/indian-express-malayalam/media/media_files/2025/06/11/fLltNtNRqmkW4qf20ysZ.jpg)
അപകടത്തിൽപ്പെട്ട ബസ് (ഫൊട്ടൊ കടപ്പാട്-എക്സ്/ സർ ആദം)
Kenya Bus Accident:നൈറോബി:കെനിയയിലെ വാഹനാപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. കൊല്ലപ്പെവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി.ഗുരുതരമായി പരുക്കേറ്റ രണ്ട് മലയാളികളെ നെയ്‌റോബിയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.
Also Read:കെനിയയിൽ ഇന്ത്യൻ സംഘത്തിന്റെ ബസ് മറിഞ്ഞു; അഞ്ച് മലയാളികൾ മരിച്ചു
പരിക്കേറ്റ മറ്റുള്ളവരെ ഇന്ന് രാവിലെ തന്നെ നെയ്‌റോബിയിലേക്ക് റോഡുമാർഗ്ഗം എത്തിക്കും. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും, വേൾഡ് മലയാളി അസോസിയേഷൻ പ്രവർത്തകരും ഇത് സംബന്ധിച്ച നിയമനടപടികൾ തുടരുകയാണ്.ഖത്തറിൽ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയ മലയാളികളടങ്ങുന്ന സംഘം ഞായറാഴ്ച വൈകിട്ടാണ് അപകടത്തിൽപെട്ടത്.
Also Read:ഓസ്ട്രിയയിൽ സ്‌കൂളിൽ വെടിവെയ്പ്പ്; പത്ത് മരണം
നിലവിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ എല്ലാവരും അപകടനില തരണം ചെയ്തതായാണ് അറിയുവാൻ കഴിയുന്നത്. ഇവരെല്ലാവരും ഇപ്പോൾ 'ദ് നെയ്‌റോബി ഹോസ്പിറ്റലിൽ' ചികിത്സയിലാണ്.
ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികളാണ് ഇന്നലെ മരിച്ചത്. മസായിമാര കണ്ടു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം.
Also Read:നേപ്പാളിന് നൽകിയ താത്കാലിക സംരക്ഷിത പദവി അമേരിക്ക നിർത്തലാക്കി
പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. തൃശ്ശൂർ സ്വദേശി ജസ്‌ന കുട്ടിക്കാട്ടുചാലിൽ (29), മകൾ റൂഫി മെഹറിൻ മുഹമ്മദ് (ഒരു വയസ്സ്), തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക്, പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആൻ (41) മകൾ ടൈറ റോഡ്വിഗസ് (ഏഴ്) എന്നിവരാണ് മരിച്ചത്. അപകടത്തിൽ റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് വിവരം.
Read More
അധികാരമേറ്റ് പത്ത് മാസത്തിന് ശേഷം ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us