ഹൈ​​ദ​​രാ​​ബാ​​ദ്: സി​​പി​​എ​​മ്മി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 19ന് ​​ഹൈ​​ദ​​രാ​​ബാ​​ദി​​ൽ ന​​ട​​ക്കു​​ന്ന പ​​രി​​പാ​​ടി​​യി​​ൽ കേ​​ര​​ള മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ​​ങ്കെ​​ടു​​ക്ക​​രു​​തെ​​ന്ന് തെ​​ലു​​ങ്കാ​​ന​​യി​​ലെ ബി​​ജെ​​പി എം​​എ​​ൽ​​എ. പങ്കെടുത്താല്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നും ഗോ​​ഷ​​മ​​ഹ​​ലി​​ലെ ബി​​ജെ​​പി എം​​എ​​ൽ​​എ രാ​​ജാ സിങ് പറഞ്ഞു. യോ​​ഗ​​ത്തി​​ന് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രും പൊ​​ലീ​​സും അ​​നു​​മ​​തി ന​​ൽകരുത്. കേ​​ര​​ള​​ത്തി​​ൽ ആ​​ർ​​എ​​സ്എ​​സ്, ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ നി​​ര​​ന്ത​​രം സി​​പി​​എം ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​കു​​ക​​യാ​​ണെ​​ന്നും സിങ് വിഡിയോ സന്ദേശത്തില്‍ ആ​​രോ​​പി​​ച്ചു.

കേരളാ മുഖ്യമന്ത്രി ഹൈദരാബാദ് സന്ദര്‍ശിക്കുകയാണ്. നിസാം കോളജ് മൈതാനത്ത് നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കുമെന്നാണ് അവര്‍ അറിയിക്കുന്നത്. നമ്മുടെ ഹിന്ദു സഹോദരങ്ങള്‍ കേരളത്തില്‍ കൊല ചെയ്യപ്പെടുമ്പോള്‍ ആ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ എങ്ങനെ ഇവിടെ കാലു കുത്താന്‍ നാം സമ്മതിക്കുമെന്നും രാജാ സിങ് ചോദിച്ചു.

സിപിഎമ്മോ, സിപിഐയോ യോഗം നടത്തുന്നതിന് ഞാന്‍ എതിരല്ല. എന്നാല്‍ കേരള മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കരുത്. പങ്കെടുത്താല്‍ യോഗം നിര്‍ത്തിക്കും. ഞങ്ങളൊരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. യോഗത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ യോഗം നടത്തുന്ന മൈതാനത്ത് തങ്ങളും ചടങ്ങ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് എതിര്‍പ്പുകളെ അവഗണിച്ച് മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച മംഗളൂരുവില്‍ പൊതുചടങ്ങില്‍ പങ്കെടുത്തത് വന്‍ പ്രാധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മംഗലാപുരത്ത് വാര്‍ത്ത ഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യാനും സിപിഎമ്മിന്റെ മത സൗഹാര്‍ദ റാലി ഉദ്ഘാടനം ചെയ്യാനുമാണ് പിണറായി എത്തിയത്.

എന്നാല്‍ പിണറായിയെ തടയുമെന്നായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി. ഹര്‍ത്താല്‍ നടത്താനും ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഇത് വക വയ്ക്കാതെ പിണറായി എത്തുകയായിരുന്നു. കനത്ത സുരക്ഷയിലാണ് പിണറായി ചടങ്ങില്‍ പങ്കെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ