തിരുവനന്തപുരം: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് കേരളത്തിൽ നേരിട്ടു ഹാജരാകണമെന്ന് കോടതി. മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ നൽകിയ മാനനഷ്‌ടക്കേസിലാണ് കേന്ദ്രമന്ത്രിക്കെതിരെ കോടതി രംഗത്തെത്തിയത്. ശശി തരൂർ എംപിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രവിശങ്കർ പ്രസാദ് നേരിട്ടു ഹാജരാകണമെന്ന് ഉത്തരവിട്ടത് തിരുവനന്തപുരം സിജെഎം കോടതിയാണ്. മേയ് രണ്ടിനു കോടതിയിലെത്താനാണ് ഉത്തരവ്.

Read Also: നോ കിസ്..നോ കിസ്; രസകരമായ ട്രെയ്‌ലറുമായി ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’

തരൂർ നേരത്തെ രവിശങ്കർ പ്രസാദിനു ലീഗൽ നോട്ടീസ് അയച്ചിരുന്നു. നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു വക്കീൽ നോട്ടീസ്. എന്നാൽ, രവിശങ്കർ പ്രസാദ് ഇതു തള്ളികളഞ്ഞു. മാപ്പു പറയാൻ തയ്യാറല്ലെന്ന് കേന്ദ്രമന്ത്രി അറിയിച്ചിരുന്നു.

Read Also: ഫെെറ്റ് ചെയ്‌തിട്ട് എണീക്കാൻ പറ്റാത്ത അവസ്ഥയായി; ബിജു മേനോനെ ട്രോളി പൃഥ്വി, ഒടുവിൽ കയ്യടി

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്​ രവിശങ്കർ പ്രസാദ് നടത്തിയ പരാമർശമാണ് കേസിന് ആസ്‌പദം.​ സുനന്ദ പുഷ്​കർ കേസിൽ ശശി തരൂർ കൊലപാതകിയാണെന്ന്​ രവിശങ്കർ പ്രസാദ്​ ട്വീറ്റ്​ ചെയ്​തിരുന്നു. ഇതിനെതിരെ തരൂർ തിരുവനന്തപുരം സിജെഎം കോടതിയിൽ കേസ്​ ഫയൽ ചെയ്യുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook