ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബിജെപി നേതാവ് ജിവിഎൽ നരസിംഹ റാവു. മുഖ്യമന്ത്രിയെ കൊലപാതകങ്ങളുടെ ആസൂത്രകനെന്നും (ചീഫ് മർഡറർ), സിപിഎമ്മിനെ കൊലപാതകികളുടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നുമാണ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ്) നരസിംഹറാവു വിമർശിച്ചത്.

കൊലപാതകികളായ സിപിഎം നേതാക്കളെ പിണറായി സംരക്ഷിക്കുകയാണ്. കഴിഞ്ഞ 13 മാസമായി നിരവധി ബിജെപി, ആർഎസ്എസ് പ്രവർത്തകർ അതിക്രൂരമായി കൊല ചെയ്യപ്പെടുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സിപിഎമ്മിന്റെയും യഥാര്‍ത്ഥ മുഖമറിയാം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ മുഖ്യ ആസൂത്രകൻ പിണറായിയാണെന്നും റാവു ആരോപിച്ചു.

കേരളത്തിന്റെ മുഖ്യമന്ത്രി എന്നതിനെക്കാളും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചീഫ് മർഡററായിട്ടാണ് പിണറായി വിജയൻ പ്രവർത്തിക്കുന്നത്. ഇത് തികച്ചും അപലപനീയമാണെന്നും റാവു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ