായിരത്തിനു മുകളിലാണ് സംസ്ഥാനത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ പ്രതിദിന കേസുകളുടെ 50 ശതമാനത്തിൽ അധികമാണിത്.

Advertisment

"കേരളത്തിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ നിയന്ത്രണത്തിന് സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ചു ഫലപ്രദമായ പൊതുജനാരോഗ്യ നടപടികൾ നടപ്പാക്കാൻ ഉന്നതതല മൾട്ടി ഡിസിപ്ലിനറി ടീമിനെ അയക്കാൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചു. ആറംഗ കേന്ദ്ര സംഘത്തെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. എസ്. കെ. സിങ് നയിക്കും. 30 ന് കേരളത്തിലെത്തുന്ന സംഘം ഏതാനും ജില്ലകൾ സന്ദർശിക്കും," കേന്ദ്രം പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ പറഞ്ഞു.

കേരളത്തിൽ 44 ശതമാനം പേർക്ക് മാത്രമേ കോവിഡ് വന്നിട്ടുള്ളൂവെന്ന സെറോ പ്രിവലൻസ് സർവേ ഫലം വന്നതിനു പുറകെയാണ് കേന്ദ്ര തീരുമാനം. കേരളത്തിലെ കൂടുതൽ ആളുകൾ ഇനിയും കോവിഡ് ബാധിതരാവാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവന്ന സെറോസർവേ ഫലം സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടൽ.

Advertisment

സെറോ പ്രിവലൻസ് നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങൾക്കു കൂടുതൽ വാക്സിൻ അനുവദിക്കണമെന്ന് മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. തോമസ് ഐസക് ട്വിറ്ററിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കൂടുതൽ പേർ രോഗബാധിതരാകാൻ സാധ്യതയുളളവരാണ്. വലിയൊരു വിഭാഗം ആളുകളെ രോഗത്തിൽനിന്നു സംരക്ഷിച്ച സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതാണ് നിലവിലെ വാക്സിൻ വിതരണ നയം. അതുകൊണ്ട് സൗജന്യ ഉപദേശത്തേക്കാളുപരി കൂടുതൽ വാക്സിൻ കേരളത്തിന് നൽകണമെന്നും തോമസ് ഐസക് ട്വിറ്ററിൽ കുറിച്ചു.

സംസ്ഥാനത്ത് 1.54 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ ചികിത്സയിൽ ഉള്ളവരുടെ 37.1 ശതമാനമാണിത്. ഏറ്റവും കൂടുതൽ പോസിറ്റിവിറ്റി നിരക്കും കേരളത്തിലാണ് പ്രതിദിനം 12.93 വും ആഴ്ചയിൽ 11.97 മാണ് ടിപിആർ . സംസ്ഥാനത്തെ ആറിൽ അധികം ജില്ലകളിൽ പ്രതിവാര ടിപിആർ 10നു മുകളിലാണ്.

Also read: കേരളത്തിൽ കോവിഡ് ബാധിച്ചവർ 44 ശതമാനം മാത്രം: സർവേ

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: